Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightനമുക്കീ കിടക്കയെ...

നമുക്കീ കിടക്കയെ വിശുദ്ധമാക്കാം

text_fields
bookmark_border
നമുക്കീ കിടക്കയെ വിശുദ്ധമാക്കാം
cancel

കഥ
അവള്‍:എല്ലാ പ്രണയങ്ങളും വേദനയും വിരഹവുമായിരുന്നു. അവര്‍ പങ്കിട്ട സങ്കടങ്ങളും നിരാശകളും എന്നെ തരളിതയാക്കി... ഞാന്‍ ആരാലും പരിചരിക്കപ്പെട്ടില്ല... എന്നും ഏക, അനാഥ.
അവന്‍:നിന്‍്റെ ആത്മാവിന്‍്റെ നോവുകള്‍ പങ്കിടുവാന്‍ എന്‍്റെ ഹൃദയം തുറന്നിരുന്നു... ഞാന്‍ പങ്കിട്ടതൊന്നും നോവുകളോ മുറിവുകളോ ആയിരുന്നില്ലല്ളോ...
അവള്‍:എനിക്കത്ഭുതമായിരുന്നു... ആദ്യമാണ് ഇങ്ങനെയൊരാള്‍... എന്‍്റെ ശരീരംപോലും നീ കണ്ടത്തെുകയായിരുന്നു. പുതിയ രഹസ്യങ്ങള്‍, അനുഭൂതികള്‍, സംതൃപ്തികള്‍... എല്ലാം... ഞാനൊന്നുമറിഞ്ഞിരുന്നില്ല... ഒന്നും... എന്‍്റെ കാമുകന്മാര്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രമെടുത്ത് എന്നെ ഉപേക്ഷിച്ചപ്പോള്‍... നീ...
അവന്‍:നിന്‍്റെ നൊമ്പരങ്ങള്‍ക്കും അസംതൃപ്തികള്‍ക്കും കേള്‍വിയുടെ ഹൃദയം തുറന്നു ഞാന്‍...
അവള്‍:നിനക്കറിയാമോ... എത്രയോ തവണ മരണത്തെ പുല്‍കുവാന്‍ ഞാന്‍ കൊതിച്ചു. തകര്‍ന്ന മനസ്സുമായി അലഞ്ഞു, ആലംബമില്ലാതെ പകച്ചു നിന്നു - അഗാധമായ കയത്തിനരികില്‍... പ്രിയനേ നിന്‍്റെ കാരുണ്യം, ആര്‍ദ്രമായ മനസ്സ്, അഗാധമായ നിന്‍്റെ പ്രണയം...
അവന്‍:ഞാനറിയുന്നു നിന്‍്റെ ഖേദങ്ങള്‍, ആണിനാശ്വാസമാകുന്ന നിന്‍്റെ സാമീപ്യം... ഭ്രാന്തുപിടിപ്പിക്കുന്ന പ്രണയം...
അവള്‍:ആണ്‍ സമീപ്യത്താല്‍ സ്നാനപ്പെട്ട എന്‍്റെ ആദ്യ പ്രണയം... തീവ്രവും ആഗാധവുമായ...
അവന്‍:പ്രണയവിരഹത്താല്‍ ചവുട്ടിമെതിക്കപ്പെട്ട നിന്‍്റെ യൗവ്വനം...
അവള്‍:യൗവ്വനത്തിളപ്പില്‍ എല്ലാം കുതറിത്തെറിപ്പിച്ച് പ്രണയം തേടിയ ഞാന്‍... ഒടുവില്‍ ഭ്രാന്തിനും ജീവിത്തിനുമിടയില്‍... മുറിവേറ്റുപിടഞ്ഞ കിനാവുകള്‍... പ്രതീക്ഷകള്‍... തകര്‍ന്ന ചില്ലുപാത്രംപോലെ ജീവിതം...
അവന്‍:നീ പിന്നെയും പ്രണയിച്ചു... പ്രതികാരത്തോടെ... ജീവിതത്തോടുള്ള പകയോടെ നീ ആണിനെ വേട്ടയാടി... എത്രയോ ആണ്‍മുഖങ്ങള്‍ നിന്‍്റെ ജീവിതത്തിലൂടെ കടന്നുപോയി...
