കനല്‍പാട്ട്.....
text_fieldsചേതനയറ്റ നിമിഷങ്ങള്‍ കോറിയെന്‍
നെഞ്ചിലൂറും കനല്‍പാട്ടാണിത്...
വെട്ടിപ്പിടിക്കാന്‍ വെമ്പുന്നു പെണ്‍മയെ
തന്‍റേടം ഊറ്റം നിറച്ച നരാധമര്‍
കാമാന്ധ കണ്ണുകള്‍ മോഹം നിറച്ചെന്തേ
നഗ്നദേഹം കാണ്‍മൂ വസ്ത്രത്തിലും
കൂടെപ്പിറപ്പിനെ കണ്ടാലറിയാത്ത,
കൂടെയുറങ്ങാനൊരുല്‍പന്നമായി നീ
സ്ത്രീയെ നിനക്കാതിരിക്കെന്‍റെ സോദരാ..
നീ വന്നതമ്മതന്‍ മാനസം ചീന്തിയാ-
ണമ്മയായ് കാണാത്തതെന്തേ നീ പെണ്ണിനെ...?
പെങ്ങളായ് കാണാത്തതെന്തേ നീ പെണ്ണിനെ...?
കണ്ണുനീര്‍ മാത്രം കുടിക്കാന്‍ വിധിക്കുവാന്‍
പെണ്‍മയെന്തേ നിന്നടിമയെന്നോ..?
ആവര്‍ത്തനങ്ങളുണ്ടാവാതിരിക്കട്ടെ
നിര്‍ഭയപോലെ കരയിച്ച പെങ്ങളെ ഓര്‍ത്തിനി
സംസ്കാര ശൂന്യത നെഞ്ചിലേറ്റിക്കനല്‍^
ത്തീ പ്രസംഗം നടത്തുവതല്ല ന്യായം
പെണ്ണിലേക്കത്തെുന്ന ക്രൂരമാം കൈകളെ
വെട്ടിയെടുക്കാന്‍ തുനിയണം നാം ജനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.