ആ ഗന്ധര്‍വന്‍ മടങ്ങിയിട്ട് 23 വര്‍ഷങ്ങള്‍...
text_fieldsഞാനും കരുണാകരമേനോനും ആ കറുത്ത അക്ഷരങ്ങളും നോക്കി ഏറെ നേരം പകച്ചിരുന്നു. നോക്കുന്തോറും ഞങ്ങള്‍ക്ക് ആ കാര്‍ഡ് കൂടുതല്‍ക്കൂടുതല്‍ പരിചിതമായിക്കോണ്ടിരുന്നു. പലയാവര്‍ത്തി നോക്കി കിഴവന്‍ കാര്‍ഡ് മേശപ്പുറത്തേയ്ക്കിട്ടു. നോക്കിക്കൊളൂ, അയാള്‍ കാര്‍ഡിനെ ഉദ്ദശേിച്ച് എന്നോടു പറഞ്ഞു. മനസിലായി, അതു പറയുമമ്പോള്‍ എന്‍്റെ സ്വരം കണക്കുകൂട്ടലുകള്‍ക്കപ്പുറത്തു തേഞ്ഞുപോയി. ഞങ്ങള്‍ക്ക് പുതുതായി ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. ഒരു കണക്കില്‍ അതു വലിയൊരാശ്വാസമായിരുന്നു താനും. ജനാലയ്ക്കപ്പുറത്ത് തേക്കിലകളില്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു
(ഉദകപ്പോള)
പി.പത്മരാജന്‍. മലയാളികളുടെ പ്രിയഗന്ധര്‍വന്‍ മടങ്ങിയിട്ട് 2014 ജനുവരി 24 ന് 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. കഥയിലും തിരക്കഥയിലും നോവലിലും സിനിമയിലും ഒക്കെ സര്‍ഗാത്മകയുടെ വിരല്‍പ്പാടുകള്‍ പതിപ്പിച്ച പത്മരാജന്‍ ഇന്നും മലയാളിയുടെ ഹൃദയ വികാരമാണ്. അദ്ദേഹത്തിന് പകരം മറ്റൊരാള്‍ ഇനി വന്നുപെടില്ല എന്നുമുറപ്പാണ്. അപ്രതിക്ഷിത സംഭവ വികാസങ്ങള്‍ കൊണ്ട് വായനക്കാരന്‍െറ ഉള്ളില്‍ തീക്കടലുകള്‍ കടഞ്ഞെടുക്കുന്ന കഥാകാരനും നോവലിസ്റ്റും ആയിരുന്നു പത്മരാജന്‍. 1945 മെയ് 23 ന് കായംകുളത്തിന് അടുത്തുള്ള മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍ ജനിച്ച പത്മരാജന്‍ 1991 ജനുവരി 24 ന് അന്തരിച്ചു.
ദേവകിയമ്മയുടെയും തുണ്ടത്തില്‍ അനന്ത പത്മനാഭപിള്ളയുടെയും ആറാമത്തെ മകനായി ജനിച്ചു.
മുതുകുളത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി.കോളേജിലും യൂണിവേഴ്സിറ്റി കോളജിലും പഠിച്ച് കെമിസ്ട്രിയില്‍ ബിരുദമെടുത്തു (1963). 1965 ല്‍ റേഡിയോ ത്രിശ്ശൂര്‍ നിലയത്തില്‍ അനൗണ്‍സറായി . 1968 ല്‍ തിരുവനന്തപുരം നിലയത്തിലേക്ക് മാറി 1970 മാര്‍ച്ച് 24 ന് രാധാലക്ഷ്മിയെ വിവാഹം ചെയ്തു. ആദ്യ നോവല്‍ താഴ്വാരം, ജലജ്വാല, രതിനിര്‍വേദം, നന്മകളുടെ സൂര്യന്‍ ,നക്ഷത്രങ്ങളേ കാവല്‍ ,ഉദകപ്പോള, വാടകക്കൊരു ഹൃദയം തുടങ്ങിയവ പത്മരാജനെ സാഹിത്യലോകത്ത് വാനോളം ഉയര്‍ത്തി. നാലു നോവലറ്റുകളും, പന്ത്രണ്ട് നോവലുകളും രചിച്ച പത്മരാജന്‍ 36 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും 18 സിനിമകള്‍ സംവിധാനം ചെയ്യകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.