അവള്‍:പ്രായഭേദങ്ങളില്ലാത്ത എണ്ണമറ്റ പ്രണയങ്ങള്‍ ഞാന്‍ ആസ്വദിച്ചു... ഞാനവര്‍ക്ക് ആശ്വാസവും തണലുമായി... പ്രാചീനമായ എന്‍്റെ സാന്ത്വനത്തില്‍, അവര്‍ അഭിരമിച്ചു...
അവന്‍:അപ്പോഴും നീ ബലിയാടായി... എല്ലാ ശലഭങ്ങളും തേന്‍ നുകര്‍ന്ന് പറന്നുപോയി... പൂവിന്‍്റെ മനസ്സറിഞ്ഞില്ല... ആത്മാവിന്‍്റെ നിലവിളി കേട്ടില്ല...
അവള്‍:ഒടുവില്‍ ഒരു തണല്‍മരംപോലെ നീ... തണുത്ത ജലധാരയായി നീ എന്നില്‍ നിറഞ്ഞു... നിന്നിലൂടെ ഞാന്‍ പുതിയ ആകാശം കണ്ടു... അനുഭൂതിയുടെ മഞ്ഞിനെ സ്പര്‍ശിച്ചു... നീ എന്‍്റെ ശരീരം കണ്ടുപിടിച്ചു...
അവന്‍:................................?
അവള്‍:നീ എത്ര ശാന്തനാണ്... നഷ്ടപ്പെടലുകളില്ലാതെ... വിരഹത്തിന്‍്റെ വേദനകളില്ലാതെ...
അവന്‍:ആഴമുള്ള കടലിലെ ചുഴികള്‍ കാണാനാവില്ല... നീയറിയാത്ത കാലം... നോവുകളുടെ അമ്പുകള്‍ കൊണ്ട് തുളഞ്ഞുവീണ ഹൃദയത്തിനിപ്പോള്‍ ഒന്നും ബാധകമല്ല പ്രിയേ... നിന്‍്റെ മുയല്‍ക്കുഞ്ഞുങ്ങള്‍ക്കെന്തുപറ്റി.
അവള്‍:പാവം എന്‍്റെ മുയല്‍ക്കുഞ്ഞുങ്ങള്‍... നിരാലംബമായ രാത്രികളില്‍ അവയെന്നെ പുളകമണിയിച്ചു... വിരല്‍ സ്പര്‍ശനത്തില്‍ വികാരം കൊള്ളുന്ന എന്‍്റെ പ്രീയപ്പെട്ട മുയല്‍ക്കുഞ്ഞുങ്ങള്‍
അവന്‍:സ്ത്രൈണസ്പര്‍ശനത്തിന്‍്റെ അനുഭൂതികള്‍ ആസ്വദിച്ച ജീവനുള്ള വെളുത്ത പഞ്ഞിക്കെട്ടുകള്‍... അവയെ ഓമനിച്ച്, സ്പര്‍ശിച്ച് നീ രാത്രികളില്‍ സുഖദമായ മയക്കത്തെ പ്രാപിച്ചു...
അവള്‍:മുയല്‍ക്കുഞ്ഞുങ്ങള്‍ എന്നെ പ്രണയിക്കുകയായിരുന്നു. ഞാനവയുടെ കാമുകിയായിരുന്നു... എന്‍്റെ മടിത്തട്ടിലും മാറിടത്തിലും കവിളിലും അവര്‍ ഓടിക്കളിച്ചു... ഞാനവയുടെ പരാക്രമങ്ങള്‍ ആസ്വദിച്ചു... പാവം എന്‍്റെ ഓമനകള്‍...
അവന്‍:നിന്‍്റെ സഞ്ചാരങ്ങളുടെ കടല്‍വഴികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു... നീ ആരാണ്...
അവള്‍:ദുരൂഹതകളാല്‍ ചുറ്റപ്പെട്ട ജന്മമാണെന്‍്റേത്... അതുള്‍ക്കൊള്ളുവാന്‍ ഒരു പുരുഷനുമാവില്ല... അവനെന്നും ശിശുവാണ്... സ്വാര്‍ഥനാണ്... ഒറ്റയാനാണ്... ഒറ്റത്തടി വൃക്ഷമാണ്.
