ബഷീര്‍ സാധാരണക്കാരന്‍െറ ജീവിതം പച്ചയായി പകര്‍ത്തിയ മഹാന്‍ -ജസ്റ്റിസ് കൃഷ്ണയ്യര്‍
text_fieldsകൊച്ചി: സാധാരണക്കാരന്‍െറ ജീവിതം അവരുടെ ഭാഷയില്‍ പച്ചയായി പകര്‍ത്തുകയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ചെയ്തതെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ . ഭാഷാപണ്ഡിതനോ വ്യാകരണ വിദഗ്ധനോ ഒന്നുമല്ലാത്ത ബഷീര്‍ മലയാളത്തിലെഴുതിയ നിരവധി കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രത്തിന്‍െറ പ്രഖ്യാപനവും ലോഗോ പ്രകാശനവും കൊച്ചിയില്‍ നിര്‍വഹിക്കവെ ലോകം കണ്ട മഹാന്മാരില്‍ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ബഷീറെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. പഠനകേന്ദ്രം ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു, ജോഷി ജോര്‍ജ്, എ.എ. ബാബുരാജ്, തിലകന്‍ കാവനാല്‍, മോഹിനി കമ്മത്ത് എന്നിവര്‍ സംസാരിച്ചു. പഠനകേന്ദ്രം സെക്രട്ടറി വി.വി.എ. ഷുക്കൂര്‍ സ്വാഗതവും ട്രഷറര്‍ കെ.എം. നാസര്‍ നന്ദിയും പറഞ്ഞു. ബഷീറിന്‍െറ സാഹിത്യത്തെയും ജീവിതത്തെയും കുറിച്ച് പഠന-ഗവേഷണങ്ങള്‍ക്ക് വേദി ഒരുക്കുന്നതിനൊപ്പം മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നീ മേഖലകളില്‍ പഠനഗവേഷണങ്ങള്‍ നടത്താനും ഈ കേന്ദ്രം ലക്ഷ്യമിടുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.