ദൈവത്തിന്‍റ മനസ്സറിയാന്‍
text_fields ആധുനിക ശാസ്ത്രത്തിന് കുതിച്ചുചാട്ടമുണ്ടായ കഴിഞ്ഞ് മൂന്നൂറ് വര്‍ഷത്തെ ശാസ്ത്ര സിദ്ധാന്തങ്ങളുടെ ചരിത്രത്തില്‍ ആഴത്തില്‍ മുങ്ങിത്തപ്പുന്ന ഒരു പുസ്തകമാണ് കാലത്തിന്‍െറ സംക്ഷിപ്ത ചരിത്രം. (A Brief History of Time) അതിപ്രശസ്ത ശാസ്ത്ര ഇതിഹാസമായ സ്റ്റീഫന്‍ ഹാക്കിങ്സാണ് ഈ കൃതിയുടെ കര്‍ത്താവ്. ഐന്‍സ്റ്റീന് സമമായാണ് അദ്ദേഹത്തിന്‍െറ പ്രതിഭയെ ലോകം ഇന്നാദരിക്കുന്നത്.
ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ മുതല്‍ ഇന്ത്യാക്കാരനും നോബല്‍ സമ്മാന ജേതാവുമായ ചന്ദ്രശേഖര്‍ വരെയുള്ളവരുടെ നേട്ടങ്ങള്‍ കണ്ണിതെറ്റാതെ ആഴത്തില്‍ രസകരമായ വിശകലത്തിന് ഇവിടെ വിഷയീഭവിക്കുന്നു.
നാം അധിവസിക്കുന്ന പ്രപഞ്ചം ശാസ്ത്രകുതുകികളുടെ മനസ്സില്‍ ഇന്നലെ എന്തായിരുന്നു. ഇന്നവര്‍ എങ്ങനെ ചിന്തിക്കുന്നു, നാളെയവര്‍ എങ്ങനെ ചിന്തിക്കും എന്ന് ശാസ്ത്രീയമായി നോക്കിക്കാണുകയും, അവ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ വിവരിക്കുകയും ചെയ്യുന്നു. ഒരു നോവല്‍ വായിച്ചുപോകുന്ന പോലെ വായിച്ചുപോകാവുന്ന വൈജ്ഞാനിക ഗ്രന്ഥം. ശാസ്ത്രകുതുകികള്‍ ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കും എന്ന് നിസംശം പറയാം.
മഹാവിസ്ഫോടനം മുതല്‍ തമോഗര്‍ത്തങ്ങള്‍ വരെ ഇവിടെ വിശകലനം ചെയ്യുന്നു. പ്രപഞ്ച സിദ്ധാന്തങ്ങളുടെ സൗകുമാര്യത വിശദീകരിക്കുമ്പോള്‍ ആപേക്ഷികതാ സിദ്ധാന്തത്തിനും ക്വാണ്ടം തീയറിക്കും മഹാവിസ്ഫോടനത്തിനുമപ്പുറതേക്ക് അദ്ദേഹത്തിന്‍െറ മഹാപ്രതിഭ പറന്നുപോന്നത് ഇവിടെ നമുക്ക് കാണാന്‍ കഴിയും.
ബി.സി 340ല്‍ ഗ്രീക്ക് തത്വജ്ഞാനിയായിരുന്ന അരിസ്റ്റോട്ടില്‍ ആകാശത്തില്‍ (on The Heavens) എന്ന പുസ്തകത്തില്‍ ശാസ്ത്രീയ ചിന്തകളുടെ നാന്ദികുറിക്കുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു.
പിന്നെയുണ്ടായ ശാസ്ത്രപുരോഗതി വിശദീകരിക്കുമ്പോള്‍ ടോളമി, ജോണ്‍ കെപ്ളര്‍, കോപ്പര്‍നിക്കസ് ഗലീലിയെ ഗലീലി, ഐസക് ന്യൂട്ടന്‍െറ ഗുരുത്വകര്‍ഷണബലത്തെ സംബന്ധിച്ച സിദ്ധാന്തം ഈ രംഗത്തുണ്ടാക്കിയ കുതിച്ചു ചാട്ടത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൂട്ടത്തില്‍ പഴയ ആപിള്‍ ഓരോ വസ്തുവും പരസ്പരം ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണല്ളൊ അതൊരു ദുര്‍ബല ബലമായതിനാല്‍ അനുഭവത്തില്‍ വരുന്നത് വിരളമാണ്. ഈ ബലമാണ് പ്രപഞ്ചത്തിന്‍െറ നിലനില്‍പ്പിന്‍െറ ആധാരം. നക്ഷത്രങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നതായി അദ്ദേഹം കണ്ടത്തെി. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ന്യൂട്ടന്‍െറ ചലന നിയമങ്ങളും ഐന്‍സ്റ്റീന്‍ അപേക്ഷികതാ സിദ്ധാന്തത്തില്‍ വരുത്തിയതിരുത്തും വ്യക്തമാക്കുന്നു.