അവന്‍:നിന്‍്റ വൃക്ഷം നിറയെ പക്ഷിക്കൂടുകളാണ്... അവയുടെ കുറുകല്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന നിന്‍്റെ ചര്യകള്‍... അശ്ളീലം വേട്ടയാടിയ ബാല്യം... നിരാലനബമായ കൗമാരം... സംഘര്‍ഷഭരിതമായ യൗവ്വനം... നഷ്ടപ്രണയത്തിന്‍്റെ ഉന്മാദം... പെണ്ണേ നീ വന്ന വഴികള്‍ എത്രയോ തീക്ഷ്ണം...
അവള്‍:എന്‍്റെ മുന്നിലോ പിന്നിലോ വഴികളില്ല... വര്‍ത്തമാനത്തിന്‍്റെ നൈമിഷിക ആഹ്ളാദങ്ങളില്‍ ഞാന്‍ ഒഴുകുന്നു... ഞാനറിയുന്നു... എന്‍്റെ വിധിയുടെ അന്ത്യത്തില്‍ ഞാന്‍ ഏകാകിയും ഉപേക്ഷിക്കപ്പെട്ടവളുമാകുമെന്ന്... ജീവനില്ലാത്ത സ്മരണകള്‍കൊണ്ടു ഞാന്‍ കാലം അതിജീവിക്കും...
അവന്‍:ഇല്ല, കാലത്തിന് നിന്നെ ഉപേക്ഷിക്കാനാവില്ല... നിന്‍്റെ കര്‍മങ്ങള്‍...നന്മയുടെ സാന്ത്വനം...
അവള്‍:എനിക്ക് ഭയങ്ങളില്ല... ഞാന്‍ വര്‍ത്തമാനത്തിന്‍്റെ സാക്ഷിയും പങ്കാളിയുമാണ്... എനിക്ക് എന്നോടുതന്നെ നീതി ചെയ്യണം... എന്‍്റെ ഹൃദയത്തോട്... ശരീരത്തോട്... നിയമങ്ങള്‍ എന്നെ ബാധിക്കുന്നില്ല... മൂല്യങ്ങള്‍ എന്‍്റേതല്ല... ഹൃദയം കൊണ്ടാണ് ഞാന്‍ ജീവിതത്തെ നേരിടുന്നത്... ഞാനാര്‍ക്കും വേദനകള്‍ സമ്മാനിക്കുന്നില്ല; സ്വയം വേദനിക്കുമ്പോഴും...
അവന്‍:ദൈവനിയോഗം എന്നിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന് ഞാനറിയുന്നു... ദൈവസാന്നിധ്യമുള്ള നമ്മുടെ സമാഗമങ്ങള്‍... സഞ്ചാരങ്ങള്‍... പ്രിയേ... നിന്‍്റെ കാലം നിശ്ചയിക്കപ്പെട്ടിരിക്കുന്നു...
അവള്‍:പ്രിയനേ... ആത്മാവിലും ശരീരത്തിലും ഞാനറിയുന്നു നിന്‍്റെ പ്രണയത്തിന്‍്റെ തീവ്രത... അഗാധമായ നിന്‍്റെ കരുതല്‍... തേടിയതും കൊതിച്ചതും ഞാനാവോളം ആസ്വദിക്കുന്നു... അടിമയായി ഞാനുറങ്ങാം നിന്‍്റെ തണലില്‍... എന്നാലും ആണ്‍ പ്രലോഭനങ്ങള്‍ എന്നെ വേട്ടയാടുന്നു... എത്രയോ കാലമായുള്ള ശീലമാണെന്‍്റേത്... ഒരേ സമയം അനേകം പ്രണയത്തിരകളുടെ തലോടലില്‍ മുങ്ങിപ്പൊങ്ങി... എങ്കിലും പ്രിയനേ കൈവെടിയരുതെന്നെ നീ... ഓരോ ആണിലും ഞാന്‍ കാണുന്നത് ഒരേ ലോകം തന്നെയാണ്... പുതുമകളില്ലാത്ത ആണ്‍ ലോകത്തോടെനിക്കാ
ഭിമുഖ്യമില്ലിപ്പോള്‍... ആഴമുള്ള നിന്‍്റെ പ്രണയക്കടലില്‍ മുങ്ങിക്കുളിച്ചൊടുങ്ങുവാന്‍ ആശിക്കുന്നു ഞാന്‍. പ്രിയനേ... നിന്‍്റെ ദൈവം എന്നെത്തേടി വരുന്നതെന്നാണ്?
അവന്‍:പ്രിയേ... കാറ്റിനെ കാതോര്‍ത്തിരിക്കണം നാം... പ്രളയകാലം കഴിഞ്ഞ്... പേടകത്തില്‍ നിന്ന് പ്രാക്കള്‍ പറക്കുമ്പോള്‍... പുതിയ ഭൂമിയും ആകാശവും നമുക്കായി സമ്മാനിക്കും ദൈവം...
അവള്‍:ദൈവസാന്നിധ്യമുള്ള നിന്നെ കണ്ടത്തെിയതെന്നാണ് ഞാന്‍... ഞെരിഞ്ഞു തകര്‍ന്ന ഹൃദയവുമായി ഒരാലംബം തേടിയ കാലം... പ്രിയനേ... പുതിയ സൂര്യസ്വപ്നങ്ങള്‍ക്ക് നീ വെളിച്ചം നല്‍കി... വീടുപേക്ഷിച്ച ഞാനിപ്പോള്‍ അന്തിമയങ്ങുമ്പോള്‍ കോഴികള്‍ കൂടണയുന്നതുപോലെ വീടണയുന്നു.
അവന്‍:അടഞ്ഞ ഹൃദയമാണ് വീടെന്ന് നീ പറഞ്ഞിരുന്നു... സമാധാനം നഷ്ടപ്പെടുത്തുന്ന മുറികള്‍, ഓര്‍മകള്‍, സാന്നിധ്യങ്ങള്‍... ഭൂതാവിഷ്ടയെപ്പോലെ വീടിനെയോര്‍ത്ത് നീയെന്നും നിലവിളിച്ചു.
ആവള്‍:ദിവ്യമായ നിന്‍്റെ വചനങ്ങള്‍... ഭയത്തിന്‍്റെ പന്നിക്കൂട്ടത്തെ കടലിലേക്കു പായിച്ചു... ആര്‍ദ്രമായ സാമീപ്യം കൊണ്ട് നിരന്തരം നീയെന്നെ സ്നാനപ്പെടുത്തിക്കൊണ്ടേയിരുന്നു... പക്ഷെ ഭയമാണെനിക്ക്, തിരിച്ചുപിടിക്കുന്ന ആത്മബലം കൊണ്ട് നിനക്കെതിരെ ഞാന്‍ വാളോങ്ങുമെന്ന് ഭയക്കുന്നു. കോഴികൂവും മുമ്പ് മൂന്നുവട്ടം തള്ളിപ്പറയുമെന്ന് ഞാനാശങ്കപ്പെടുന്നു; എനിക്കതിനാവില്ളെങ്കിലും
അവന്‍:വേദനകള്‍ ശീലമായ മനസ്സാണെന്‍്റേത്... ഭയമില്ളെനിക്ക്... എന്നാലും പ്രിയേ... ദൈവനിയോഗം മറ്റൊന്നാണ്. നിശിതമായ സമര്‍പ്പണത്തിന്‍്റെയും സമ്പൂര്‍ണവും ഏകാഗ്രവുമായ നിശ്ചയത്തിന്‍്റെയും സൂചനകള്‍ ഞാനറിയുന്നു. കാടിനും കടലിലും നിഗൂഢതകള്‍ ഏറെയാണെങ്കിലും പുതിയ ചരിത്രത്തിനായി ദൈവസാന്നിധ്യമുള്ള ഹൃദയങ്ങള്‍കൊണ്ട് നമുക്കീ കിടക്കയെ വിശുദ്ധമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story