പള്ളിക്കാടിനും മീസാന്‍ കല്ലുകള്‍ക്കും അപ്പുറത്ത്....
text_fieldsതണലിനു വേണ്ടിയല്ലായിരുന്നു മഖ്ബറയുടെ അതിര്‍ത്തിയില്‍ വളര്‍ന്നു പന്തലിച്ച യൂക്കാലി മരങ്ങള്‍ക്കിടയിലൂടെ നടന്നത്. മറിച്ച് ക്ഷണനേരത്തേക്കെങ്കിലും മരണത്തെ ഓര്‍ക്കുക മാത്രമായിരുന്നു എന്‍്റെ ലക്ഷ്യം. മീസാന്‍ കല്ലുകള്‍ക്കിടയിലായി, കാലം കവര്‍ന്നെടുത്തവരുടെ മേല്‍ എന്‍്റെ നോട്ടം പാളി വീണപ്പോള്‍ ആത്മാവിന്‍്റെ ഉള്ളറകളിലെവിടെയോ ഞാന്‍ പോലുമറിയാതെ ഒരു മരണ ഭീതി. ഓരോ മനുഷ്യനും, അവര്‍ എത്ര തന്നെ ഉന്നതനായാലും ഒടുക്കം ഈ വെട്ടുകല്ലുകള്‍ മാത്രമായിരിക്കുമലല്ളോ അവന്‍്റെ ഈ ഭൂമിയിലെ ജീവിതത്തിന്‍്റെ കേവല അടയാളങ്ങള്‍...മരിക്കുന്നതിന് നാല്പതു ദിവസം മുമ്പ് തന്നെ ഒരാളില്‍ മരണഗന്ധമുണ്ടായിരിക്കുമത്രേ..അത് ചിലപ്പോള്‍ തിരിച്ചറിയാനും സാധിച്ചേക്കും..എന്തിനും ഏതിനും അല്‍പം അന്ധവിശ്വാാസത്തിന്‍്റെ മറ പിടിക്കുന്ന കൂട്ടുകാരിയുടെ വാക്കുകള്‍ ആ നേരത്ത് അലസ ചിന്തയായി അവഗണിക്കാനെനിക്കായില്ല. ഈയാംപാറ്റകളെപ്പോലെ ആ മരണചിന്തകള്‍ എന്നില്‍ പെറ്റുപെരുകി. മരണത്തിന്‍്റെ ഗന്ധം എന്തായിരിക്കാം...? ദിനേന നാം ഇടപഴകുന്ന ആര്‍ക്കെങ്കിലും മരണഗന്ധം ഉണ്ടാകുമോ..?.അതോ എന്നില്‍ നിന്നു തന്നെയാകുമോ ആ ഗന്ധം പരന്നൊഴുകുന്നത്...?
മരണത്തിന് വ്രണങ്ങളുടെ ഗന്ധമാണ്, പഴന്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം....മരണത്തിന് പക്ഷിത്തൂവലിന്‍്റെ ഗന്ധമാണ് എന്നിങ്ങനെ മരണത്തിന്‍്റെ ഗന്ധത്തെപ്പറ്റി പക്ഷിയുടെ മണം എന്ന ചെറു കഥയില്‍ മാധവിക്കുട്ടി വാചാലയാകുന്നുണ്ട്. കുന്തിരിക്കത്തിന്‍്റേയും ചന്ധനത്തിരികളുടേയും സമ്മിശ്രഗന്ധം എന്നും മരണത്തിന്‍്റെ ഓര്‍മ്മത്തുണ്ടുകളാണ് എനിക്ക് സമ്മാനിക്കാറ്. ഇതൊക്കെയാണെങ്കിലും മരണത്തിന്‍്റെ മൗനമുദ്രകള്‍ നമുക്കോക്കെ തിരിച്ചറിയാവുന്നതിലുമപ്പുറമാണ്....അതൊരു ഭാരം നിറഞ്ഞ വാക്കായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.
