Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightആ പൊക്കിള്‍കൊടി...

ആ പൊക്കിള്‍കൊടി നിങ്ങളെ പിന്തുടരും

text_fields
bookmark_border
ആ പൊക്കിള്‍കൊടി നിങ്ങളെ പിന്തുടരും
cancel

വാഗ്ദത്തഭൂമി നഷ്ടപ്പെട്ടതു കൊണ്ടാണ് വിദൂരസ്ഥമായ ഈ ഭൂമേഖലയില്‍ നിങ്ങള്‍ വാസമുറപ്പിച്ചത്. എവിടെപ്പോയി വാഗ്ദത്തഭൂമി എന്ന് ഓരോ നിമിഷവും ഞാന്‍ ചോദിക്കുകയാണ്. കയറിക്കിടക്കാന്‍ കൂരയില്ലാത്തവന്‍ നാടുപേക്ഷിച്ചു പോവുകയല്ലാതെ നിവൃത്തിയില്ല. ആക്ഷേപിക്കപ്പെടുന്ന തെരുവുകളെ ഉപേക്ഷിച്ച് ഒളിച്ചോടുകയല്ലാതെ യാതൊരു നിവൃത്തിയുമില്ല. നിരര്‍ത്ഥകമായ ചില അക്കങ്ങള്‍ നിരത്തിവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ കക്ഷത്തില്‍ ഒതുക്കിവെച്ച് എത്ര നാള്‍ പട്ടിണി കിടക്കും.

അച്ഛന്‍ ചോദിക്കുന്നു, എന്തു നേടി? അമ്മ ചോദിക്കുന്നു, എന്നുമിങ്ങനെ അന്നം വിളമ്പാന്‍ ഇവിടെ ആരെന്തുണ്ടാക്കി വെച്ചിരിക്കുന്നു. ഒരു നാള്‍ നരേന്ദ്രന്‍ എന്ന യുവാവ് ഇടവഴിയിലെ കരിയിലകള്‍ ചവിട്ടി അല്‍പ്പശമ്പളത്തിനു സ്കൂളില്‍ ജോലി ചെയ്യന്‍ ഇറങ്ങുകയാണ്. പെറ്റമ്മ നെടുവീര്‍പ്പിങ്ങനെയിട്ടു. ‘നരേന്ദ്രാ.. യുവാവായില്ലടൊ.. എന്‍്റെയീ ചേല കീറിയതു കണ്ടോ..? എന്‍്റെയീ ചേല നാലിടത്ത് കീറിയിരിക്കുന്നു.. കണ്ടില്ല െനരേന്ദ്രാ.. ഈ വീട്ടില്‍ അടുപ്പ് പുകഞ്ഞിട്ട് എത്ര ദിവസമായെന്നറിയുമോ.. നിന്‍്റെ സഹോദരിയുടെ വിവാഹപ്രായം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി എന്നു ചിന്തിച്ചിട്ടുണ്ടോ..’ തിരിഞ്ഞു നോക്കാന്‍ നരേന്ദ്രനു ധൈര്യമില്ലായിരുന്നു. നരേന്ദ്രന്‍ കരിയിലകള്‍ ചവിട്ടി ഇടവഴിയിലൂടെ കുനിഞ്ഞ മുഖത്തോടെ നടന്നകന്നു. ആ ദുഃഖമാണ് നരേന്ദ്രനെ വിവേകാന്ദനാക്കിയത്.
ദുഃഖമെന്ന രണ്ടക്ഷരം സൃഷ്ടിച്ച വിപ്ളവങ്ങള്‍ മരിക്കില്ളൊരിക്കലും.
ആപ്തവാക്യം പോലെ മസ്സില്‍ സൂക്ഷിച്ചു വെക്കണം.