1965ല്‍ പെന്‍സിയാസും വില്‍സനും നടത്തിയ മൈക്രോവേവ് റേഡിയേഷന്‍െറ കണ്ടുപിടിത്തം. ശാസ്ത്ര പുരോഗതിയിലെ ഒരു കുതിച്ചു ചാട്ടമായി അദ്ദേഹം കാണുന്നു.
പ്രപഞ്ചത്തിലെ എല്ലാ സമസ്യകള്‍ക്കും ഉത്തരം ഒരു കൂട്ടം നിയമങ്ങളിലൂടെ കണ്ടത്തൊമെന്ന് ന്യൂട്ടന് ശേഷം ലപ്ളസ് നിര്‍ദേശിക്കുകയുണ്ടായി.
ന്യൂട്ടന്‍െറ ചലന നിയമങ്ങളെപ്പോലെ സമാനമായ സിദ്ധാന്തങ്ങള്‍ തന്നെയാണ് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്നത്. എന്നാല്‍ മാര്‍ക്സ് പ്ളാങ്കിന്‍െറ ക്വാണ്ടം സിദ്ധാന്തവും ജര്‍മന്‍ ശാസ്ത്രജ്ഞനായ വെര്‍നര്‍ ഐസന്‍ ബര്‍ഗിന്‍െറ അനിശ്ചിതത്വത്തിന്‍െറ സിദ്ധാന്തവും ലപ്ളാസിന്‍െറ സ്വപ്നങ്ങളെ അട്ടിമറിച്ചു.
തുടര്‍ന്ന് സ്ഥലകാലങ്ങള്‍, വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം, അനിശ്ചിതത്വത്തിന്‍െറ സിദ്ധാന്തം, അടിസ്ഥാന കണങ്ങള്‍, സ്വാഭാവിക ഊര്‍ജങ്ങള്‍, തമോഗര്‍ത്തങ്ങള്‍, പ്രപഞ്ചത്തിന്‍െറ ഉല്‍പത്തിയും നിലനില്‍പും തുടങ്ങിയ ഗഹമനായ വിഷയങ്ങള്‍ 10 അധ്യായങ്ങളായി ചര്‍ച്ച ചെയ്യുന്നു.
ദൈവത്തിന്‍െറ മനസ് മനസ്സിലാക്കാന്‍ ഹാക്കിങ് ഈ പുസ്തകത്തില്‍ ശ്രമിക്കുന്നു എന്നാണ് കാള്‍സാഗര്‍ എന്ന ലോക പ്രസിദ്ധ അമേരിക്കന്‍ ശാസ്ത്ര മെഴുത്തുക്കാരന്‍ ഈ പുസ്തകത്തിന്‍െറ ആമുഖത്തില്‍ എഴുതുന്നത്.
ഭൂമിയുടെ ചലനം, ചുറ്റളവ്, വലിപ്പം, പ്രകാശത്തിന്‍െറ വേഗം, പ്രപഞ്ചത്തിന്‍െറ വലിപ്പം പ്രകാശ വര്‍ഷം, ആകാശഗംഗ, നക്ഷത്രക്കൂട്ടങ്ങള്‍ ഭൂമി, സൗരയുഥം, ഭൂമിയ്ക്കടുത്ത നക്ഷത്രങ്ങള്‍ അതിലേക്ക് ഭൂമിയില്‍ നിന്നുള്ള ദൂരം, ആകാശഗംഗയുടെ വ്യാസം, ഗാലക്സികള്‍ തമ്മിലുള്ള അകലം, പ്രകാശം സഞ്ചരിക്കുന്ന ഈഥര്‍, തമോഗര്‍ത്തങ്ങള്‍,ചന്ദ്രശേഖരന്‍ ലിമിറ്റ് തുടങ്ങി ഒട്ടനവധി ഗഗനമായ വിഷയങ്ങള്‍ സംക്ഷിപ്തവും സമഗ്രവുമായി പ്രതിപാദിക്കുന്നുണ്ട്.
നാം എവിടെ നിന്നുവരുന്നു? പ്രപഞ്ചത്തിന്‍െറ ഉല്‍പത്തി, അതിന്‍െറ നിലനില്‍പ്, മരണം, എന്താണ് സമയം കാലം പുറകോട്ട് നടക്കുമോ? നടക്കാത്തതെന്ത്? പ്രപഞ്ചം വികസിക്കുകയാണോ? എങ്കില്‍ ഒരു ദിവസം ചുരുങ്ങിയാല്‍ എന്തു സംഭവിക്കും. മാനവരാശിയുടെ മുന്നിലുള്ള നിരവധി ചോദ്യങ്ങള്‍ ഇവിടെ ചര്‍ച്ചക്ക് വിഷയമാകുന്നു.
ഇങ്ങനെ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിലുണ്ടായ ശാസ്ത്രീയ സിദ്ധാന്തങ്ങളെ കഥപറയുന്നത് പോലെ വിവരിക്കുകയും അവരുടെ ശരി തെറ്റുകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ഇനി നാളെ എന്തായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്യുകയാണ് സ്റ്റീഫന്‍ ഹാക്കിങ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.