മനുഷ്യര്‍ കേവലം നിസ്സാരനാണ്. നിമിഷനേരത്തേക്ക് ഉയിരെടുത്ത്, നശിച്ചുപോകുന്ന നീര്‍ക്കുമിളകള്‍..അതുകൊണ്ടു തന്നെ എല്ലാ മനുഷ്യര്‍ക്കും മരണബോധം ഉണ്ടായിരിക്കണം. കാരണം അത് നമ്മില്‍ത്തന്നെ സദാ അലഞ്ഞു നടക്കുന്ന നഗ്നസത്യമാണ്. പ്രാണനെ പിടിച്ചു നിര്‍ത്താന്‍ ഇന്നേവരെ ഭൂമുഖത്ത്, ഒരു മനുഷ്യനും സാധിച്ചിട്ടില്ല തന്നെ. രൂപരഹിതമായ ആത്മാവ് ശരീരത്തെ വിട്ട് പലായനം ചെയ്യുമ്പോഴാണ് ഓരോ ശരീരവും മരണം രുചിക്കുന്നത്. മുഖത്ത് വിശ്രാന്തിയുമായി അവശേഷിക്കുന്ന ദേഹത്തെ കാണുമ്പോള്‍ മരണത്തോടൊപ്പം പ്രാണന്‍്റേയും പരംപൊരുളുകള്‍ നമ്മുടെ മുന്നിലെ സമസ്യയാകുന്നു. ജീവന്‍്റെ ലക്ഷണം പ്രകടമാക്കുന്ന ഏതു പ്രതിഭാസമാണ് മരണ സമയത്ത് നമ്മെ വിട്ടകലുന്നത്...? ചെറിമരത്തിന്‍്റെ ചാഞ്ഞ ചില്ലയിലിരുന്ന് പാടുന്ന ഒരു ബുള്‍ ബുള്‍ പക്ഷിയുടെ വിലാപകാവ്യം പോലെ , മരണം ഈ ലോകഭ്രമങ്ങളോടുള്ള ആസക്തി തീരാത്ത ആത്മാക്കളെ കൂട്ടിക്കോണ്ടുപോകാനത്തെുന്നു.
നിശബ്ദത ഉറഞ്ഞു കിടക്കുന്ന താഴ്വരകളില്‍ നിന്നെവിടെ നിന്നെങ്കിലുമാകാം ചിലപ്പോള്‍
മരണം പതുങ്ങിപ്പുറപ്പെടുന്നത്. മൃത്യുവിന്‍്റെ വരവ് പലവഴിക്കും പലനേരത്തും പല രൂപത്തിലുമാകാം. കടല്‍ക്കരയില്‍ നില്‍ക്കുന്നയാളിന്‍്റെ മുന്നിലേക്ക്, ചക്രവാളത്തില്‍ പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ക്കിടയിലൂടെ മഴത്തുള്ളികളെ വകഞ്ഞു മാറ്റിയാകാം ഒരു പക്ഷെ മരണം എത്തിച്ചരേുക. രാത്രിയുടെ ഇരുള്‍യാമങ്ങളില്‍ സാക്ഷകള്‍ പൊളിച്ച് കടന്നു വന്ന് ഉറങ്ങുന്നവരുടെ ആത്മാക്കളേയും ഒരു പക്ഷേ മരണം കവര്‍ച്ച ചെയ്തേക്കാം.പ്രകൃതി പ്രതിഭാസങ്ങള്‍കവര്‍ന്നെടുക്കുന്ന മനുഷ്യ ജീവനുകളുടേയും എണ്ണം നിരവധിയാണ്. സ്വാഭാവിക മരണങ്ങളേക്കാളേറെ, മനുഷ്യര്‍ സ്വന്തം പ്രവൃത്തികള്‍ കൊണ്ടു തന്നെ സഹജീവികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഹോളോകോസ്റ്റുകളാണ് ഇന്ന് ലോകത്തിന്‍്റെ പലഭാഗത്തും കാണാന്‍ കഴിയുക.
