സാഹിത്യ ക്യാമ്പുകള്‍ക്ക് വംശ നാശം സംഭവിക്കുന്നുവോ...
text_fieldsഅടുത്തകാലത്തായി സാഹിത്യ ശില്‍പ്പശാലകള്‍ എന്നൊന്ന് കേള്‍ക്കാനെ ഇല്ലായിരിക്കുന്നു. മുമ്പ് അങ്ങനെ അല്ലായിരുന്നു പതിവ്. സര്‍വകലാശാല യൂണിയനുകളും സാഹിത്യ സംഘടനകളും സാഹിത്യ അക്കാദമിയും ഒക്കെ മുമ്പെല്ലാം മല്‍സരിച്ച് സാഹിത്യ ശില്‍പ്പശാലകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അതിന്‍െറ ചലനങ്ങളൊന്നും എങ്ങുമില്ല. അപൂര്‍വം ചിലയിടത്ത് സാഹിത്യ ശില്‍പ്പശാലകള്‍ ഒക്കെ നടക്കുന്നുണ്ടാകാം. എന്നാല്‍ അവയില്‍ പലതും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് നേര്. എന്തുകൊണ്ടായിരിക്കുമിതെന്ന ചോദ്യം ഉയരുന്നുണ്ട്. നമ്മുടെ കാലത്ത് സാഹിത്യത്തിന്‍െറ പ്രാധാന്യം തീരെ കുറഞ്ഞ് പോകുന്നത് കൊണ്ടാണോ...അതോ പുതിയ തലമുറക്ക് താല്‍പ്പര്യം ഇല്ലാത്തത് കൊണ്ടാണോ.. സാഹിത്യവും വായനയും ദുര്‍ബലമാകുന്നു എന്ന വാദം അപ്പടി അംഗീകരിക്കാനും വയ്യാത്ത അവസ്ഥയാണ്. കാരണം നല്ല കൃതികളും രചനകളും ധാരാളം വായിക്കപ്പെടുന്നുണ്ട്. നല്ല എഴുത്തുകാര്‍ക്ക് റോയല്‍റ്റിയും ആദരവും കിട്ടുന്നുമുണ്ട്. എന്നാല്‍ സാഹിത്യ കൂട്ടായ്മകളും സംവാദങ്ങളും സാഹിത്യ ശില്‍പ്പശാലകളും സജീവമാകുന്നില്ല എന്നതാണ് പ്രശ്നം. പണ്ട് സാഹിത്യ ക്യാമ്പുകളില്‍ സര്‍ഗ സര്‍ഗ സംവാദങ്ങള്‍ നടന്നിരുന്നു. അത് സമൂഹത്തിന് ഗുണം ചെയ്തിരുന്നു. സാഹിത്യം തീരെ നഷ്ടമാകുന്ന ഒരു തലമുറക്ക് സ്വപ്നം കാണാനുള്ള ശക്തി നഷ്ടപ്പെടും. അവര്‍ക്ക് യാന്ത്രിക ജീവിതം അനുഭവിക്കേണ്ടി വരും. അതിനാല്‍ സാഹിത്യം ശരിക്കും ചര്‍ച്ച ചെയ്യപ്പെടാനും അത് രചിക്കപ്പെടാനും വായിക്കപ്പെടാനും ഉള്ള അവസരങ്ങള്‍ ഉണ്ടാകണം. സാഹിത്യ ശില്‍പ്പശാലകളും കൂട്ടായ്മകളും ഉണ്ടാകണം. സമൂഹത്തില്‍ നന്മയും സര്‍ഗാത്മകതയും ഉണ്ടാകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.