Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഹിറ്റ്ലര്‍...

ഹിറ്റ്ലര്‍ ജനാധിപത്യവാദിയായിരുന്നെങ്കില്‍...!!

text_fields
bookmark_border
ഹിറ്റ്ലര്‍ ജനാധിപത്യവാദിയായിരുന്നെങ്കില്‍...!!
cancel

“മെയ്ന്‍ കാംഫിലെ ഓരോ വാക്കിനും 125 ജീവിതങ്ങള്‍ നഷ്ടമായി. ഓരോ പേജിനും 47000 മരണങ്ങള്‍. ഓരോ അധ്യായത്തിനും 1,200,000 മരണം....”   -(നോര്‍മന്‍ കസിന്‍സ്)

ഒരാശയത്തിന്‍റെ   ഫലവത്തായ ആവിഷ്കാരമെന്നത് എത്രമാത്രം ആസൂത്രിതവും കഠിനവും ബുദ്ധിപരവുമായ പരിശ്രമത്തിന്‍റെ അവശേഷിപ്പാണെന്ന തിരിച്ചറിവാണ് “മെയ്ന്‍ കാംഫി”ന്‍റെ   വായന ആദ്യമായി മനസ്സിലുണര്‍ത്തിയ വികാരം ...ആശയം എന്തുതന്നെയാകട്ടെ,എത്രമേല്‍ അതു നെഞ്ചേറ്റിയാലാണ് മറ്റൊരാളിലേക്ക് വികാരതീവ്രതയോടെ അതു പകരാനാവുക ..!! ആ പകരലില്‍ വിജയിക്കാനാവുക ..!!!

സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ചു,സാധാരണ വിദ്യാഭ്യാസം നേടുന്ന ഒരു വിദ്യാര്‍ഥിയായിരിക്കത്തെന്നെ ഒരു ഒന്നാന്തരം ദേശീയവാദി ഹിറ്റ്ലറുടെ ഉള്ളില്‍ രൂപം കൊള്ളുകയായിരുന്നു...പിന്നീട് മാതാപിതാക്കളുടെ മരണത്തെയും  അതിനത്തെുടര്‍ന്നുണ്ടായ കഷ്ടതകളെയുംകുറിച്ച് ഹിറ്റ്ലര്‍ പറയുന്നതിങ്ങനെയാണ്..
”ജീവിതത്തിലെ ആ കാലഘട്ടത്തോടു ഞാനെന്നും നന്ദിയുള്ളവനായിരിക്കും . ആ കാലമാണ് എന്നില്‍ ഇപ്പോഴുള്ള കാഠിന്യം നിറച്ചത്. സുഗമമായി ഒഴുകുന്ന ഒരു ജീവിതത്തിന്‍റെ് ഒന്നും ചെയ്യാനില്ലായ്മയില്‍നിന്നാണ് ഞാന്‍ രക്ഷപ്പെട്ടത് ...”

നിസ്സാരമല്ല ഈ വാക്കുകള്‍ ..കാരണം ഹിറ്റ്ലറിന്‍റെയുള്ളില്‍ വംശീയതയും ദേശീയതയും അതിനോടനുബന്ധിച്ച് ജൂതരോടുള്ള അടങ്ങാത്ത വിദ്വേഷവും വേരുപിടിച്ചത് ആ കാലഘട്ടത്തിലാണ്.

ദേശീയബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച് ഹിറ്റ്ലര്‍ ഇങ്ങനെ പറയുന്നു. “എനിക്ക് പ്രിയപ്പെട്ട ഒന്നിനുവേണ്ടിമാത്രമേ എനിക്ക് പോരാടാനാവൂ. ഞാന്‍ വിലമതിക്കുന്ന ഒന്നിനെയേ എനിക്ക് സ്നേഹിക്കാനാവൂ. എന്തിനോടെങ്കിലും ആദരവുണ്ടാകണമെങ്കില്‍ അതെന്താണ് എന്നെങ്കിലും അറിഞ്ഞേതീരൂ ..”

തന്‍റേതായ വഴികളിലൂടെയും ന്യായങ്ങളിലൂടെയും വസ്തുതകളെ വിലയിരുത്തിയ ഒരേകാധിപതിയെയാണ് പിന്നീട് നാം കാണുന്നത് ...തന്‍റെ മനസ്സില്‍ ഉടലെടുത്ത ഓരോരോ ന്യായങ്ങളും ചിന്തകളും തീരുമാനങ്ങളും അതിന്‍റെ് പ്രായോഗികവല്‍ക്കരണവും എല്ലാം അക്കമിട്ടുനിരത്തിയിരിക്കുകയാണ് ഹിറ്റ്ലര്‍ തന്‍റെ ആത്മകഥയില്‍.

വായിക്കുന്ന ഏതൊരുവനെയും, പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയബോധവുമില്ലാതെ ഈ പുസ്തകത്തെ സമീപിക്കുന്ന ഏതൊരുവനെയും  ജൂതവിരോധിയും മാര്‍ക്സിസ്റ്റ് വിരോധിയുമാക്കുന്നതിനുള്ള തന്ത്രപരമായ എല്ലാ കൂട്ടുകളും ഇതിലുണ്ട്. മനുഷ്യന്‍റെ മനസ്സറിഞ്ഞുള്ള തന്‍റെ് മറ്റു പ്രചരണതന്ത്രങ്ങള്‍ എന്നപോലത്തെന്നെ, മെയ്ന്‍ കാംഫിനെയും ഹിറ്റ്ലര്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു.
ഫാസിസം അതിന്‍റെ  സകലചിറകുകളും വിരിച്ചാടുകയാണ് ഹിറ്റ്ലറുടെ  വ്യക്തിത്വത്തിലും ഭരണത്തിലും. ഏകാധിപത്യപരമായ തീരുമാനങ്ങളും ഭരണരീതികളും അതിന്‍റെ  മുഖമുദ്രകളാണ്.