ആതുരാലയങ്ങളുടെ ഇരുളടഞ്ഞ ഇടനാഴികളില്‍ മരണത്തിന്‍്റെ പദനിസ്വനം കാതോര്‍ത്തു കഴിയുന്ന ഹതാശകള്‍, വീണ്ടും മരിക്കുവാനായി ഞങ്ങള്‍ക്കിനിയും ജീവിതം വേണമെന്ന മനോനിലയിലായിരിക്കും. മരണത്തെ ജീവിതം കൊണ്ടു നിറയ്ക്കണമെങ്കില്‍ ഭിഷഗ്വരന്മാരോടൊപ്പം രോഗിയുടെ ഇച്ഛാശക്തി കൂടി വേണം. ഇവാന്‍ ഇലിയിച്ചിന്‍്റെ മരണം ടോള്‍സ്റ്റോയിയുടെ തൂലികയിലൂടെ നമ്മുടെയൊക്കെ വായനയില്‍ പതിഞ്ഞതാണ്. വന്യമായ മരണത്തിന്‍്റെ വിവിധ ഘട്ടങ്ങളിലൂടെ വായനക്കാര്‍ മനസ്ചാഞ്ചല്യത്തോടെ കടന്നു പോകുന്നു. ഭീകര രോഗങ്ങള്‍ ആല്‍മരഛായ പടര്‍ത്തിയ എത്രയെത്ര രോഗികള്‍ തങ്ങളുടെ മനോബലം ഒന്നുകൊണ്ടുമാത്രം മരണത്തെ കൈയ്യാമം വച്ച് തടവിലാക്കുന്നു. ജീവന്‍്റെ വേരുകളെ മരണം കാര്‍ന്നു തിന്നുമ്പോള്‍ ഹൃദയം മാറ്റിവച്ചും കരള്‍ തുന്നിച്ചേര്‍ത്തുമൊക്കെ അവന്‍ മരണമുഖത്തു നോക്കി കാറിത്തുപ്പുന്നില്ല.േ..?രോഗത്തിനുപരിയായി മനസ്സിന്‍്റെ സ്വാധീനശക്തി ഒന്നുകൊണ്ടു മാത്രമാണത്. അതേസമയം, അരോഗ ദൃഢഗാത്രരായ എത്രയോ പേരുടെ നേര്‍ക്ക് ഒരു പുച്ഛച്ചിരി സമ്മാനിച്ച്, വിസ്മൃതിയുടെ നഖപ്പാടുകളോടെ, മരണം അവരുടെ ജീവനും കൊണ്ട് നടന്നകലുന്നു. നിരാശ ഒന്നിനും ഒരു പ്രതിവിധിയല്ല. ദിനേന വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍കൊണ്ടും നമ്മോട് വിടപറയുകയും ഇനിയൊരിക്കലും അവരെ കാണാനേ കഴിയുകയില്ലന്നെുള്ള സത്യം ഒരു ശൂന്യതയായി അംഗീകരിക്കേണ്ടി വരുമ്പോള്‍ ആരുടെ സങ്കടവീണയാണ് ദുഃഖശ്രുതി മീട്ടാത്തത്?.
കാലത്തിന്‍്റെ കണക്കുകൂട്ടലുകള്‍ക്ക് കാത്തു നില്‍ക്കാതെ സ്വന്തം ധിഷണയുടെ സമ്മര്‍ദ്ദത്താല്‍ മരണത്തിന്‍്റെ പിറകെ സ്വബോധത്തോടെ നടന്നു നീങ്ങുന്നവരും കുറവല്ല. സര്‍ഗ്ഗാധനരായ നമ്മുടെ എത്രയോ എഴുത്തുകാര്‍ പോലും, വെറും നിസ്സാരതയോടെ അനുഗ്രഹീത സുന്ദരമായ അവരുടെ ജീവിതം മരണത്തിന് അടിയറ വച്ചിരിക്കുന്നു ! ജീവിതത്തിന്‍്റെ തണലും തണുപ്പും നഷ്ടപ്പെടുമ്പോള്‍ നെഞ്ചില്‍ വേദനയുടെ കനലുകള്‍ കുത്തി നിറച്ച് മരണത്തിന് പിറകെപോയെ അവരെല്ലാം ജീവിച്ചിരിക്കുന്നവര്‍ക്ക് നല്‍കിയത് തീരവേദനയുടെ അഗ്നി വര്‍ഷമാണ്. ആത്മഹത്യ പരാജിതന്‍്റെ ഒളിച്ചോട്ടമാണെന്ന് പറയുന്നതാകും ശരി. സ്വന്തം ജീവിതം