ഓരോ പ്രവാസിയും എഴുതാന്‍ കൊതിക്കുന്ന കവിത ഇതാണ്...
text_fieldsകവിത
ആകാശത്തിലിരുന്നുറങ്ങി
ഭൂമിയിലേക്ക് വന്നുണര്‍ന്ന്
പെട്ടികളും തൂക്കി
വീട്ടുമുറ്റത്തേക്ക് കയറിചെന്നപ്പോള്‍
അവരുടെ കണ്ണുകളില്‍ തിളക്കം.
പെട്ടി തുറന്ന്
മകന് മൊബൈലും
മകള്‍ക്ക് സ്വര്‍ണമാലയും നല്‍കി
ഒന്നു ക്ഷീണമകറ്റാന്‍
തലയണയില്‍ മുഖമമര്‍ത്തിയ നേരം
പ്രണയമൂര്‍ത്തി വന്ന്
അധരങ്ങള്‍ നെറ്റിയില്‍ മുട്ടിച്ച്
എന്തേ എനിക്ക്
ഒന്നുമില്ളേന്ന്
വെറുതെ പരിഭവം കാണിച്ചു.
നിനക്കു തരാനുള്ളതെല്ലാം
വെറുമൊരു പൊതിക്കുള്ളില്‍
ഒതുങ്ങില്ളെന്ന മന്ത്രം കാതിലിറ്റിച്ച്
ദേഹത്തലിയാന്‍ തുടങ്ങിയപ്പോള്‍
മക്കള്‍ വാതിലില്‍ താളംകൊട്ടുന്നു.
മടക്കയാത്രയുടെ ദിനം വന്നു.
മക്കള്‍ നിറചിരിയോടെ
വീണ്ടും വരുമ്പോള്‍ എന്തല്ളൊം
വാങ്ങിവരാന്‍ പറയണമെന്ന
ആലോചനയില്‍ നിവരവെ
ഒരു കടലാസുപെട്ടിയില്‍, അവള്‍
കപ്പയും ചക്ക വറുത്തതും
അച്ചാറും പപ്പടവും
കുറേ മധുരവും പൊതിഞ്ഞു വെച്ചു.
പൊതിയാന്‍ കഴിയാത്ത
ഉള്ളിലെ തേങ്ങല്‍
എവിടെയോ ഒതുക്കിവെച്ച്
പുഞ്ചിരിമൊട്ടുകള്‍ പൊഴിച്ച്
അവളങ്ങനെ..
കണ്ണീര് പെയ്തു വീഴും മുമ്പെ
മുറിയില്‍ നിന്നും
വിരഹത്തിലെ വെയില്‍ച്ചൂടിലേക്ക്
കാലിടറാന്‍ തുടങ്ങവേ
അവള്‍ സ്വന്തം ഹൃദയമെടുത്ത്
എന്‍െറ ചങ്കിനു താഴെ ഒട്ടിച്ചുവെച്ചു.
പിന്നെ, ഇത്രമാത്രം..
ഇനി, നിങ്ങള്‍ തിരിച്ചത്തെും വരെ
ഞാനിവിടെ ഇരുട്ടത്താണ്.
ഇടത്ത് ഒരു നുറുങ്ങുവെട്ടമാവുന്നത്
നിങ്ങളുടെ സ്നേഹത്തിന്‍െറ
നക്ഷത്രത്തുണ്ടുകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.