നന്ദബാല പേരില്‍തന്നെ കവിതയുള്ള കൂട്ടി
text_fieldsനന്ദബാല എന്ന കവയത്രി നാലാംക്ളാസ് കഴിഞ്ഞ് അഞ്ചാംക്ളാസിലേക്കുള്ള കാത്തിരിപ്പിലാണ്. ഈ അവധിക്കാലം എന്നാല്‍ അവള്‍ക്ക് കവിതാ വായനയുടെയും രചനയുടെയും നാളുകളാണ്. അവളുടെ കവിതകള്‍ ഇതിനകംതന്നെ സഹൃദയരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.നന്ദബാലയുടെ കവിതാസമാഹാരം പുറത്തിറങ്ങിയത് അവള്‍ മൂന്നാംക്ളാസില്‍ പഠിച്ചപ്പോഴാണ്. ‘മഴവില്ലുകൊണ്ട് വരച്ച തത്തക്കിളി’
എന്ന കവിതാ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. അതിലെ ആദ്യ കവിത ‘മഴവില്ളേ മഴവില്ളേ
എങ്ങനെയത്തെീ മാനത്ത്
ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല
ഏഴുനിറങ്ങള്‍ ഉണ്ടല്ളോ
ഒന്നുതൊടാന്‍ കൊതിയായി
താഴെക്കൊന്നു വരാമോ...
പേരില്‍തന്നെ കവിതയുള്ള കുട്ടിയാണ് നന്ദബാലയെന്ന് നന്ദബാലയുടെ കവിതകള്‍ക്ക് അവതാരികയെഴുതിയ പ്രിയ.എ.എസ് പറയുന്നു.
പേരുപോലെ കവിതാമയമാണവളുടെ പ്രകൃതവും എന്ന് അവതാരികയില്‍ പ്രിയ ചൂണ്ടിക്കാട്ടുമ്പോള്‍ ഉള്ളില്‍ കുട്ടിത്തവും കവിതയും കാത്ത് സൂക്ഷിക്കുന്ന ആര്‍ക്കും അത് കാണാതെ പോകാനാവില്ല. ഒരു കുസൃതി ചിരിപോലെ, കിളി കൊഞ്ചല്‍പോലെ അവള്‍ തന്‍െറ വീട്ടിലെയും നാട്ടിലെയും കാര്യങ്ങള്‍ വിവിരിക്കുന്നു. ദോശ എന്ന കവിത ഇങ്ങനെ...
.ശാ..ശീ ...രണ്ടൊച്ച
മൂക്കില്‍ മണം വന്നു
നാക്കില്‍ വെള്ളമൂറി
ഞാനങ്ങോടിചെന്നു
അമ്മ ദോശതന്നു
ഞാന്‍ ദോശ തിന്നു
എന്തു നല്ല ദോശ
അമ്മ ചുട്ട ദോ
ശാ..ശീ ...രണ്ടൊച്ച
ഇനി നന്ദബാലയ്ക്കൊരു അമ്മൂമ്മയുണ്ട്. അവള്‍ക്ക് കഥ പറഞ്ഞുകൊടുക്കുകയും കവിത ചൊല്ലി കൊടുക്കുകയും ചെയ്യുന്ന അമ്മൂമ്മ. അവര്‍ അവള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഇന്നത്തെ അണുകുടംബങ്ങള്‍ക്കിടയില്‍ മുത്തശിയും മുത്തശനും ഇല്ലാതെ പോകുന്നതിന്‍െറ വിടവുകള്‍ നികത്താനാവാത്തതാണെന്ന് ഈ കവിത അടയാളപ്പെടുത്തുന്നു. അമ്മൂമ്മ എന്ന കവിത..
എനിക്കുമുണ്ടൊരു അമ്മൂമ്മ
പൊന്നുപോലത്തെ അമ്മൂമ്മ
ഉമ്മ തരും അമ്മൂമ്മ
പാട്ട് പാടും അമ്മൂമ്മ
കഥ പറയും അമ്മൂമ്മ
കൂടെ കളിക്കും അമ്മൂമ്മ
കെട്ടി മറിയും അമ്മൂമ്മ
തല്ലു തരാത്തൊരമ്മൂമ്മ.
തിരുവനന്തപുരത്ത് ജനിച്ച നന്ദബാല എറണാകുളത്ത് തേവയ്ക്കലില്‍ വിദ്യോദയ സ്കൂളില്‍ നാലാംക്ളാസ് കഴിഞ്ഞ് ഇനി അഞ്ചാംക്ളാസിലേക്ക് പ്രവേശനം കാത്തിരിപ്പാണ്. അവളുടെ പിതാവ് സുശ്രീന്ദ്രന്‍ പി.എസ് സര്‍വകലാശാല ഉദ്യോഗസ്ഥനാണ്. അമ്മ സന്ധ്യാബാലസുമ മാതൃഭൂമി ചാനലില്‍ ചീഫ് പ്രൊഡൂസറാണ്. അനുജത്തി തന്‍മയി. വിലാസം കൃഷ്ണ, AERA 102, അരയല്ലൂര്‍ എള്ളുവിള നഗര്‍, തിരുമല പി.ഒ. തിരുവനന്തപുരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.