പാലാ കെ.എം. മാത്യു ബാലസാഹിത്യ പുരസ്കാരത്തിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ബാലസാഹിത്യകാരനുമായിരുന്ന പാലാ കെ.എം. മാത്യുവിന്‍െറ പേരില്‍ ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്കാരത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഴുത്തുകാരില്‍നിന്നും പ്രസാധകരില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2010, 2011, 2012 എന്നീ വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ബാലനോവലുകളാണ് പരിഗണിക്കുകയെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. നെടുമുടി ഹരികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മൗലികകൃതികളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. വിവര്‍ത്തനങ്ങളോ പുനരാഖ്യാനങ്ങളോ പരിഗണിക്കില്ല. വായനക്കാര്‍ക്കും പുസ്തകം നിര്‍ദേശിക്കാം. പുരസ്കാരം നല്‍കുന്നത് എഴുത്തുകാര്‍ക്ക് മാത്രമായിരിക്കും. 60,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുസ്തകത്തിന്‍െറ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തുപരം 695034 വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘പാലാ കെ.എം. മാത്യു ബാലസാഹിത്യ പുരസ്കാര പരിഗണനക്ക്’ എന്ന് രേഖപ്പെടുത്തണം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.