കുത്തക മാനേജ്മെന്‍റുകള്‍ മലയാളം സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു-ഒ.എന്‍.വി കുറുപ്പ്.
text_fieldsതിരുവനന്തപുരം: കുത്തക മാനേജ്മെന്‍റുകള്‍ മലയാളം സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കവി.ഒ.എന്‍.വി കുറുപ്പ്. മലയാളം സര്‍വകലാശാല വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച എ.ആര്‍. രാജരാജ വര്‍മ്മയുടെ 150 ാംമത് ജന്‍മ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം സര്‍വകലാശാലയെ രക്ഷിക്കാന്‍ ഭാഷാസ്നേഹികള്‍ ഒരുമിക്കുകയും എ.ആറിന്‍െറ സ്മരണയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ഒരു ചെയര്‍ രൂപവല്‍ക്കരിക്കണമെന്നും ഒ.എന്‍.വി ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരന്‍ ഭരിക്കുന്ന കാലത്ത് മലയാളത്തിന് വേണ്ടി വ്യാകരണം ഉണ്ടാക്കിയ ആളാണ് എ.ആര്‍. അതിനാല്‍ അദ്ദേഹത്തെ മലയാളി എന്നും ഓര്‍ക്കണം. കുത്തക വിദ്യാലയങ്ങള്‍ മലയാളത്തിന്‍െറ അവസരങ്ങള്‍ നിഷേധിക്കുന്നതയായും ഒ.എന്‍.വി ആരോപിച്ചു.ഡോ.പുതുശേരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.മലയാളം സര്‍വകലാശാല വി.സി കെ.ജയകുമാര്‍, പ്രൊഫ.പന്‍മന രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രബന്ധ രചന മല്‍സരം പൊതുവിഭാഗത്തില്‍ സമ്മാനം ലഭിച്ച കാലിക്കറ്റ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിനി ശ്രീലത, കോളേജ് വിഭാഗത്തില്‍ എം.ജി സര്‍വകലാശാലയിലെ പി.എ ഷിഫാന, സ്കൂള്‍ വിഭാഗത്തില്‍ എയ്ഞ്ചല്‍ എം.ജോസ് എന്നിവര്‍ക്ക് ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കി. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ.ജി.കെ പണിക്കര്‍, ഡോ.ഇ.വി.എന്‍ നമ്പൂതിരി, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ.സി.ആര്‍. പ്രസാദ്, ഡോ.ഡി ബഞ്ചമിന്‍, ഡോ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.