വീട് വിട്ടു പോന്നതുകൊണ്ട് ഇവിടെ വന്ന് ദുഃഖിച്ച് നിരര്‍ത്ഥകമായി നിദ്ര കൊള്ളാനല്ല, ഊര്‍ജ്ജസ്വലമായി പണി ചെയ്യക. സമ്പാദിക്കുന്നതിന്‍്റെ പരമാവധി സമ്പാദിച്ച് വീട്ടിലേക്ക് മടങ്ങിവന്ന് ജീവിതത്തിന്‍്റെ അര്‍ത്ഥപൂര്‍ണ്ണമായ അടിത്തറ പാകാന്‍ നിങ്ങള്‍ നി യോഗിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ യാതൊരു ബന്ധങ്ങളും മുറിച്ചറെിയാന്‍ നിങ്ങള്‍ക്കവകാശമില്ല.
പൊക്കിള്‍കൊടി മുറിച്ചു കളഞ്ഞത് അമ്മയാണ്. നിങ്ങളെ രക്ഷിക്കാനാണ് ചെയ്തത്. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാന്‍ മാത്രമാണ്. പക്ഷെ, അദൃശ്യമായ പൊക്കിള്‍കൊടി ഒരു സംസ്ക്കാരത്തിന്‍്റെ സവിശേഷതയായി നിങ്ങളെ ഈ ലോകം മുഴുവന്‍ പിന്തുടരും. നിങ്ങളെവിടെപ്പോയാലും അത് നിങ്ങളെ പിന്തുടരും. സ്നേഹത്തിന്‍്റെ മാറ്ററിഞ്ഞവരാണ് ഇവിടെ ഈ കുട്ടികളെക്കോണ്ട് നൃത്തം ചെയ്യച്ചത്. പാട്ടുപാടിച്ചത്.. കവിത ചൊല്ലിച്ചത്.
ഇഷ്ടപ്പെട്ടത് എന്തോ അവരിലൂടെ തിരിച്ചെടുക്കണമെന്ന് നിങ്ങള്‍ ഗാഢമായി ആഗ്രഹിക്കുന്നു. അഗാധമായി അഭിലഷിക്കുന്നു. അത് സാക്ഷാത്ക്കരിക്കണമെങ്കില്‍ ത്യാഗത്തിന്‍്റെ ഒരു ചരിത്രം നിങ്ങള്‍ ആയുസ്സില്‍ മെനഞ്ഞു വെയ്ക്കണം. അതിനായി നിങ്ങളൊരു തിരി കൊളുത്തിവെച്ചത് ഞാന്‍ കാണുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ കവിസമ്മേളനം സംഘടിപ്പിച്ചു. അക്കാദമിയുടെ മുദ്ര തിരിതെളിയിച്ച ചെരാതാണ്. ഇന്ത്യയിലെവിടെയും ഇരുട്ടകറ്റാന്‍ ഒരു ചെരാത് കൊളുത്തി വെയ്ക്കാന്‍ ഏതു ശുദ്ധ ഹൃദയനും കഴിയും. ഏതു ദരിദ്രനും കഴിയും. ധനാഢ്യര്‍ കൊളുത്തി വെക്കുന്ന തെളിച്ചമുള്ള വിളക്കുകളും ഫലം ചെയ്യന്നത് ഒന്നുതന്നെ. പണക്കാരന്‍ വിശപ്പടക്കുന്നതും അതില്ലാത്തവന്‍ വിശപ്പടക്കുന്നതും അന്നം കഴിച്ചു കൊണ്ടാണ്. അന്നം വിളയിച്ചടെുക്കുന്നത് മണ്ണില്‍ നിന്നും. വ്യത്യാസമുണ്ടെന്ന തോന്നലാണ് നാമുപേക്ഷിക്കേണ്ടത്. എന്നിട്ട് നിങ്ങള്‍ നിങ്ങളാവണം. അന്നേരം ദുഃഖം എന്ന വാക്ക് മായ്ച്ചുമായ്ച്ച് സംതൃപ്തി എന്ന പുതിയ വാക്ക് ഉദയം കൊള്ളുകയും ചെയ്യം. അപരന്‍്റെ മുഖം കാണുമമ്പോള്‍ നമുക്ക് മനസ്സിലാവും അയാള്‍ ഉള്ളില്‍ ആനന്ദം അനുഭവിക്കുന്നുണ്ടെന്ന്.
