ഷസ്നാ സുബൈര്‍ എഴുതിയ ഹൃദയം കവരുന്ന ചെറുകഥകള്‍
text_fieldsനെഞ്ച് പൊള്ളിക്കുന്ന ‘ബന്ധം’
കോഴിക്കോട്ടുകാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഷസ്നാ സുബൈറിന്‍െറ ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ‘സ്നേഹസ്പര്‍ശം’. ഇതിലെ ആദ്യ കഥ ‘ബന്ധം’ വായിക്കുമ്പോള്‍തന്നെ മനസ് പൊള്ളും. കുലീനമായ കുടുംബത്തിലേക്ക് തന്‍െറ പിതാവ് കൂട്ടികൊണ്ടുവരുന്ന തന്നെക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടിയോട് കഥാനായികയ്ക്ക് തോന്നുന്നത് വെറുപ്പാണ്. കാരണം ആരെയും സ്നേഹിക്കാനുള്ള മാനസികാവസ്ഥയില്ലാത്ത പുതിയ കാലത്തിന്‍െറ പ്രതീകമായ ഒരു പെണ്‍കിടാവായിരുന്നു അനിത. അവള്‍ വലിഞ്ഞു കയറി വന്ന കൗമാരക്കാരനെ അവള്‍ വല്ലാതെ വെറുത്തു. അനാഥന് സ്നേഹം കൊടുക്കുന്ന തന്‍െറ വീട്ടുകാരോട് അവള്‍ അത് അപകടകരമാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും അവളുടെ വീട്ടുകാര്‍ അതൊന്നും കേട്ട മട്ട് കാണിച്ചില്ല. പ്രത്യേകിച്ചും അനിതയുടെ പിതാവ്. അയ്യാള്‍ അവനെ മകനെയെന്ന് വിളിച്ചു. അനിതയുടെ അമ്മയും അനാഥനായ ശ്യാമിനെ അളവറ്റ് സ്നേഹിച്ചു. അനിതയാകട്ടെ തന്‍െറമേല്‍ ലഭിക്കേണ്ട വാല്‍സല്ല്യം അവനുകൂടി പങ്കുവക്കവെക്കപ്പെടുന്നതിലെ പകയോടെ അവനെ പുറത്തു ചാടിക്കാനുള്ള വഴി അന്വേഷിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് വിധി അവളുടെയും കുടുംബത്തിന്‍െറയും ജീവിതത്തിലേക്ക് ഒരു വാഹനാപകടത്തിന്‍െറ രൂപത്തില്‍ എല്ലാം തകര്‍ത്തു കളയുന്നത്. മറ്റെല്ലാവരും മരണത്തിന്‍െറ പിടിയിലമര്‍ന്നപ്പോള്‍ ആ വീട്ടില്‍ അങ്ങനെ അവളും അവനും മാത്രമായി. അവള്‍ ആഗ്രഹിച്ചത് താന്‍കൂടി മരിച്ചുപോയിരുന്നെങ്കിലായിരുന്നു. ശ്യാമിനാകട്ടെ തന്‍െറ വളര്‍ത്തച്ചനും അമ്മയും അപകടത്തില്‍ മരിച്ചതുമുതല്‍ താന്‍ ഇവിടെ നില്‍ക്കാന്‍ പാടില്ളെന്ന് തിരിച്ചറിയുകയായിരുന്നു. അങ്ങനെ അയ്യാള്‍ ഒരുനാളില്‍ അവളോട് പറയാതെ ആ വീട്ടില്‍ നിന്നും ഇറങ്ങിപോകുന്നു. എന്നാല്‍ അവള്‍ അതറിയുമ്പോള്‍ ആകെ തകരുന്നു. കാരണം തന്‍െറ വീട്ടുകാര്‍ ജീവിച്ചിരിക്കുമ്പോള്‍ ശ്യാമിനെ വെറുത്തിരുന്നെങ്കിലും വീട്ടുകാരുടെ മരണത്തോടെ അവള്‍ ഏക ആശ്വാസമായി കണ്ടത് ശ്യാം വീട്ടിലുള്ളതായിരുന്നു. വിരഹത്തിന്‍െറയും വേദനയുടെയും തീവ്രമായ ആ നിമിഷങ്ങളില്‍ അവള്‍ അവനെ ഒരു കൂടപ്പിറപ്പായി സ്നേഹിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ അവന്‍ തന്‍െറ വീട്ടില്‍നിന്നും ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് അവള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഏറെക്കാലം കഴിയുമ്പോള്‍ അവള്‍ അവനെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്ത കണ്ട് ഞെട്ടുന്നു. രോഗക്കിടക്കയില്‍ കഴിയുന്ന അവനുവേണ്ടി സുഹൃത്തുക്കളുടെ ഒരു സഹായ അഭ്യര്‍ത്ഥനയായിരുന്നു അത്. വിലാസം തേടിപ്പിടിച്ച് അനിത ശ്യാമിന്‍െറ താവളം അന്വേഷിച്ച് പോകുമ്പോള്‍ ഈ കഥ വായിക്കുന്ന ഒരാളുടെ ഹൃദയത്തില്‍ സ്നേഹത്തിന്‍െറ മഴച്ചാറ്റല്‍ തുടങ്ങും . അവള്‍ അവന് നല്‍കുന്നത് സ്വന്തം പ്രാണന്‍ പകുത്തുകൊടുത്ത് കൊണ്ടാണ്. ഈ കഥയുടെ അവസാനം ഒരു ചലചിത്രത്തിന്‍െറ കൈ്ളമാക്സ് പോലെ സുന്ദരവുമാണ്. ഷഹ്ന സുബൈര്‍ എന്ന നവകഥാകാരിയുടെ പ്രതിഭയുടെ ഇലത്തളിരാണ് ഈ കഥ. ഈ കഥാസമാഹാരത്തിലെ മറ്റ് പല കഥകളും അങ്ങനെ തന്നെ. ‘
കളിക്കാന്‍ കഴിയാത്ത പുഴക്കടവ്
തിരിച്ചത്തെുമ്പോള്‍’ എന്ന കഥയാണ് മറ്റൊരു ഉദാഹരണം. തന്‍െറ സുഹൃത്തിന് ഓഹരിയായി ലഭിക്കുന്ന തറവാട്ടിലേക്ക് കുറച്ചു നാളുകള്‍ ചിലവിടാന്‍ എത്തുന്ന നിര്‍മല്‍ എന്ന യുവാവ് അറിയുന്നത് തന്‍െറ സുഹൃത്ത് ആ തറവാടും വഴികളും സുഹൃത്ത് പൊളിച്ചെഴുതിയിരിക്കുന്നു എന്ന ദു:ഖ യാഥാര്‍ത്ഥ്യമാണ്. ‘അയ്യാള്‍ വിഷണ്ണനായി ജനാലയിലൂടെ പുറത്തേക്ക് നോക്കിനിന്നു. വാഹനങ്ങള്‍ ഊതിവിടുന്ന കറുത്ത പുക അവിടെ മറ സൃഷ്ടിച്ചിരിക്കുന്നു. കുളിക്കാന്‍ ചെന്നപ്പോള്‍ കടവ് ഫാക്റികളുടെ മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നു.’ കഥയിലെ ഈ വരികള്‍ നമ്മുടെ നാടിന്‍െറ എല്ലാ ഗ്രാമങ്ങളുടെയും പുഴകളുടെയും വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാകുന്നു. കഥ എന്നത് വെറും സ്വപ്ന സഞ്ചാര ഗീതകങ്ങളല്ല മറിച്ച് കണ്‍മുന്നിലെ കണ്ണീരൊലിപ്പിക്കുന്ന കാഴ്ചകളെ കുറിക്ക് കൊള്ളിക്കുന്ന രീതിയില്‍ അവതരിപ്പിക്കണം എന്നുള്ള നിരീക്ഷണത്തിന്‍െറ തെളിവാണ് ഈ കഥ. ഈ ആറ്റിക്കുറുക്കിയ കഥ അങ്ങനെ മലയാളത്തിലെ വളര്‍ന്നുവരുന്ന ഒരു എഴുത്തുകാരിയുടെ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒരു പരിസ്ഥിതി രചന കൂടിയാണ്.
