‘പൈപ്പും പരിപ്പ് വടയും പറഞ്ഞത്’
text_fieldsഏതൊരു കലാലയത്തിന്‍െറയും പടിയിറങ്ങി പോയാവരുടെ ഉള്ളില്‍ ആഹ്ളാദം ചുരത്തുന്ന എന്തെന്ത് അനുഭവങ്ങളും കഥാപാത്രങ്ങളും ഉണ്ടാകും. എത്രകാലം കഴിഞ്ഞാലും അവക്കൊന്നും മങ്ങലോ മായലോ ഉണ്ടാകുകയില്ല. പേരൂര്‍ക്കട ലോ അക്കാമിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഉള്ളിലും ഇത്തരം ഓര്‍മ്മകളും കഥാപാത്രങ്ങളും ചൂടും ചൂരും ഉയര്‍ത്തി നിലകൊള്ളുന്നു എന്ന് തെളിയിച്ച ഒരു പുസ്തക പ്രകാശനം നടന്നു. ‘പൈപ്പും പരിപ്പ് വടയും പറഞ്ഞത്’ എന്ന് പേരിട്ട പുസ്തകത്തില്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ രസകരമായ കോളേജിലെ പഴയകാല അനുഭവങ്ങളായിരുന്നു. ഇതിന് കാരണമായത് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥകളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയായിരുന്നു.
1998 ല്‍ കോളേജില്‍ നിന്നും പടിയിറങ്ങിയ വിദ്യാര്‍ത്ഥി വി.അരവിന്ദ് ആണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ കേരള ലോ അക്കാദമി ഇന്റര്‍നെറ്റ് കമ്യൂണിറ്റിക്ക് തുടക്കമിട്ടത്. വിപിന്‍കുമാര്‍ വി.പി, ചിത്രലാല്‍, വിജിത്നായര് എന്നിവരും കൂടി ഒരുമിച്ചതോടെ കമ്യൂണിറ്റി കൂടുതല്‍ സജീവമായി.ആദ്യ കാലത്ത് ചിത്രങ്ങള്‍ ആയിരുന്നു അപ്ലോഡ് ചെയ്തിരുന്നത്. പതിയെ പതിയെ അത് പഴയ അനുഭവങ്ങള്‍ കുറിക്കലിലേക്ക് എത്തി. അത് ഏറ്റെടുക്കാന്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ നിരവധിപേരത്തെി.
തിരക്കുകളുടെ ലോകത്ത് നിന്നും എവിടെ നിന്നൊക്കയോ പറന്നത്തെിയ പഴയ സൗഹൃദങ്ങള്‍ അങ്ങനെ വീണ്ടും ഒരുകുടക്കീഴില്‍ കൊണ്ടുവരാനായിരുന്നു ഈ പുസ്തകം തയ്യാറാക്കിയത്. പണ്ട് ഒരു കുടിവെള്ള പദ്ധതിയ്ക്കായി കോളേജില്‍ കൊണ്ടിട്ട പൈപ്പുകള്‍, പിന്നീട് ഒരു മന്ത്രിയുടെ പേരിനൊപ്പം ചേര്‍ന്ന ഈ പൈപ്പുകള്‍ വിവാദങ്ങളെ തുടര്‍ന്ന് കോളേജില്‍ അനാഥമായി കിടന്നു. എങ്കിലും ആ പൈപ്പുകളെ ഏറ്റെടുത്തത് കോളേജിലെ വിദ്യാര്‍ത്ഥകളായിരുന്നു. അവരുടെ കോളേജ് ജീവിതത്തില്‍ പൈപ്പുകള്‍ നിര്‍ണ്ണായക ഘടകങ്ങളായി. വിദ്യാര്‍ത്ഥി സംഘടനകള്‍ യോഗം ചേരുന്നത് ഈ പൈപ്പുകള്‍ക്ക് മേലെയായിരുന്നു. പ്രണയവും സൗഹൃദവും ഒക്കെ ഈ പൈപ്പുകള്‍ക്ക് മേലിരുന്നായിരുന്നു. അതുപോലെ കോളേജിലെ കാന്റീനിലെ കൃഷ്ണപിള്ളയും ഭാര്യ ഗോമതിയും. വിദ്യാര്‍ത്ഥികളുടെ വിശപ്പ് മാറ്റുക മാത്രമല്ല അവര്‍ കുട്ടികളെ ഏറെ സ്നേഹിച്ചവര്‍ കൂടിയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.