വിവിധ കഴിവുകളുടെ നിറസാന്നിധ്യമായി ഷാഹിദ ഉമ്മർ കോയ
text_fieldsഷാഹിദ ഉമ്മർ കോയ
അലനല്ലൂർ: വിവിധ കഴിവുകളുടെ നിറസാന്നിധ്യമാണ് എടത്തനാട്ടുകര വട്ടമണ്ണപ്പുറം പാറോക്കോട് ഷാഹിദ ഉമ്മർകോയക്കുള്ളത്. കവിത, നോവൽ, കഥ എന്നീ എഴുത്തിന്റെ കൂടെ പ്രായമായ സ്ത്രീകൾക്ക് പാട്ടും യോഗയും കുട്ടികൾക്ക് ഡാൻസും ബ്യൂട്ടിപാർലറും പഠിപ്പിച്ച് സ്വയം സംരംഭമായി മുന്നോട്ടുപോവുകയാണ് 46 കാരിയായ ഈ വീട്ടമ്മ. 75 വയസ്സ് പ്രായമുള്ള സ്ത്രീകൾ പാട്ട് പഠിക്കാൻ ഇവരെ സമീപിക്കുന്നു. പ്ലസ്ടുവിൽ പഠിക്കുന്നതിനിടെ വിവാഹം കഴിഞ്ഞതിനാൽ പഠനം നിർത്തേണ്ടിവന്നു. വായനയോട് താതപര്യം കൂടിയതിനാൽ വീട്ടിൽ ഒരു ലൈബ്രറി സ്ഥാപിക്കുകയും വായന തൽപരരായ പ്രദേശവാസികൾക്ക് വായിക്കാനുള്ള പുസ്തകൾ വിതരണം ചെയ്യുന്നുണ്ട്.
ഷാഹിദ എഴുതിയ നോവൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാഗസിനുകളിലും പത്രങ്ങളിലും ലേഖനങ്ങളും കവിതകളും പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ കഴിവിൽ നിരവധി സംഘടനകളും സ്ഥാപനങ്ങളും ഉപഹാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തകയായ ഇവർ എടത്തനാട്ടുകരയിലെ ചാരിറ്റി കൂട്ടായ്മയുടെ വനിത വിങ് രക്ഷാധികാരിയായി പ്രവൃത്തിക്കുന്നു. യാത്ര ഇഷ്ടപ്പെടുന്ന ഷാഹിദ വിദേശരാജ്യങ്ങളായ അർമേനിയ, ദുബൈ, സൗദി എന്നിവിടങ്ങളിലേക്ക് ഒറ്റക്ക് യാത്ര പോയിട്ടുണ്ട്. ഏത് വാഹനവും പ്രയാസവുമില്ലാതെ ഓടിക്കാൻ ഈ വീട്ടമ്മക്ക് കഴിയും, ആശാ അമർണ, അമർ സലാം എന്നിവർ മക്കളാണ്.
മലപ്പുറം ജില്ലയിലെ വേങ്ങരയിലെ അമ്പാളി ഹംസ-ആസ്യ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവളാണ് ഷാഹിദ. ഭാർത്താവ് പാറോക്കോട് ഉമ്മർകോയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.