പിന്‍േറാ ഡോക്ടര്‍....നക്ഷത്രങ്ങളെ സ്നേഹിച്ച എഴുത്തുകാരന്‍
text_fieldsഡോ.സി.പിന്‍്റോ വിട പറഞ്ഞിട്ട് ജൂലൈ അഞ്ചിന് എട്ടുവര്‍ഷം
ഡോ.സി.പിന്‍്റോ വിട പറഞ്ഞിട്ട് ജൂലൈ അഞ്ചിന് എട്ടുവര്‍ഷം പൂര്‍ത്തിയാകുന്നു. എഴുത്തുകാരനും മനുഷ്യസ്നേഹിയായ ഭിഷ്വഗരനും സൗഹൃദങ്ങളെ നെഞ്ചിലേറ്റിയ യുവാവായിരുന്നു സി.പിന്‍േറാ. തന്നെ സ്നേഹിച്ച ആയിരങ്ങളെ കണ്ണീരിലാഴ്ത്തി എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മഴചാറുന്ന ഒരു പകലിലാണ് അദ്ദേഹം മടങ്ങിപ്പോയത്. എന്നാല്‍ തന്നെ കീഴടക്കിയ ‘മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്’ എന്ന മാരക രോഗത്തോട് അസാമാന്യമായി മല്ലിട്ടുകൊണ്ടാണ് അദ്ദേഹം തന്‍െറ അവസാന നാള്‍വരെ ജീവിച്ചത്. ശരീരത്തിലെ അവസാന കോശവും തളര്‍ന്ന് കിടക്കയിലമര്‍ന്ന് ഒരു വാക്ക് ഉരിയാടാന്‍ പോലും ആവതില്ലാത്ത അവസ്ഥയിലാകുമ്പോഴും തന്‍െറ ചുണ്ടുകളുടെ ചലനവും നേര്‍ത്ത ശബ്ദവും കൊണ്ട് അദ്ദേഹം തന്‍െറ ഭാര്യയോട് സംവദിച്ചുകൊണ്ടേയിരുന്നു. ‘പിന്‍േറായുടെ ഹൃദയത്തിന്‍െറ ചലനം’പോലും മനസിലാക്കാന്‍ ഇതിനകം പഠിച്ച അദ്ദേഹത്തിന്‍െറ പ്രിയതമ പിന്‍േറായുടെ ചുണ്ടുകളുടെ ചലനം നോക്കി അവ കടലാസില്‍ കുറിച്ചിട്ടു. അതെല്ലാം കവിതകളോ കഥകളോ ഒക്കെയായിരുന്നു. മരിക്കുവാന്‍ പോകുന്നതിന്‍െറ അടുത്ത ദിവസങ്ങളില്‍പ്പോലും ഇത് അദ്ദേഹം തുടര്‍ന്നു. അതിശക്തമായ സര്‍ഗാത്കത നിറഞ്ഞ ആ രചനകള്‍ വേറിട്ടവയായിരുന്നു. ‘ഭഗവന്നൂര്‍ പറയുന്നത്’, ‘മകള്‍’ തുടങ്ങിയ ആ കൃതികള്‍ പിറന്നത് അങ്ങനെയാണ്.
