മലയാളത്തിന് വളരാന്‍ അനുകൂല സാഹചര്യം -ആര്‍.ഇ. ആഷര്‍
text_fieldsതേഞ്ഞിപ്പലം: ശ്രേഷ്ഠഭാഷാ പദവിയും മലയാള സര്‍വകലാശാലയും കൈരളിക്ക് കൈവന്ന ഈ കാലഘട്ടം മലയാള ഭാഷ കൂടുതല്‍ ഒൗന്നത്യത്തിലേക്ക് വളരാന്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്ന് ലോകപ്രശസ്ത ബഹുഭാഷാശാസ്ത്ര വിദഗ്ധനും പരിഭാഷകനുമായ ഡോ. ആര്‍.ഇ. ആഷര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്‍െറ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഭാഷാസ്നേഹികളുമായി സംവദിക്കുകയായിരുന്നു ആഷര്‍. കേരളീയ ജീവിതത്തിന്‍െറയും മലയാളഭാഷാ തനിമയുടെയും നേര്‍ പരിച്ഛേദങ്ങളാണ് തകഴിയുടെയും ബഷീറിന്‍െറയും കൃതികളെന്ന തിരിച്ചറിവില്‍നിന്നാണ് പരിഭാഷക്കായി അവയെ തെരഞ്ഞെടുത്തത്. ലോക സാഹിത്യനിരയിലേക്ക് മലയാളഭാഷാ സാഹിത്യം വളരുകയാണെന്നും പരിഭാഷകള്‍ ഇതിന് ആക്കംകൂട്ടുമെന്നും ആഷര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
കോളനിരാജ്യങ്ങളിലെ ഭാഷകളിലെ സാഹിത്യം ഇംഗ്ളീഷിലേക്ക് മൊഴിമാറ്റുന്നതിന് പിന്നിലുണ്ടായിരുന്ന വ്യക്തമായ ചില രാഷ്ട്രീയങ്ങള്‍ക്കപ്പുറത്താണ് ഡോ. ആഷറിന്‍െറ പരിഭാഷകളെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഡോ. എം.എം. ബഷീര്‍, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. രവിശങ്കര്‍, ഡോ. എം.എന്‍. കാരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.