കമലാസുറയ്യയുടെ കൃതികള്‍ അനശ്വരം -സ്പീക്കര്‍
text_fieldsതിരുവനന്തപുരം: എല്ലാ മേഖലകളിലെയുംപോലെ സാഹിത്യത്തിലും കൈയേറ്റം വ്യാപകമായെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. കേരള കലാകേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ നടന്ന ‘സ്നേഹപൂര്‍വം കമലാസുറയ്യക്ക്’ പരിപാടിയും കമലാസുറയ്യ പുരസ്കാര വിതരണവും പ്രസ്ക്ളബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെണ്ണെഴുത്ത്, ദലിതെഴുത്ത് തുടങ്ങിയ മാഫിയകളുടെ കൈയില്‍ ആയിരിക്കുന്നു ഇന്ന് മലയാള സാഹിത്യം. എന്നാല്‍ കാലം എത്ര പോയാലും ഏത് മാഫിയകള്‍ തലപൊക്കിയാലും അതിലൊന്നും വാടാതെ കമലാസുറയ്യയുടെ കൃതികള്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംസാരിച്ച ഡി.ബാബുപോള്‍ മാധവിക്കുട്ടി ജീവിതത്തിലുടനീളം കണ്ണുനീര്‍ത്തുള്ളിയായിരുന്നെന്ന് അഭിപ്രായപ്പെട്ടു.
ഡോ.ജോര്‍ജ് ഓണക്കൂര്‍, എ.ഡി.ജി.പി ബി സന്ധ്യ, നൂറുല്‍ ഇസ്ലാം പ്രോ വൈസ് ചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍ എന്നിവര്‍ സംസാരിച്ചു. കമലാസുറയ്യ കഥാമത്സരത്തില്‍ സമ്മാനം നേടിയ റുബീനാ നിവാസ്, ഇ.കെ. ഷാഹിന, കുസുമം ആര്‍.പുന്നപ്ര, വി.കെ. ദീപ, ഇന്ദിരാ തുറവൂര്‍ തുടങ്ങിയവര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കെ. ആനന്ദകുമാര്‍ സ്വാഗതവും ലക്ഷ്മി രാജീവ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.