വായനാമല്‍സരത്തിലേക്ക് ‘ദക്ഷിണേന്ത്യയിലെ പക്ഷികള്‍’ തെരെഞ്ഞെടുക്കപ്പെട്ടു
text_fieldsലൈബ്രറികൗണ്‍സലിന്‍െറ സംസ്ഥാന വായനാമല്‍സരത്തിലേക്ക് സി.റഹീമിന്‍െറ ‘ദക്ഷിണേന്ത്യയിലെ പക്ഷികള്‍’ എന്ന പുസ്തകം തെരെഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്‍ററി നിര്‍മ്മാണത്തിന്‍െറ ഭാഗമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പക്ഷികളെ തേടിയുള്ള യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. കേരളത്തിലെ വനങ്ങള്‍, തമിഴ്നാട്, ഹിമാലയം തുടങ്ങിയ സ്ഥലങ്ങളിലെ
പക്ഷിനീരീക്ഷണാനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാം. ഒരു പക്ഷി നീരീക്ഷണ പുസ്തകം വായനാമല്‍സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത് അപൂര്‍വമാണ്. ദക്ഷിണേന്ത്യയിലെ പക്ഷികളുടെ പതിനായിരത്തോളം കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ചിന്ത ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സി.റഹീം വീട്ടുവളപ്പിലെ പക്ഷികള്‍, birds that came in search of me , തൂവല്‍കുപ്പായക്കാര്‍, കേരളത്തിലെ പക്ഷികള്‍ എന്നീ പക്ഷി പുസ്തകങ്ങളൂം നിരവധി നോവലുകളും രചിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.