നക്ഷത്രങ്ങള്‍ വിരിയിച്ച് മാര്‍ക്വേസ് മടങ്ങി
text_fieldsഎഴുത്തിന്‍െറ ഇതിഹാസം ലോകപ്രശസ്ത കൊളംബിയന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടവാങ്ങി. 87 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മെക്സിക്കൊയിലായിരുന്നു അന്ത്യം.മുഴുവന്‍ പേര് ഗബ്രിയേല്‍ ജോസ് ദെ ല കൊന്‍കോര്‍ദിയ ഗാര്‍സിയ മാര്‍ക്കേസ്.മാജിക്കല്‍ റിയലിസത്തില്‍ കൂടി ലോകമെങ്ങുമുള്ള വായനക്കാരുടെ നെഞ്ചിനുള്ളില്‍ നക്ഷത്രങ്ങള്‍ വിരിയിച്ച മാര്‍ക്വേസ് മടങ്ങുന്നത് വായനാസമൂഹത്തെ വേദനിപ്പിച്ചാണ്. ഈ ശൂന്യത നികത്താന്‍ കഴിയില്ല എന്നതാണ് സത്യം. പത്രപ്രവര്‍ത്തനകനായി എത്തിയ മാര്‍ക്വേസ് പിന്നീട് എഴുത്തുകാരനാകുകയായിരുന്നു. കൊളംബിയയില്‍ ജനിച്ച അദ്ദേഹം മെക്സിക്കൊയിലും യൂറോപ്പിലുമായിരുന്നു. കൂടുതല്‍ കാലം ചിലവഴിച്ചു. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന കൃതി ലോകമെമ്പാടും മാര്‍ക്വേസിന് ആരാധാകരെ നേടിക്കോടുത്തു. ഈ പുസ്തകത്തിന്‍െറ36 മില്ല്യന്‍ കോപ്പികളാണ് വിറ്റുപോയത്. ലോകമെങ്ങുമുളള ഭാഷകളിലേക്ക് ഈ കൃതി ഇപ്പോഴും പുതിയ പതിപ്പുകളായി പുറത്തിറങ്ങി കൊണ്ടേയിരിക്കുന്നു. 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനം മാര്‍ക്വേസിനെ തേടിയത്തെി. എഴുത്തിന്‍െറ ഈ കുലപതിയെ കാലം മറക്കുന്നതെങ്ങനെ..?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.