ദരിദ്ര കുടുംബത്തിലെ അംഗമായ ഞാന്‍ പാട്ടവിളക്കിന്‍്റെ ഇത്തിരിവെട്ടത്തിനു ചുവട്ടിലിരുന്ന അച്ഛന്‍ പാടിത്തീര്‍ത്ത സങ്കടം മുഴുവന്‍ ഒരു ഗ്രാമകാലഘട്ടത്തിന്‍്റെ ബാല്യസ്മരണകളായി പൊള്ളുന്ന ഓര്‍മകളായി മാത്രമേ ഇന്നും സ്മരിച്ചെടെുക്കാന്‍ കഴിയുന്നുള്ളൂ. മക്കളുടെ വിശപ്പടക്കാന്‍ പാടുപെടുന്ന ഒരച്ഛന്‍ ഭാഗവതം വായിച്ച് കരഞ്ഞു തീര്‍ക്കുന്ന ചിത്രം ഓര്‍മയിലുണ്ടെങ്കിലും അത്തരം സങ്കടങ്ങള്‍ ഇവിടെയുള്ള പുതിയ ബാല്യങ്ങള്‍ക്കില്ലന്നെ അറിവ് സന്തോഷം തരുന്നു. അതിന് ഇവിടുത്തെ മാതാപിതാക്കള്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് കുഞ്ഞുങ്ങള്‍ ഓര്‍ക്കണം.
ഹൃദയമെന്നത് മുഷ്ടിയോളം വലിപ്പമുള്ള ഒരു മാംസപിണ്ഡമാണെങ്കിലും അതിന്‍്റെ സ്പന്ദനത്താലാണ് മനുഷ്യ ചലനം . അതൊന്നു പിടഞ്ഞാല്‍ എല്ലാ അഹങ്കാരങ്ങളും നിശ്ചലമാവും. ബൊക്കയായി കയ്യില്‍ തന്ന പൂക്കള്‍ പിന്നെ റീത്ത് എന്ന നാമത്തോടെ നെഞ്ചോട് ചേര്‍ത്തുവെയ്ക്കും. ആനന്ദരാഗങ്ങള്‍ നിര്‍ത്തി വെച്ച് സമയമാം രഥത്തില്‍ ഞാന്‍ എന്നുപാടും. ഇത് പാട്ടല്ല, ജീവിതത്തിന്‍്റെ നാദമാണ്. ഈ നാദത്തിന്‍്റെ അര്‍ത്ഥം എങ്ങനെ ഉള്‍ക്കോള്ളാന്‍ സാധിക്കുന്നുവോ അതുപോലിരിക്കും ശേഷിച്ച ജീവിതത്തിലെ ശ്രേഷ്ഠത.
മനുഷ്യജന്‍മം ലഭിച്ച നമുക്ക് ഇതിലും വലിയ അനുഗ്രഹമന്തിനാണ് വേറെ. പ്രപഞ്ചത്തിലെ സര്‍വ്വ ജീവികള്‍ക്കും ഇല്ലാത്ത ഭാഗ്യമാണ് മുക്തിയിലൂടെ മനുഷ്യനു മാത്രമായി ലഭിച്ചിരിക്കുന്നത്. വിഷയസുഖം അനുഭവിക്കാന്‍ എല്ലാ ജീവികള്‍ക്കും കഴിയും എന്നിരിക്കെ മുക്തി എന്ന മഹാസാധ്യത ലഭിച്ച മനുഷ്യനാണ് ശ്രേഷ്ഠന്‍.
