ഷംനാദിന്‍െറ കവിതകള്‍ ഇംഗ്ളീഷിലേക്ക്
text_fieldsതൃശൂര്‍: ജീവിതത്തിലെ നീറുന്ന അനുഭവങ്ങള്‍ക്കിടയില്‍ തെരു വോരത്ത് പിറവിയെടുത്ത, ഷംനാദിന്‍െറ കവിതകള്‍ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി പ്രകാശനത്തിന് ഒരുങ്ങുന്നു.
പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനിടെ അക്ഷരങ്ങളെ പ്രണയിച്ച ഷംനാദിന്‍െറ 20 ചെറുകവിതകള്‍ അടങ്ങിയ ‘എപ്പിസോഡ്’ കവിതാ സമാഹാരം 2010 ആഗസ്റ്റിലാണ് ഇറങ്ങിയത്. സോഷ്യല്‍മീഡിയയുടെ ഇടപടലിലൂടെയാണ് മൂന്നുവര്‍ഷത്തിന് ശേഷം പുസ്തകം ഇംഗ്ളീഷില്‍ പ്രസിദ്ധീകരിക്കുന്നത്. ദുബൈ ആസ്ഥാനമായ പ്രവാസി ബുക്ക് ട്രസ്റ്റാണ് പ്രസാധകര്‍. തൃശൂര്‍ കോര്‍പറേഷന്‍ മുന്‍മേയറും കേരളവര്‍മ കോളജ് ഇംഗ്ളീഷ് പ്രഫസറുമായ ആര്‍. ബിന്ദുവാണ് മൊഴിമാറ്റം നടത്തിയത്. സാറാജോസഫിന്‍െറയാണ് അവതാരിക. ‘‘പേജ് തപ്പിത്തപ്പി ജീവിതം കീറി, ജീവിതം ചരിത്രത്തിന്‍െറ ഒരേടായി’’ എന്ന സ്വന്തം വരികള്‍ക്ക് സമാനമായിരുന്നു ഷംനാദിന്‍െറ ജീവിതവും. 11 വര്‍ഷമായി സാഹിത്യ അക്കാദമിക്ക് മുന്നില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഷംനാദ് ഒല്ലൂക്കര പൊറ്റവിള പുത്തന്‍വീട്ടില്‍ നൂറുദ്ദീന്‍െറ ഇളയ മകനാണ്. ഏഴാം ക്ളാസില്‍ പഠനം നിര്‍ത്തിയാണ് ഉപ്പയുടെ കൂടെ പുസ്തക വില്‍പനക്ക് ഇറങ്ങിയത്.
പുസ്തകങ്ങളുമായുള്ള ചങ്ങാത്തത്തെ തുടര്‍ന്ന് വായനയില്‍ തുടങ്ങി രചനയില്‍ എത്തുകയായിരുന്നു. 24ാം വയസ്സില്‍ സ്വപ്രയത്നത്തിലൂടെ എസ്.എസ്.എല്‍.സി ജയിച്ചു. തന്‍െറ കവി ത ഇംഗ്ളീഷിലേക്ക് മൊഴിമാറ്റുക എന്നത് ഷംനാദിന്‍െറ സ്വപ്നമായിരുന്നു. ആഗ്രഹം അറിയിച്ചപ്പോള്‍ അന്നത്തെ മേയര്‍ പ്രഫ. ആര്‍. ബിന്ദു 2010ല്‍ വിവര്‍ത്തനം പൂര്‍ത്തിയാക്കി. എന്നാല്‍, പ്രസാധകരെ കിട്ടിയില്ല. ഒരിക്കല്‍ പുസ്തകം വാങ്ങാനത്തെിയ തൃശൂര്‍ സ്വദേശിനി ഗിരിജ വേണുഗോപാലാണ് 2012ല്‍ അപ്രകാശിത കവിതയെ പുറംലോക ത്തത്തെിച്ചത്. ഫേസ്ബുക്കിലെ ‘തൃശൂര്‍ക്കാര്‍’ എന്ന ഗ്രൂപ്പില്‍ അംഗമായ ഇവര്‍ വിഷയം മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തു.
ഇവരിലൊരാളായ, ദുബൈയില്‍ ജോലിചെയ്യുന്ന പുന്നയൂര്‍കുളം സ്വദേശി ജലീല്‍ ചന്നാനത്ത് വിഷയം തന്‍െറ പ്രവാസി സുഹൃത്തുക്കളെ അറിയിച്ചു. തുടര്‍ന്ന് അവരുടെ നേതൃത്വത്തിലുള്ള പ്രവാസി ബുക്ക് ട്രസ്റ്റ് പ്രസാധനം ഏറ്റെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.