ആശാന്‍ ജന്മ വാര്‍ഷികം കായിക്കരയില്‍ സമാപിച്ചു
text_fieldsകുമാരനാശാന്‍ സ്മാരക അസോസിയേഷന്‍െറ നേതൃത്വത്തിലുള്ള 141 ാമത് ആശാന്‍ ജന്മ വാര്‍ഷികത്തിന്‍െറ സമാപനം കായിക്കരയില്‍ നടന്നു. സമാപന ചടങ്ങും ആശാന്‍ പ്രൈസ് വിതരണവും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. 50,000 രൂപ കാഷ് പ്രൈസും ഫലകവും അടങ്ങുന്ന 2013 ലെ ആശാന്‍ പ്രൈസ് അന്തരിച്ച കവി സാംബശിവന്‍മുത്താനക്ക് വേണ്ടി ഭാര്യ സുധര്‍മ സ്പീക്കറില്‍ നിന്ന് ഏറ്റുവാങ്ങി. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.ചെറുന്നിയൂര്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
കുരീപ്പുഴ ശ്രീകുമാര്‍ സംബശിവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വര്‍ക്കലകഹാര്‍ എം.എല്‍.എ, വി.ശശി എം.എല്‍.എ, പ്രഫ.എസ്.സുധീഷ് എന്നിവര്‍ സംസാരിച്ചു. എസ്.ശശാങ്കന്‍ സ്വാഗതവും ഡോ.ബി.ഭുവനേന്ദ്രന്‍ ജൂറി റിപ്പോര്‍ട്ട് അവതരണവും നടത്തി.ആശാന്‍ ജന്മദിനത്തോടനുബന്ധിച്ച് രാവിലെ നടന്ന കാവ്യഗ്രാമസദസ്സില്‍ ബാബു പാക്കനാര്‍ മോഡറേറ്ററായിരുന്നു. ഡോ.ആര്‍.മനോജ്, മടവൂര്‍ രാധാകൃഷ്ണന്‍, വിജയന്‍ പാലാഴി, ചായംധര്‍മരാജന്‍, ഓരനല്ലൂര്‍ബാബു, യു.കെ.മണി, ഡോ.ബി.സീരപാണി, താണുവന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.