സര്‍വ്വ പുരാണങ്ങളിലും കാവ്യങ്ങളിലും സകല ദാര്‍ശനികരുമൊക്കെ പറഞ്ഞു വെച്ചത് അതുതന്നെയാണ്. അതിനാല്‍ സൌമ്യനായ ഒരു മനുഷ്യന്‍്റെ വാക്ക് ജീവവൃക്ഷത്തിന്‍്റെ ഇലകള്‍ പോലെ സരളമായിരിക്കണം. പുളിയില കണ്ടിട്ടില്ളെ .... എത്ര ചെറുതാണത്. കോടാനുകോടി പുളിയിലകള്‍ ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു വലിയ തണലുണ്ടാകുന്നു. പക്ഷെ, ഒറ്റ പുളിയില കൊണ്ട് തണലുണ്ടാക്കാം എന്നു വ്യാമോഹിക്കരുത്. നിങ്ങള്‍ ഒറ്റപ്പെട്ട മനുഷ്യരായിത്തീര്‍ന്നാല്‍ വലിയ തണലിടങ്ങള്‍ ഉണ്ടാവുകയില്ല. തീരെ ചെറിയ മനുഷ്യരായി ഒറ്റപ്പെട്ടു പോവാതെ സര്‍ഗ്ഗാത്മകമായി സംഘം ചേര്‍ന്ന് അത്ഭുതകരമായ തണല്‍ശക്തി സ്വരൂപിച്ച് സമം പങ്കിടുകയാണ് ചെയ്യണ്ടത്. പരസ്പ്പരം പങ്കിടുന്നിടത്തേ സമാധാനം ഉണ്ടാവൂ. സമാധാനം കെട്ടുപോവുന്നത് ധനം സമം പങ്കിടാത്തതു കൊണ്ടാണ്. അവിടെയാണ് രാഷ്ട്രീയം ഉദയം ചെയ്യന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രം നിങ്ങള്‍ക്ക് ധതതത്വശാസ്ത്രമാണ് പഠിപ്പിച്ചു തരുന്നത്. ഈ ധതതത്വശാസ്ത്രം പഠിച്ചതു കൊണ്ടാണ് കാറല്‍ മാക്സ് ‘ദ കാപിറ്റല്‍’ എഴുതിയത്.
ലോകത്ത് മുതലാളിത്തം വളര്‍ന്നുവളര്‍ന്ന് കൊടുമുടിയിലത്തെിയപ്പോള്‍ പിന്നീടവിടങ്ങളില്‍ സംഭവിച്ചത് അരാജകത്വമാണ്. ലോകവ്യവസ്ഥയെ ആരും തെറ്റിദ്ധരിക്കരുത്. യുദ്ധം ചെയ്തവനെ വിശ്വസിക്കേണ്ട, ആരും വെടിയുണ്ടകള്‍ തിന്ന് വിശപ്പടക്കുന്നില്ല. തോക്കുകള്‍ കൊണ്ട് പാലം തീര്‍ക്കുന്നില്ല. എല്ലാവരും ധാന്യങ്ങള്‍ കഴിയുമെങ്കില്‍ വേവിച്ചോ അല്ലാതെയോ ഭക്ഷിച്ച് വിശപ്പടക്കാനെ സാധ്യമാവുകയുള്ളൂ. അതിനാല്‍ രമ്യഹര്‍മ്യങ്ങള്‍ ആരുണ്ടാക്കി എന്നുചോദിച്ചാല്‍ അതില്‍ ഉത്തരം തൊഴിലാളി എന്നേ ഞാന്‍ പറയൂ. അതുകൊണ്ട് പ്രവാസികള്‍ സമസ്ത പ്രകൃതിയുടെ സൌന്ദര്യത്തേയും ഉള്‍ക്കോള്ളുന്നവരാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ കരകൌശലത്തില്‍ അഭിമാനമുണ്ട്. കൗശലമെന്നതില്‍ കള്ളമെന്ന് അര്‍ത്ഥമില്ല.
