പച്ചവെള്ളം വേണമെങ്കില്‍ പച്ച മലയാളത്തില്‍ ചോദിക്കണമെന്ന് കവി അനില്‍പനച്ചൂരാന്‍
text_fieldsതിരുവനന്തപുരം: വാസ്കോഡി ഗാമ കച്ചവടത്തിന് വന്ന കാലത്ത് കുരുമുളകിന്‍െറ വില മലയാളത്തില്‍ പറയാന്‍ മറന്നതും ഗാമയുടെ ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിച്ചതുമാണ് മലയാളിയ്ക്ക് സംഭവിച്ച ആദ്യപിഴവെന്ന് കവി അനില്‍പനച്ചൂരാന്‍. കേരളപ്പിറവി ദിനവും ശ്രേഷ്ഠ ഭാഷാദിനവും പ്രമാണിച്ച് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ‘കാവ്യ പൂജ’ ചടങ്ങില്‍ ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ പനച്ചൂരാന്‍.
നാം ദേശാടന പക്ഷികളുടെ ഭാഷയില്‍
സംസാരിക്കുന്നവര്‍
അന്നുമുതല്‍ ഇന്നുവരെ നാം ദേശാടന പക്ഷികളുടെ ഭാഷയില്‍ സംസാരിക്കുവാനും അതില്‍ മുഴുകാനും കൊതിക്കുന്നു. ഒരു രാജ്യത്തും ഈ ദുര്‍ഗതിയില്ളെന്നും അവരവര്‍ക്ക് വലുത് സ്വന്തം ഭാഷയാണെന്നും പനച്ചൂരാന്‍ പറഞ്ഞു.
ഭാഷ ശ്രേഷ്ഠമെന്ന് കരുതാന്‍
കേന്ദ്ര സര്‍ക്കാരിന്‍െറ ഒരുത്തരവ്
വേണോ....
സ്വന്തം ഭാഷ ശ്രേഷ്ഠമെന്ന് കരുതാന്‍ കേന്ദ്ര സര്‍ക്കാരിന്‍െറ കടലാസിലെ ഒരുത്തരവിന് കാത്തിരുന്നു എന്നതുതന്നെ ഏറ്റവും വലിയ അബദ്ധമാണ്. സ്വന്തം ഭാഷ ശ്രേഷ്ഠമെന്ന് കരുതാന്‍ പഠിക്കുകയാണ് ആദ്യം മലയാളികള്‍ ചെയ്യേണ്ടത്. കാരണം എത്ര വര്‍ഷം ഇംഗ്ളീഷ് പള്ളിക്കൂടത്തില്‍ പഠിച്ചാലും മലയാളം സംസാരിക്കാതിരുന്നാലും മലയാളിയുടെ വിചാരഭാഷ മലയാളം തന്നെയായിരിക്കും. ഇനി ഏതുവിദേശി വന്നുവെള്ളം ചോദിച്ചാലൂം അതിന്‍െറ മലയാളം പറയുകയോ മനസിലാക്കുകയോ ചെയ്തിട്ട് നല്‍കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്ക്ളബ് പ്രസിഡന്‍റ് കാവ്യപൂജ ഉദ്ഘാടനം ചെയ്തു. ശാസ്തമംഗലം മോഹന്‍, സദാശിവന്‍ പൂവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
ഗിരീഷ് പുലിയൂര്‍, കല്ലറ അജയന്‍, പ്രൊഫ.ടി .ഗിരിജ, സദാശിവന്‍’ പൂവത്തൂര്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.