കാടിനോട് ഒറ്റമരം
text_fieldsഏകാന്തതയുടെ മുറിവുകളെക്കുറിച്ച്
ഒന്നും ചോദിക്കാറേയില്ല.
നിശ്ചലതടാകത്തില്‍
ധ്യാനമിരിക്കുന്ന നക്ഷത്രങ്ങള്‍
ആഴങ്ങളിലൊളിച്ച മീനുകളുടെ
പ്രാര്‍ഥനകളിലേക്ക് നോട്ടമെറിയാറില്ല!
മണ്ണിന്‍െറ ഗന്ധമേറ്റ്
പലായനം ചെയ്യും ഉറുമ്പിന്‍പറ്റങ്ങള്‍
ഇലകളുടെ പച്ചഞരമ്പുകളില്‍
ഭൂപടം കൊത്താറില്ല...
ഒറ്റക്കിരുന്ന്
പാടുംപക്ഷിക്ക്
മുളന്തണ്ടിന്‍െറ രാഗം ചൊല്ലിക്കേള്‍പ്പിക്കേണ്ട.
മഴക്കുമുമ്പേ പറക്കും ചിത്രശലഭങ്ങള്‍ക്ക്
മഴവില്ലിന്‍െറ വര്‍ണം പകര്‍ത്തിനല്‍കേണ്ട.
പ്രണയഭ്രാന്തിനാല്‍
കൈത്തണ്ട മുറിച്ച പെണ്‍കുട്ടിക്ക്
വാന്‍ഗോഗിന്‍െറ സൂര്യകാന്തിപ്പൂക്കളെ
പരിചയപ്പെടുത്തേണ്ടതില്ല.
ഓരോ പുഴയും
പലതായ് ഒഴുകുന്നതിനാല്‍
കുന്നിനോട് ചോദിക്കേണ്ട
ഒഴുക്കുമുറിച്ച് നീന്തിയവന്‍െറ
ഒടുക്കത്തെ സ്വപ്നങ്ങള്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.