ആയുസ്സില്‍ ആരെങ്കിലും കര്‍മത്തെ സൂക്ഷ്മമായി ഉപയോഗിച്ചു ബാക്കി വെച്ചതാണ് സംസ്ക്കാരം എന്ന പേരില്‍ നാം കൊണ്ടാടുന്നത്. ഓരോ ശിലയും ശില്‍പ്പമായത് അസംഖ്യം കൊത്തുകള്‍ ഏറ്റിട്ടാണ്. ആ ശില്‍പ്പം കാണാനാണ് നിങ്ങള്‍ പോവുന്നത്. വെറും ശില കാണാല്ല. കൊത്തുളി സമര്‍ത്ഥമായി ഉപയോഗിച്ചവനാണ് ആ ശിലകള്‍ സൌന്ദര്യമുള്ള ശില്‍പ്പങ്ങളാക്കി മാറ്റിയത്. അവനാണ് അദ്ധ്വാനശീലന്‍. അവന്‍്റെ സൗന്ദര്യബോധമാണ് ഈ സമസ്ത ലോകത്തിലും നിറഞ്ഞു നില്‍ക്കുന്നത്. അവിടെയാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സ്വന്തം സൗന്ദര്യാത്മകമായി നിലകൊള്ളുന്നത്. അവിടെ മാത്രമാണ് അനശ്വരമായ ചരിത്രം കുടിയിരിക്കുന്നത്. അവിടം കാണാനാണ് കാലം സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നത്.
പുതിയ കാലത്തെ പത്രവാര്‍ത്തകള്‍ വായിക്കാന്‍ കൊള്ളാത്തതും കുട്ടികളില്‍ നിന്നും മറച്ചു പിടിക്കേണ്ടതായും മാറിയ സാഹചര്യം നില നില്‍ക്കുമ്പാള്‍ തന്നെ, ലോകത്തിന്‍്റെ കിറുക്കും ചെറ്റത്തവുമെല്ലാം നമ്മെ ഭ്രാന്തമാക്കിക്കോണ്ടിരിക്കുമ്പോള്‍ ഈ ലോകത്തിന്‍്റെ സത്ബുദ്ധി വരച്ചിടുന്ന ഒരുത്തമ പത്രപ്രവര്‍ത്തന ശൃംഖല പ്രവാസമണ്ണില്‍ അപൂര്‍വ്വമായി കാണുന്നത് സന്തോഷം നല്‍കുന്നു. ജീവിതമില്ല, ജീവിതം നഷ്ടപ്പെട്ടു പോയി എന്നെഴുതിത്തള്ളിയ എത്രയോ ജീവിതങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇവിടുത്തെ പ്രബുദ്ധരായ വാര്‍ത്താവിനിമയ മേഖലയ്ക്ക് കഴിയുന്നതില്‍ സന്തോഷമുണ്ട്.
ഓരോ പ്രവര്‍ത്തനങ്ങളും ഓരോരുത്തരുടെയും നിയോഗം. ഇതെന്‍്റെ നിയോഗമാണ്. സൗഭാഗ്യമെന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഏതോ ഗ്രാമത്തില്‍ ജനിച്ച് അവിടുന്ന് എന്തൊക്കെയോ ഞാനിവിടെ കൊണ്ടു വന്നിട്ടുണ്ട്. അതോര്‍ത്തെടുക്കുമ്പോള്‍ കവിതയാണെന്ന് മനസ്സിലാവും. ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രാണചൈതന്യം മെനഞ്ഞെടുത്ത കവിതകള്‍ ഉണ്ടാക്കിത്തന്നത് ഒരു പക്ഷെ എന്‍്റെ ഗ്രാമം ഏറ്റുപാടിയില്ലായിരുന്നുവെങ്കില്‍ ഞാനെങ്ങനെ കവിതയെ ഓര്‍ക്കും.