കമ്യൂണിസ്റ്റായ മുത്തശനും അഴിമതിക്കാരിയായ പേരക്കിടാവും
ഇനി മറ്റൊരു കഥയായ ‘ഓര്‍മ്മ’ പോയ കാലത്തിന്‍െറ കരുത്തും വിശുദ്ധിയും അടങ്ങിയ ഓര്‍മ്മകളിലൂടെയുള്ള ഒരു ഇളംമുറക്കാരിയുടെ കുറ്റബോധം കലര്‍ന്ന ഓര്‍മ്മകളാണ്. തന്‍െറ മുത്തശന്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റായിരുന്നു. അദ്ദേഹം മരിച്ച ദിവസം തന്‍െറ വീട്ടിലേക്ക് അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളും ജനവും ആദരവോടെ ഒഴുകിയത്തെിയത് പേരക്കിടാവ് ഓര്‍ക്കുന്നു. എന്നാല്‍ പേരക്കിടാവ് ഇപ്പോള്‍ വയസായ അവസ്ഥയിലാണ് ഇത്തരം ഓര്‍മ്മകള്‍. കാരണം മുത്തശന് കിട്ടിയ യാത്രയയപ്പിന്‍െറ പത്തിലൊരംശം പോലും അഴിമതിക്ക് കുടപിടിച്ച ഉന്നത ഉദ്യോഗസ്ഥയായ തനിക്ക് ലഭിക്കില്ലല്ളോ എന്ന് ആ പേരക്കിടാവ് പിന്നീട് ചിന്തിക്കുന്നിടത്ത് ഈ ചെറിയ കഥ അവസാനിക്കുന്നു. തനിക്കും കുടുംബത്തിനും വേണ്ടി നെറിയില്ലാത്ത വഴികളില്‍ കൂടി പണം സമ്പാദിച്ചവര്‍ക്കെല്ലാം അവസാന കാലങ്ങളില്‍ ഇത്തരം ചിന്തകള്‍ ഉണ്ടായി കൊണ്ടിരിക്കും എന്ന് ഈ കഥ അടിവരയിടുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയും പോരാടുകയും ചെയ്ത പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം സമ്പാദ്യമില്ളെങ്കിലും മനസില്‍ തൃപ്തി ഉണ്ടെന്നും ഈ കഥാകാരി സൂചിപ്പിക്കുന്നു. ദാര്‍ശനികമായ പശ്ചാത്തലമാണ് ഈ കഥയിലുള്ളത്.
റോസയുടെ പ്രിയപ്പെട്ട രാജകുമാരന്‍
‘റോസയുടെ പ്രിയപ്പെട്ട രാജകുമാരന്‍, തിര,അമ്മ, തിരക്കിനിടയില്‍, നിശബ്ദം തുടങ്ങിയ കഥകളും ഈ സമാഹാരത്തിലുണ്ട്. ചില കഥകള്‍ ഇനിയും മെച്ചമാക്കാമായിരുന്നെന്നുവെന്നും വായനയില്‍ തോന്നി. എങ്കിലും വളര്‍ന്നുവരുന്ന കഥകാരിയുടെ പ്രതീക്ഷകള്‍ ഈ സമാഹാരം നമുക്ക് തരുന്നു. ദേശാഭിമാനി വാരിക എഡിറ്റര്‍ ഡോ.കെ. പി മോഹനന്‍െറ അവതാരികയോടെയുള്ള ഈ പുസ്തകം തിരുവനന്തപുരം ‘വ്യൂ പോയിന്‍റ്’ ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 50 രൂപ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.