വലിച്ചെറിയുക വഴി മറ്റുള്ളവരോട് പ്രതികാരം തീര്‍ക്കുകയാകും അവര്‍. ജീവിത യഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍കയറിവരുന്ന നിസ്സഹായതകള്‍ക്ക് മരണം ഒരു പ്രതിവിധിയാണെന്ന മൂഢചിന്തയും, നിരാശയും, നിരാലംബതയും സ്നേഹ നിഷേധവുമാണ് സുന്ദരമായ ഈ ജീവിതത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ അവരെ പ്രേരിപ്പിക്കുന്നത്. സാന്ത്വനത്തിന്‍്റെ ഒരു വാക്ക്, നനുത്ത ഒരു പുഞ്ചിരി മൃദുസ്പര്‍ശം എന്നിവയിലേതെങ്കിലുമൊന്ന് നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ അവരൊന്നും ആ കടുംകൈക്ക് മുതിരില്ലായിരുന്നിരിക്കാം. പിടിവിട്ടകലുന്ന മനസ്സില്‍ അസ്വസ്ഥതയുടെ ശംഖുനാദമുയരുന്നതിന് മുമ്പ് സ്നേഹം കൊണ്ട് നമ്മുക്കവരെ കീഴ്പ്പെടുത്താന്‍ കഴിയണം.
അടിസ്ഥാനപരമായി മനുഷ്യര്‍ മൃഗതുല്യനാണെന്നാണ് പറയപ്പെടുന്നത്. മൃഗത്തിന്‍്റെ ആസക്തിയും ആവശ്യങ്ങളും മാത്രമാണ് പലപ്പോഴും അവനെ നയിക്കുന്നത്. ഭക്ഷണം, കാമ പൂര്‍ത്തീകരണം, സ്വസ്ഥത ഇവയില്‍ കവിഞ്ഞ് സഹജീവികള്‍ എങ്ങനെ ജീവിക്കുന്നു എന്ന് ഒരാളും ചിന്തിക്കുന്നില്ല. മറ്റുള്ളവരുടെ ദുഃഖത്തില്‍ ഒരാള്‍ നേടുന്ന സന്തോഷത്തെയാണ് ക്രൂരതയെന്ന് വിളിക്കുന്നതെങ്കില്‍ ക്രൂരന്മല്ലാത്ത എത്ര പേരുണ്ടാവും നമുക്കിടയില്‍. പുതിയ തലമുറ നൂതന ജീവിത സൗകര്യങ്ങള്‍ക്കുവേണ്ടി പായുന്നതിനിടയില്‍ പ്രായമായവരെ പലപ്പോഴും പഴുത്തില പോലെ പുച്ഛിച്ചു തള്ളുന്നു. അങ്ങനെ ജീവിതത്തിന്‍്റെ ചടുലതകള്‍ക്കിടയില്‍ പ്രായാധിക്യം, നിര്‍ബന്ധിച്ച് മനുഷ്യനെക്കോണ്ട് മരണത്തിന്‍്റെ അക്ഷരമാല പഠിപ്പിക്കുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നവര്‍ മരണവാറണ്ട് വരുന്നവരെ ജീവിതം തള്ളിനീക്കാനാവാതെയും, മസ്തിഷ്ക മരണം സംഭവിക്കുന്നവര്‍ക്ക് യന്ത്ര സഹായത്തോടെ നല്‍കുന്ന ശ്വാസത്തിന്‍്റെ ബലത്തില്‍ ജീവിതം ഭാരമായി തോന്നുമ്പോഴും മരണവുമായുള്ള ചതുരംഗക്കളി അവസാനിപ്പിക്കാന്‍ ഒരു ദയാവധത്തിനുവേണ്ടി ഭിഷഗ്വരന്മാരുടെ മുന്നില്‍ ഇരന്നു നില്‍ക്കുന്നു. “യൂത്തനേസ്യ” എന്ന് ശാസ്ത്രീയമായി നാം വിശദീകരണം നല്‍കുന്ന ഈ പ്രകൃയയില്‍, ജീവിതമാകുന്ന ഈ പാനപാത്രം തിരിച്ചടെുക്കണേയെന്നുള്ള നിത്യ പ്രാര്‍ത്തനയാണ് അടങ്ങിയിരിക്കുന്നത്. മരിക്കാനുള്ള അവകാശത്തിനു വേണ്ടി ലോകത്തിന്‍്റെ നാനാഭാഗത്തും വാദങ്ങള്‍ നടക്കുന്നുണ്ട്. ഡെറക് ഹംഫ്രി എന്ന അമേരിക്കന്‍ പത്ര പ്രവര്‍ത്തകന്‍ തന്‍്റെ ഭാര്യയുടെ മരണം മുന്‍നിര്‍ത്തി എഴുതിയ “ഫൈനര്‍ എക്സിറ്റ്” എന്ന പുസ്തകമാണ് ഇക്കൂട്ടരുടെ വേദഗ്രന്ഥം. സ്വന്തം വയറ്റില്‍ കുത്തി കുടല്‍മാല വെളിയല്‍ ചാടിച്ച് നടത്തുന്ന ആത്മഹത്യാ സമ്പ്രദായമായ “ഹരാകിരി” യുടെ നാടായ ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന “ജപ്പാന്‍ സൊസൈറ്റി ഫോണ്‍ ഡയിങ്ങ് വിത് ഡിഗ്നിറ്റി” യാണ് മരിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടന. ജീവിതത്തോട് വിട പറയാനാഗ്രഹിക്കുന്നവര്‍ക്കായി സ്വിറ്റ്സര്‍ലന്‍്റ് പോലുള്ള ചില രാജ്യങ്ങളില്‍ ആത്മഹത്യാ ക്ളിനിക്കുകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വസ്തുത നമ്മളില്‍ അത്ഭുതമുളവാക്കിയേക്കാം. ഭാരതത്തിലും, എന്തിനേറെ ലോകരാജ്യങ്ങളുടെ നേതാവായ അമേരിക്കയില്‍പോലും ദയാവധം ഇന്നേവരെ നിയമ വിധേയമാക്കിയിട്ടില്ല. ആത്മഹത്യ ശ്രമം പോലും കുറ്റകരമാണെന്ന് വിധിയുള്ള ഇന്ത്യന്‍ ഭരണ ഘടന ദയാവധത്തിനോടും അനുകൂലമായ സമീപനമല്ല സ്വീകരിച്ചിട്ടുള്ളത്. ജീവിക്കാനുള്ള അവകാശമാണ് നമ്മുടെ ഭരണഘടനയുടെ മുഖമുദ്ര.
അകക്കണ്ണില്‍ നിന്ന് ലോകം മാഞ്ഞുപോകുമ്പോള്‍ അപശ്രുതിയില്‍ അവസാനിക്കുന്ന സംഗീതമായി ജീവിതത്തിന് പര്യവസാനമുണ്ടാക്കികൊടുക്കാന്‍ മനുഷ്യന്‍ ആളാണോ?. ജീവവായു ഊതിതന്ന ദൈവത്തെ ധിക്കരിക്കലാവില്ല േഅത്? പുതുപ്പിറവിയെക്കുറിച്ചുള്ള മോഹങ്ങളും സ്നേഹ ദാര്‍ഢ്യങ്ങളും, ജീവിത നിയോഗത്തില്‍ ഇനിയും എന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ടെന്നുമുള്ള തോന്നലുമാണ് മനുഷ്യനെ ജീവിതത്തെ ആര്‍ത്തിയോടെയും മരണത്തെ വിരക്തിയോടെയും സമീപിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. മരണം എത്ര വലിയ പ്രഹേളികയാണെങ്കിലും മരണത്തിനുശേഷം പരലോകത്ത് ശാശ്വതമായ ഒരു ജീവിതമുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും മരണത്തെ യാതൊരു സങ്കോചമില്ലാതെ തന്നെ നോക്കികാണാനാവും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.