മുത്തശ്ശി മരണപ്പെട്ട ദിവസം, ചടങ്ങുകളെല്ലാം കഴിഞ്ഞു അന്ന് രാത്രിയില്‍ ‘കണ്ണേ മടങ്ങുക..’ എന്നു തുടങ്ങുന്ന കവിത അച്ഛന്‍ ദുഃഖത്തോടെ ചൊല്ലിയത് കാലങ്ങളേറെ കഴിഞ്ഞാണ് കുമാരനാശാന്‍്റെ വീണപൂവിലെ വരികളായിരുന്നെന്ന് മനസ്സിലായത്. ‘കണ്ണേ മടങ്ങുക.. നീ കരയുവതെന്തിന്.. നീയൊരു നാള്‍ ഇങ്ങനെ കിടക്കും.. പിന്നെന്തിനാ നീയിപ്പോള്‍ കരയുന്നത്..’
ഇത് നിങ്ങളുടെ ജീവിതമല്ളെ..? നിങ്ങളുടെ അച്ഛന്‍്റെ ജീവിതമല്ളെ? നിങ്ങളുടെ മക്കളുടെ ജീവിതമല്ളെ? കവികള്‍ ഇങ്ങനെയൊണ് നിങ്ങളെ അടയാളപ്പെടുത്തുന്നത്. ഞാനിപ്പോള്‍ ഇവിടെയിരുന്ന് ഓര്‍ക്കുന്നു ഈ കവിതയുടെ അര്‍ത്ഥ വ്യാപ്തി. ഒരു പക്ഷെ അച്ഛന്‍ ആശുപത്രിയിലാണെന്നറിയുമ്പോാള്‍ ഒരു എയര്‍ടിക്കറ്റിനു വേണ്ടി, യാത്രാനുമതിക്കു വേണ്ടി നിങ്ങളുടെ സ്പോണ്‍സറുടെ മുമ്പില്‍ യാചിച്ചു നില്‍ക്കുന്ന കാഴ്ചയൊക്കെ എനിക്കു കാണാന്‍ കഴിയുന്നുണ്ട്. നിങ്ങളുടെ കണ്ണീര് ആരുകാണുന്നു?
നിങ്ങളൊഴികെ..

ഏകനായ് പിറന്നവന്‍..
ഏകനായ് മടങ്ങുന്നു..
കേവലമൊരു മാത്ര
ഒരു നിശ്വാസം മാത്രം
നീയുമീ ഞാനും നില്‍ക്കും
നേര്‍ത്ത രേഖയില്‍ നിന്നു
ഞാനിതാ പിന്‍വാങ്ങുന്നു
ഇി നീ മാത്രം.. മാത്രം..!
വൈക്കം മുഹമ്മദ് ബഷീറിന്‍്റെ അനര്‍ഘ നിമിഷം കവിതയാക്കിയതിന്‍്റെ നാലു വരികളാണിത്. ഇതു നമുക്ക് വേണ്ടിയല്ളെ എഴുതപ്പെട്ടത്.
നമ്മളെല്ലാം അനശ്വരാണെന്ന ധാരണ പാടെ മാറ്റിയാല്‍ ജീവിതത്തില്‍ അഹങ്കരിക്കാന്‍ തോന്നുകയില്ല. ഒരുപാട് ജന്‍മങ്ങള്‍ പോയിടത്താണ് നാം ജീവിക്കാന്‍ വന്നത്. കോടാനുകോടി ജന്‍മങ്ങള്‍ നശിച്ചു പോയ ആ ജഗത്തിലാണ് നാം. ജനനവും മരണവും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ ഇടത്തില്‍ സ്വന്തം ജീവിത സംസ്കൃതി കൊണ്ട്, സ്നേഹം കൊണ്ട് ഒരു ചെരാത് കൊളുത്തി വെയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്നത് ഇതു തന്നെ സാക്ഷ്യം.

റിയാദില്‍ ചെരാത് സാഹിത്യ വേദിയും ന്യൂ ഏജ് ഇന്ത്യ സാംസ്ക്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ‘കവിസല്ലാപം’ പരിപാടിയിലെ കവി പി.കെ. ഗോപിയുടെ പ്രസംഗത്തിന്‍്റെ സംക്ഷിതരൂപം. സമാഹരണം/റഫീഖ് പന്നിയങ്കര

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story