ഭരതന്നൂര്‍ എന്ന ഗ്രാമത്തില്‍ പിന്‍േറാ ഡോക്ടറായി എത്തി
ഭരതന്നൂര്‍ എന്ന ഗ്രാമത്തിലായിരുന്നു ആദ്യമായി പിന്‍േറാ ഡോക്ടറായി എത്തുന്നത്. പത്ത് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്. തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര ഗ്രാമമാണത്. ആദിവാസികളും ദലിതരും പാവപ്പെട്ടവരും തൊഴിലാളികളും ഏറെയുള്ള നാട്. അവിടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഡോക്ടര്‍ എത്തുമ്പോള്‍ അത് പ്രഹസനമായിരിക്കും എന്നാണ് ജനം കരുതിയിരുന്നത്. കാരണം ഇവിടെ മുമ്പ് ഡോക്ടര്‍ ആയിരുന്നവരൊന്നും ഇവിടെ കൃത്യമായി എത്തിയിരുന്നില്ല. അവരെല്ലാം എത്രയും പെട്ടെന്ന് ഇവിടെനിന്നും ട്രാന്‍സ്ഫര്‍ വാങ്ങി പോകുകയോ ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങുന്നവരോ ഒക്കെയായിരുന്നു. എന്നാല്‍ പിന്‍േറ ഡോക്ടര്‍ എത്തിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ആശുപത്രി സജീവമായി. പാവപെപട്ട രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ പോക്കറ്റില്‍നിന്ന് പണമെടുത്ത് കൊടുക്കുന്ന ഡോക്ടറായി അദ്ദേഹം.മാത്രമല്ല ആശുപത്രി വികസനത്തിനുവേണ്ടി നിരന്തരം അധികാരികളുടെ ഓഫീസുകളില്‍ അദ്ദേഹം കയറിയിറങ്ങി കൊണ്ടേയിരുന്നു. മാത്രമല്ല സുഖമില്ലാതെ കിടക്കുന്നവരുടെ വീടുകളിലേക്ക് പോലും അദ്ദേഹം മരുന്നുപെട്ടിയുമായി പോകുമായിരുന്നു. പക്ഷെ അതിനെല്ലാം ഒരു നിര്‍ബന്ധമുണ്ടായിരുന്നു. പാവപ്പെട്ടവര്‍ക്കുമാത്രമായി അത്തരം സേവനങ്ങള്‍ അദ്ദേഹം ചുരുക്കിയിരുന്നു.
ഭരതന്നൂര്‍ ഗ്രാമത്തിന്‍െറ ഐതിഹാസികമായ ഇന്നലകള്‍
അതിനൊപ്പം ഭരതന്നൂര്‍ ഗ്രാമത്തിന്‍െറ ഐതിഹാസികമായ ഇന്നെലകള്‍ അദ്ദേഹം നാട്ടുകാരില്‍ നിന്നറിഞ്ഞപ്പോള്‍ ആവേശഭരിതനായി. രാമായണത്തോളം പഴക്കമുള്ള ഐതീഹ്യ കഥയും ഭരതന്നൂര്‍ നാമത്തിന്‍െറ ഉല്‍പ്പത്തിയെ കുറിച്ചുള്ള കഥകളും അദ്ദേഹം കൗതുകത്തോടെ കേട്ടിരുന്നു. ഭരതനെ അധികാരമേല്‍പ്പിച്ച് രാമന്‍ കാട്ടിലേക്ക് പോയതിനുശേഷം മാനസികമായി തളര്‍ന്ന ഭരതന്‍ ഒടുവില്‍ സഹോദരന്‍ രാമനെ തിരക്കിയിറങ്ങിയ കഥയുമായി ബന്ധപ്പെട്ടാണ് ഈ കഥ. രാമനെ അന്വേഷിച്ചിറങ്ങിയപ്പോള്‍ വളരെ കാലം വളരെ ദൂരം സഞ്ചരിച്ച ഭരതന്‍ ഒരു കാട്ടിലത്തെിയപ്പോള്‍ തന്‍െറ രഥ ചക്രങ്ങള്‍ പൊയ്കയില്‍ താഴ്ന്നുപോയത്രെ. തുടര്‍ന്ന് വാഹനം നഷ്ടമായ ഭരതന്‍ അടുത്ത ഒരു സ്ഥലത്ത് അന്ന് താമസിച്ചു. ഭരതന്‍ തങ്ങിയതിന്‍െറ പേരിലാണ് ഈ ഗ്രാമത്തിന് ഭരതന്നൂര്‍ എന്നപേര് കിട്ടിയതെന്നാണ് കഥ. എന്നാല്‍ പിന്നീട് വളരെ പഴക്കമുള്ള പാറകൊണ്ടുള്ള രഥ ചക്രം ഭരതന്നൂരിനടുത്ത് നിന്ന് കണ്ടെടുര്രിട്ടുണ്ട്. ഈ രഥ ചക്രം കണ്ടെടുത്ത ഗ്രാമം ‘വണ്ടി കിടക്കും പൊയ്ക’ എന്നറിയപ്പെടുന്നു. ഈ രഥ ചക്രം ഇപ്പോഴും ഇവിടെയുള്ള ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഭരതന്നൂരിന്‍െറ മറ്റൊരു പ്രത്യേകത ആവേശകരമായ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്‍െറ നാളുകളാണ്. കല്ലറ-പാങ്ങോട് സ്വാതന്ത്ര്യ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോള്‍ അതിന്‍െറ ഭാഗമായി ചോരയും രക്തവും നല്‍കിയ ഒരു നാടാണിത്്. തൂക്കിലേറ്റപെട്ട പട്ടാളം കൃഷ്ണന്‍െറയും കൊച്ചപ്പി പിള്ളയുടെയും ജന്മനാട്. സര്‍.സി.പിയുടെ കുതിരപട്ടാളത്തിനെതിരെ വേട്ടത്തോക്കും വെട്ടുകത്തികളും കൊണ്ട് എതിരിട്ട കര്‍ഷകരുടെയും ഉശിരുള്ള യുവാക്കളുടെയും നാട്. എന്നാല്‍ പിന്നീട് ബ്രിട്ടീഷുകാരുടെ ഈ ചോറ്റുപ്പട്ടാളം ഈ ഗ്രാമത്തെ ചവിട്ടിയരിച്ചു കളഞ്ഞു. പ്രക്ഷോഭകാരികളുടെ വീടുകളില്‍ ജന്‍മിമാരും പട്ടാളവും കയറി ചവച്ചുതുപ്പി. നാടിനുവേണ്ടി പൊരുതിയ ധീര ദേശാഭിമാനികളായ ജനത്തെ അവര്‍ തടവറയിലിട്ടു ചതച്ചരച്ചു.