മുപ്പതുവയസ്സു വരെയെങ്കിലും ആരും പരസ്യമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് അഭിപ്രായപ്പെടുന്ന ഹിറ്റ്ലര്‍, അത്രയും കാലഘട്ടം ഉപയോഗിക്കേണ്ടതിനെപ്പറ്റി പറയുന്നതിങ്ങനെയാണ്.
“ജീവിതത്തില്‍നിന്നും അനുഭവങ്ങളില്‍നിന്നും ആവശ്യമായ അറിവുകള്‍ നേടി, ഇവയെ ഇണക്കിച്ചേര്‍ത്ത്, വ്യക്തിചിന്തയുടെയും ജീവിതാദര്‍ശത്തിന്‍റെയും ഒരു ജൈവീക രൂപമുണ്ടാക്കണം. ഈ ജീവിതദര്‍ശനം വേണം പിന്നീടയാളെ നയിക്കാന്‍ ..”

കുറച്ചുകാര്യങ്ങള്‍ പറയുകയും അതുതന്നെ ആവര്‍ത്തച്ചു ഒരേരീതിയില്‍ പറയുകയുമായിരുന്നു ഹിറ്റ്ലറുടെ ഏറ്റവും മികച്ച പ്രചരണതന്ത്രം. മനുഷ്യമനസ്സുകളെ പഠിച്ചുകൊണ്ടുള്ള ഒരു പ്രയോഗം. തന്‍റെ വാദമുഖങ്ങളെ ന്യായീകരിക്കാന്‍ ദൈവത്തെയും പ്രകൃതിയെയും വരെ അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നു....കഴിവുള്ള വംശങ്ങളുടെ നിലനില്‍പ്പാണ് പ്രകൃതിയുടെ ആവശ്യം എന്ന രീതിയുള്ള പ്രബോധനങ്ങള്‍ ജനങ്ങളില്‍ വംശീയത കുത്തിനിറച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ളോ.

അണിചേര്‍ക്കുന്നതിലും അണിനിരത്തുന്നതിലും ഹിറ്റ്ലര്‍ മിടുക്കുകാട്ടി. എങ്കിലും , പിടിതരാതെ മനസ്സിനെ മഥിക്കുന്ന ചില കാര്യങ്ങള്‍കൂടിയുണ്ട്...

നല്ളൊരു ഗായകനും ചിത്രകാരനുമായിരുന്ന, അഗാധമായ പ്രണയാനുഭവങ്ങള്‍ ഉണ്ടായിരുന്ന, അമ്മയുടെ ചിത്രം മരണം വരെ നെഞ്ചോടുചേര്‍ത്തിരുന്ന ഒരാള്‍ തന്നെയാണോ 60 ലക്ഷത്തോളം വരുന്ന ജൂതജനതയുടെ കൊലയാളി ...? ഒരു ജീവിതകാലം മുഴുവന്‍ തന്നെ ഉപാധികളില്ലാതെ പ്രണയിച്ചനുഗമിച്ച ഈവ ബ്രൗണിനെ മരണത്തിനു 12 മണിക്കൂര്‍ മുമ്പ് മാത്രം നിയമപരമായി ഭാര്യയാക്കിയതിലൂടെ വെളിവാകുന്ന ആ മനസ്സിന്‍റെ ഊഷ്മളത...! നല്ളൊരു കലാകാരനായിരുന്നിട്ടും ബുദ്ധിജീവികളോടും സാഹിത്യകാരന്മാരോടും ഉണ്ടായിരുന്ന പുച്ഛം ..!!

എങ്കിലും പറയാതെ വയ്യ. എം.എന്‍ വിജയന്‍ മാഷ് പറഞ്ഞതുപോലെ,“ഫാസിസം പിറന്നതുതന്നെ പൂര്‍ണ്ണ  വളര്‍ച്ചയത്തെിയിട്ടാണ് ..”  ലോകത്തിന്‍റെ  ഏതേതു മൂലകളില്‍ വേരറുക്കണമെന്നും എവിടെയെല്ലാം അസ്ഥിവാരമിളക്കണമെന്നും ഫാസിസ്റ്റുകള്‍ക്കറിയാം. ഒരിടത്തൊടുങ്ങുമ്പോള്‍ മറ്റൊരിടത്ത് തുടങ്ങുന്നത് അതുകൊണ്ടാകാം...ജനങ്ങളുടെ കയ്യും വായും കെട്ടി, നോക്കുകുത്തികളാക്കി മാത്രം നിര്‍ത്തുന്ന അധികാരപ്രകടനങ്ങള്‍ക്ക്  ഇനിയും കുറവൊന്നുമിലല്ളോ.

പക്ഷേ, നിരാശാപൂര്‍വ്വം ഒന്നുമാത്രം ഓര്‍ക്കുന്നു ...ഹിറ്റ്ലര്‍ ഒരു ജനാധിപത്യവാദിയായിരുന്നെങ്കില്‍...!! ആ പ്രയത്നങ്ങള്‍ ജനാധിപത്യപരമായിരുന്നെങ്കില്‍ ..!! ചരിത്രം എന്നെന്നും വാഴ്ത്തുന്ന ഒന്നായി മാറിയേനെ അത് ..!!!

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story