മണ്‍കോലം
text_fieldsകയറ്റിറക്കങ്ങള്‍ നിറഞ്ഞ ഊടുവഴികളിലൂടെ ഉലഞ്ഞുലഞ്ഞ് കുന്നിന്‍ചരുവിലത്തെിയപ്പോള്‍ അവള്‍ പറഞ്ഞു: ‘വണ്ടി ഇവിടെ നിര്‍ത്തിയാല്‍ മതി.’
അടുത്തെങ്ങും ഒരു വീടുള്ളതായി തോന്നുന്നില്ലല്ളോ? സംശയത്തോടെ ഞങ്ങള്‍ ഇറങ്ങി.
ഞങ്ങള്‍ നടന്നു.
സെയില്‍സിലെ മറ്റു രണ്ടു പെണ്‍കുട്ടികളുമുണ്ട്. ക്ഷീണമെല്ലാം മറന്ന്, ഒരു വഴികാട്ടിയെപ്പോലെ അവള്‍ ഞങ്ങളെ നയിച്ചു. ഇന്നു രാവിലെയാണ് പണി തേടി അവള്‍ ഷോപ്പിലത്തെിയത്. കണ്ണുകളില്‍ ആകെയൊരു ശൂന്യത അപ്പോള്‍തന്നെ ശ്രദ്ധിച്ചതാണ്.
നടന്നുനടന്നു കയറി, കിതപ്പാറ്റി നില്‍ക്കുമ്പോള്‍ കണ്ടു; ഉണങ്ങിയ പനയോലകള്‍ മേഞ്ഞ, കൂരയെന്നു പറയാവുന്ന തണലിനു താഴെ എല്ലു മാത്രമായ ഒരു വൃദ്ധയും രണ്ടു കുട്ടികളും.
കുഞ്ഞുങ്ങള്‍ മണ്ണുവാരി രുചിക്കുന്നു.
ഇതാണമ്മ, ഇതാണെന്‍െറ മക്കള്‍ എന്നവള്‍ ചുണ്ടനക്കുമ്പോള്‍ മാത്രമാണ് ഇന്നുച്ചക്ക് വിളമ്പിവെച്ച വിഭവങ്ങള്‍ക്കുമുന്നില്‍ അവള്‍ തലചുറ്റി വീണതിന്‍െറ സത്യം ഞങ്ങളില്‍ നടുക്കമായത്.
ചിത്രീകരണം: എ.വി. ഷെറിന്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.