പിന്‍േറായുടെ നോവലില്‍ ഭരതന്നൂരും
ഈ സമരവും ചരിത്രവും ചരിത്രത്തിന്‍െറ പാഠ പുസ്തകങ്ങളിലൊന്നും ഇല്ലായെന്ന് സി.പിന്‍േറാ വേദനയോടെ മനസിലാക്കി. പേരിനുവേണ്ടി ‘കല്ലറ-പാങ്ങോട്’ സ്വാതന്ത്ര്യ സമരത്തെ കുറിച്ച്പരാമര്‍ശിച്ചുപോയി എന്നല്ലാതെ ഒരു ചരിത്ര പണ്ഡിതനും ഈ നാടിനോട് നീതി പുലര്‍ത്തിയില്ല. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടാണ് സി.പിന്‍േറ ഭരതന്നൂര്‍ ഗ്രാമത്തില്‍ ചിലവിട്ട കാലവുമായി ബന്ധപ്പെട്ട ‘ഭഗവന്നൂര്‍ പറയുന്നത്’ എന്ന നോവല്‍ എഴുതുന്നത്. ചരിത്രത്തില്‍ ചവിട്ടിയരക്കപ്പെട്ടുപോയ ഒരുഗ്രാമത്തിന്‍െറ നിലവിളി ഈ നോവലിലുണ്ട്. എന്നാല്‍ ഈ കൃതി അദ്ദേഹം രചിച്ചതാകട്ടെ തന്‍െറ അന്ത്യകാലത്ത് ഭാര്യയ്ക്ക് പറഞ്ഞുകൊടുത്തും. രോഗ കാലത്തും ഡോക്ടര്‍ സി.പിന്‍േറ അസാമാന്യമായ ധീരത പ്രകടിപ്പിച്ചിരുന്നു. അസുഖത്തെ മറികടക്കാനുള്ള വഴിയായിരുന്നു അദ്ദേഹത്തിന് എഴുത്ത്. എങ്കിലും നിരാശയുടെയോ വേദനകളുടെയോ രോദനങ്ങളായിരുന്നില്ല ആ എഴുത്തുകള്‍. മറിച്ച് സ്വപ്നത്തിന്‍െറയും സ്നേഹത്തിന്‍െറയും വര്‍ത്തമാന കാല കാഴ്ച്ചകളുടെയും ഒക്കെ വിവരണങ്ങളായിരുന്നു.
പിന്‍േറാഅനുസ്മരണം ജൂലൈ അഞ്ചിന്
ജൂലൈ അഞ്ചിന് പിന്‍േറാ അനുസ്മരണം നടക്കുന്നുണ്ട്. പിന്‍േറ സ്മാരക സമിതിയുടെ അഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം തിരുവനന്തപുരം പ്രസ്ക്ളബില്‍
മീരാ കന്ദസാമി പിന്‍േറ അനുസ്മരണ പ്രഭാഷണം നടത്തും. പിന്‍േറായുടെ സുഹൃത്തുക്കളാണ് ഈ പരിപാടി നടത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളായി പ്രമുഖര്‍ ഈ അനുസ്മരണദിനത്തില്‍ പ്രഭാഷണം നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.