കണ്ണീരിന്‍റ കുഴിമാടം...
text_fieldsകവിയുടെ കുഴിമാടത്തില്‍ വീടിന്‍റ കണ്ണീരാകെ ഇപ്പോഴും ഒലിച്ചുചെന്നു കൊണ്ടിരിക്കുന്നു. അവിടെ നാമ്പിട്ട ചെമ്പിരത്തിച്ചെടിയില്‍ നിന്നും പൂവിട്ട ചെറുപ്പിനെ വാടിക്കാന്‍ സൂര്യാതപ പകലുകള്‍ക്കും കഴിയുന്നുമില്ല.
മാസങ്ങള്‍ക്ക് മുമ്പ് അകലത്തില്‍ അന്തരിച്ച കവി സാംബശിവന്‍ മുത്താനയെ ഓര്‍ത്താണ് സഹൃദയര്‍ക്കൊപ്പം ആഗ്രാമം വേദനിക്കുന്നത്. ഇല്ലായ്മകളും ദുരിതങ്ങളും കവിതയുടെ സമൃദ്ധികൊണ്ട് മറികടക്കാന്‍ ശ്രമിച്ചവനായിരുന്നു അദ്ദേഹം. അത്രക്ക് ദൃഡമായിരുന്നു ആ കവിതകളോരോന്നും
‘ഇന്ന് നിലാവസ്തമിക്കും മുമ്പേ
എനിക്കൊരു വരികുറിക്കണം
അതിലെന്‍റ നക്ഷത്രത്തിന്‍െറ വെളിച്ചം കാണണം
അതിന്‍റ ചുകുലവരികള്‍ മോന്തി എനിക്കീകല്‍പ്പടവുകള്‍ കയറണം’
കല്‍പ്പണിക്കാരനായ കവി എന്നറിയപ്പെട്ടുവെങ്കിലും ആ കവിതകളില്‍ അതിമനോഹര ദന്തശില്‍പ്പങ്ങള്‍ നിറഞ്ഞിരുന്നു.
വര്‍ക്കലയിലെ മുത്തനാക്ക് അടുത്ത് വീടിന് സമീപത്തെ കശുവണ്ടി ഫാക്ടറിയില്‍ നിന്നും കറുത്ത പുകച്ചുരുളുകള്‍ ഉയര്‍ന്നപ്പോള്‍ അയാള്‍ അത് കവിതയുടെ ആമുഖമാക്കി. ശക്തമായി മഴ പെയ്ത വീടിന് താഴെയുള്ള തോട്ടിലൂടെ ശക്തിയായി വെള്ളം മൊഴുകുമ്പോള്‍ അത് കാല്‍പനിക വരികളാക്കി. പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങള്‍, കശുവണ്ടി ഓഫിസ്, ഗ്രന്ഥശാല ഇതെല്ലാം സാംബശിവന്‍ മുത്താനയുടെ കവിതകളില്‍ നിറഞ്ഞുനിന്നു. മുത്താന ഗ്രാമത്തില്‍ ഉമ്മരത്തില്‍ വീട്ടില്‍ കര്‍ഷകതൊഴിലാളിയായ ദാമോദരന്‍െറയും കശുവണ്ടി തൊഴിലാളിയായ സരസമ്മയുടെയും മകനായി ജനിച്ച സാംബശിവന് സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജീവിത പ്രാരാബ്ദങ്ങളുടെ നടുവില്‍ കുടുംബത്തിന്‍റ സുരക്ഷ ഉറപ്പുവരുത്താന്‍ മറന്ന്പോയ കവി അകലത്തില്‍ അന്തരിച്ചതോടെ കുടുംബം പകച്ചുനിന്നു.
ജലശയ്യ, കല്ലില്‍ കൊത്തിയ കവിത എന്നീ രണ്ട് കവിതാ സമാഹാരത്തിന്‍െറ പണിപ്പുരയിലായിരിക്കെയാണ് കവിയുടെ മരണം. പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കവിതാ സമാഹാരം പോലെ ചെറിയ വീടിന്‍റ പണിയും പൂര്‍ത്തിയാക്കാനാകാതെയാണ് കവി യാത്രയായത്. പ്ളസ് വണ്ണിന് പഠിപ്പിക്കുന്ന ശില്‍പ്പശിവനയും 10-ാം ക്ളാസ് കഴിഞ്ഞുനില്‍ക്കുന്ന ചിപ്പിശിവന്‍ എന്നീ രണ്ട് മക്കളെയും നെഞ്ചോട് ചേര്‍ത്ത് നിസാഹയായി നിന്നു ഭാര്യ സുധര്‍മ. കശുവണ്ടിക്കറ മണക്കുന്ന അമ്മയുടെ മകനായി ജനിച്ച കവിയുടെ ഭാര്യയും പറകുന്ന് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. ഏതാനും സുമനസ്സുകളുടെ ചെറുചെറു കൈതാങ്ങുകള്‍ക്കപ്പുറം കാര്യമായ ഒരു സഹായവും ഈ കുടുംബത്തിന് ലഭിച്ചില്ളെന്നതും ഖേദകരംതന്നെ.
മുഖ്യമന്ത്രിക്കുള്‍പ്പെടെ നാട്ടിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും കാര്യമുണ്ടായില്ല. ഒടുവില്‍ കായിക്കര കുമാരനാശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍റ ഒരു മരണാനന്തര ബഹുമതി ആ കുടുംബത്തെ തേടി എത്തിയിരിക്കുന്നു.
‘കൊടുങ്കാറ്റിന് പിന്നാലെയുള്ള
പേമാരിയും
ഇടിമിന്നലിനൊപ്പമുള്ള
ഇരുട്ടിന്‍റ മൂകതയും
ഭൂചലനം കഴിഞ്ഞുള്ള
കൂട്ട നിലവിളിയും
എന്‍റ ജീവിതത്തില്‍
ഇല്ലാതിരിക്കൂ...
എന്നാശിച്ചെങ്കിലും 2012 സെപ്റ്റംബര്‍ 17ാം തീയതിയിലെ ഇരുട്ടിന്‍െറ മൂകതയില്‍ സഹൃദയ ലോകത്തെ വിട്ട് കവി മരണത്തിന്‍റ ലോകത്തേക്ക് മടങ്ങിപ്പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.