ചെറുത്തുനില്‍പ്പിന്‍െറ മണ്ണില്‍നിന്നും എഴുത്തിന്‍െറ സ്വാതന്ത്ര്യം തേടി ല്യാന ബദര്‍
text_fieldsതൃശൂര്‍: ബോംബിലും ഷെല്ലിലും അമര്‍ന്ന് അശാന്തമായ ഫലസ്തീന്‍ മണ്ണില്‍ നിന്നും സാഹിത്യത്തിലൂടെ സ്വാതന്ത്ര്യം തേടി ല്യാന ബദര്‍. മലയാളത്തിന്‍െറ സാംസ്കാരിക നഗരിയില്‍, സാഹിത്യ അക്കാദമിയുടെ മണ്ണില്‍ നില്‍ക്കുമ്പോള്‍ ല്യാനയുടെ കണ്ണില്‍ സ്വാതന്ത്ര്യത്തോടുള്ള കൊതി കാണാം, ആശ്വാസവും. പ്രശസ്തയായ ഫലസ്തീന്‍ കവിയും നോവലിസ്റ്റും സംവിധായികയുമായ ല്യാന മലയാളം-അറബി അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനാണ് തൃശൂരില്‍ എത്തിയത്.
ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യദാഹവും ഇസ്രായേലിനോടും അവരുടെ അനുകൂലികളോടുമുള്ള അടങ്ങാത്ത ദേഷ്യവും മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തുള്ള നെടുവീര്‍പ്പുകളും അവര്‍ പങ്കുവച്ചു. ‘ഫലസ്തീന്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ ഇസ്രായേലിനെ യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും സമൂഹവും ഒറ്റപ്പെടുത്തണം’ -ല്യാന ‘മാധ്യമ’ത്തോട് നിലപാട് പങ്കുവെച്ചു. അലമുറയിട്ട് കരയുന്ന അമ്മമാരും വീടും കുടുംബവും നഷ്ടപ്പെട്ട് തെരുവില്‍ അശാന്തരായി അലയുന്ന ജനതയും നിറഞ്ഞ ഫലസ്തീന്‍െറ ചിത്രം അവര്‍ വാക്കുകളിലൂടെ വിവരിച്ചു. ഇസ്രായേലിന്‍െറ 72 മണിക്കൂര്‍ വെടിനിര്‍ത്തലും താല്‍ക്കാലിക പിന്‍മാറ്റവുമെല്ലാം നാടകങ്ങളാണ്. ഇനിയും ഇസ്രായേല്‍ ആക്രമിക്കും. അവസാന ഫലസ്തീനിയേയും കൊന്നൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇത്തവണ അവരുടെ ക്രൂരലക്ഷ്യം യുദ്ധം എന്തെന്നുപോലും അറിയാത്ത കുഞ്ഞുങ്ങളുടെ നേര്‍ക്കായിരുന്നു. 400ഓളം കുഞ്ഞുങ്ങള്‍ ഇസ്രായേലിന്‍െറ ആക്രമണത്തിന് ഇരയായി. 3,000ഓളം കുടുംബങ്ങള്‍ അശരണരായി. ഇനി ആക്രമണം ഇല്ലാതാകാണമൈങ്കില്‍ അവരെ ഒറ്റപ്പെടുത്തണം’ -ല്യാന പറഞ്ഞു.
വര്‍ണ്ണവിവേചനം നിലനിന്ന ആഫ്രിക്കക്ക് അംഗത്വം കൊടുക്കാന്‍ യു.എന്‍ തയാറാകാതിരുന്നതു പോലെയുള്ള സമ്മര്‍ദം ഇസ്രായേലിനെതിരെയും ലോകസമൂഹം ചെലുത്തണം. അവരുടെ ഉല്‍പന്നങ്ങളും അവരുമായുള്ള വ്യാപാരവും ലോകസമൂഹം ബഹിഷ്കരിക്കണം. എല്ലാ കോണില്‍ നിന്നുമുള്ള ഒറ്റപ്പെടുത്തല്‍കൊണ്ട് മാത്രമെ ഇസ്രായേലിന്‍െറ യുദ്ധവെറിതടയാനാകൂ. ഫലസ്തീനെ അവര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാക്കുകയാണ്. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്‍െറയും പിന്തുണ ഇതിനുണ്ട്. ഫലസ്തീന് സ്വതന്ത്ര പദവി നല്‍കണമെന്നും ല്യാന ബദര്‍ ആവശ്യപ്പെടുന്നു.
കേരള സംസ്കാരത്തിന്‍െറ ഒൗന്നത്യത്തെക്കുറിച്ചും ല്യാന വാചാലയായി. അറബി സാഹിത്യത്തില്‍ നിന്നും നിരവധി ഭാഷാന്തരങ്ങള്‍ മലയാളത്തിലേക്കുണ്ടായിട്ടുണ്ട്. ഫലസ്തീന്‍ സാഹിത്യവുമായി കൂടുതല്‍ ഈടുവെപ്പുകള്‍ ഇന്ത്യന്‍ സാഹിത്യത്തിന്, വിശിഷ്യാ കേരള സാഹിത്യത്തില്‍ നിന്നുണ്ടാകണം. പ്രവാസികളില്‍ നിന്നും ഈ സംസ്കാരത്തെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.