മകളോടൊപ്പം പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയിച്ചു; അമുദവല്ലിക്ക് എം.ബി.ബി.എസിന് സീറ്റ്
text_fieldsഅമുദവല്ലിക്കൊപ്പം മകൾ സംയുക്ത കൃപാലിനി
കോയമ്പത്തൂർ: മകളോടൊപ്പം പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയിച്ച തെങ്കാശി സ്വദേശിനിയായ 49 വയസ്സുകാരി അമുദ വല്ലി വിരുദുനഗർ ഗവ. മെഡിക്കൽ കോളജിൽ സീറ്റ് നേടി. മകൾ സംയുക്ത കൃപാലിനിയും നീറ്റ് പരീക്ഷക്ക് പരിശീലനം നേടിയ സമയത്താണ് അമ്മ അമുദവല്ലിയും പഠനം തുടങ്ങിയത്.
ഫിസിയോ തെറാപ്പി ബിരുദധാരിയായ അമുദവല്ലിക്ക് ചെറുപ്പം മുതലേ എം.ബി.ബി.എസ് പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തിരക്കേറിയ ജീവിതത്തിൽ ഒന്നും നടന്നില്ല. ഭിന്നശേഷിയും തടസ്സമായി. മകൾ നീറ്റ് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യുന്നത് കണ്ടപ്പോഴാണ് അമുധവല്ലിക്കും ആഗ്രഹം വന്നത്. ദിവസവും 10 മണിക്കൂർ പഠിച്ചു.
മകളുടെ മാർഗനിർദേശപ്രകാരം ആദ്യ ശ്രമത്തിൽ തന്നെ നീറ്റ് പരീക്ഷ പാസായി. 32 വർഷങ്ങൾക്ക് ശേഷം സ്വപ്നം യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്ന് അമുദവല്ലി പറഞ്ഞു. 147 മാർക്ക് നേടി ഭിന്നശേഷിക്കാർക്കുള്ള വിഭാഗത്തിൽ തുടർപഠനത്തിന് അർഹയായി. മകൾ സംയുക്ത കൃപാലിനി 450 മാർക്ക് നേടി തുടർപഠനത്തിന് തയാറെടുക്കുകയാണ്. അമ്മക്കും മകൾക്കും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശംസകൾ നേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.