മുട്ടത്തുവര്‍ക്കിക്ക് 100 വയസ്സ്
text_fieldsമുട്ടത്തുവര്‍ക്കി ജനിച്ചിട്ട് 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. 1913 എപ്രില്‍ 28 ന് ചങ്ങനാള്ളേരി ചത്തെിപ്പുഴയിലെ മുട്ടത്തുവീട്ടിലായിരുന്നു ജനനം. മുട്ടത്തുവര്‍ക്കിയെ നെഞ്ചേറ്റിയ ഒരു കാലം കേരളത്തിലുണ്ടായിരുന്നു. അന്ന് ഗ്രാമീണ വായനശാലകളില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലുകള്‍ അദ്ദേഹത്തിന്‍റതായിരുന്നു. അഴകുള്ള സെലീനയും മയിലാടും കുന്നും പാടാത്ത പൈങ്കിളിയും ഒരു കുടയും കുഞ്ഞും പെങ്ങളും തുടങ്ങി ഇരുന്നൂറോളം കൃതികള്‍. അദ്ദേഹത്തിന്‍റ നോവലുകളില്‍ മദ്ധ്യകേരളത്തിന്‍റ റബ്ബര്‍ മരത്തണുപ്പുകള്‍ക്ക് കീഴെയുള്ള സമസ്ത ജീവിത ഭാവങ്ങളും തുടിച്ചുനിന്നിരുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന പ്രണയ ജീവിതങ്ങളായിരുന്നു അവയെല്ലാം. പശ്ചാത്തലങ്ങള്‍ മാറി മാറി വന്നുവെങ്കിലും ആ കൃതികളിലെല്ലാം ഭൂമിയിലെ മാലാഖയെപ്പോലൊരു നാടന്‍ കന്യകയുണ്ടായിരുന്നു. അവളെ സ്നേഹിച്ച മുതലാളി പയ്യനോ അവന്‍റ വാക്കില്‍ മയങ്ങി തന്‍റ മാനം അവന് സമര്‍പ്പിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ആ നിഷ്കളങ്ക യുവയിയുടെ തോരാത്ത കണ്ണുനീരും പിന്നീടവളുടെ പ്രതികാര തുല്ല്യമായ ജീവിതമോ ഒക്കെയായിരുന്ന ചില കൃതികളില്‍. മറ്റ് ചില നോവലുകളില്‍ പാവപ്പെട്ട വീട്ടിലെ പെണ്ണിനെ ആത്മാര്‍ത്ഥതയോടെ പ്രണയിക്കുന്ന വലിയ വീട്ടിലെ പയ്യന്‍. അവന്‍ അവളെ വരിക്കാന്‍ ഏതറ്റം വരെയും പോകും. അങ്ങനെ എത്രയെത്ര നോവലുകള്‍. എന്നാല്‍ സാഹിത്യ തമ്പുരാക്കന്‍മാര്‍ മുട്ടത്തുവര്‍ക്കിയെ പൈങ്കിളി സാഹിത്യകാരന്‍ എന്ന് ആക്ഷേപിച്ചുകൊണ്ടിരുന്നു. എന്നാല്‍ അതില്‍ അദ്ദേഹം കുലുങ്ങിയതേയില്ല. തന്‍െറ പേന കൊണ്ട് നാട്ടുജീവിതങ്ങളുടെ മനസും മന്ത്രവും എഴുതിയ അദ്ദേഹം 1989മെയ് 29 ന് അന്തരിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍െറ പേരില്‍ രൂപവല്‍ക്കരിച്ച പുരസ്ക്കാരത്തിന് അര്‍ഹരായവരില്‍ അദ്ദേഹത്തെ പൈങ്കിളിയെന്ന് ആക്ഷേപിച്ചവരുമുണ്ടായിരുന്നു.
ഒരുവര്‍ഷം നീളുന്ന വിപുലമായ ജന്‍മ ദിനാഘോഷമാണ് ജന്‍മനാട് തങ്ങളുടെ പ്രിയ എഴുത്തുകാരനുവേണ്ടി സംഘടിപ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.