കവയത്രിയുടെ കല്ല്യാണത്തിന് പുസ്തക പ്രകാശനവും
text_fieldsകവയത്രി എസ്.കെ സുമിയുടെ വിവാഹവേദിയില്‍ അവര്‍ എഴുതിയ കവിതാ സമാഹാരത്തിന്‍െറ പ്രകാശനവും നടന്നു. ഞായറാഴ്ച രാവിലെയാണ് കണ്ണൂര്‍ ജില്ലയിലെ വെള്ളൂര്‍ ജവഹര്‍ വായനശാലയിലെ പന്തലില്‍ വെച്ച് വിവാഹവും പുസ്തക പ്രകാശനവും നടന്നത്. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനി സുമിയെ സംസ്കൃത സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസ് ജീവനക്കാരന്‍ ശ്രീജേഷ് ആണ് വിവാഹം കഴിച്ചത്.
ചടങ്ങുകളൊന്നും ഇല്ലാതെ നടന്ന വിവാഹത്തിനെ തുടര്‍ന്ന് സുമിയുടെ പുസ്തകമായ ‘സീബ്രാവരകള്‍’ കവി കുരീപ്പുഴ ശ്രീകുമാര്‍ കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്തിന് നല്‍കി പ്രകാശനം ചെയ്തു. പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണന്‍, ജയചന്ദ്രന്‍ കുട്ടമത്ത്, സംസ്കൃത സര്‍വകലാശാല അധ്യാപകന്‍ ഇ.ശ്രീധരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വെള്ളൂര്‍ ജവഹര്‍ വായനശാലയ്ക്ക് മുന്നിലുള്ള പന്തലില്‍ ഇതുവരെ ചടങ്ങുകള്‍ ഇല്ലാതെ വിവാഹിതരായത് നാല്‍പ്പതോളം പേരാണ്. ഗ്രന്ഥശാല രജിസ്റ്ററില്‍ വധുവും വരനും വിവാഹക്കരാറില്‍ ഒപ്പിടുന്നതാണ് പ്രധാനകാര്യം. കല്ല്യാണ വേദിയിലെ പുസ്തക പ്രകാശനം നാട്ടുകാര്‍ക്ക് പുതുമയുള്ള അനുഭവമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.