അങ്ങനെ രമേശന്‍െറ പുസ്തക കടയില്‍ പുസ്തക പ്രകാശനവും നടന്നു
text_fieldsതിരുവനന്തപുരം: അറിയപ്പെടുന്ന എഴുത്തുകാരും വായനക്കാരും ഒക്കെ പതിവായത്തെുന്ന സ്റ്റാച്ച്യുവിലെ രമേശന്‍െറ വഴിയോര കട ഒരു പുസ്തക പ്രകാശന ചടങ്ങിന് സാക്ഷിയായി. കാര്‍ട്ടൂണിസ്റ്റ് ഹകുവിന്‍െറ ‘മനസാവാച’ എന്ന സമകാലിക പോക്കറ്റ്കാര്‍ട്ടൂണുകളുടെ സമാഹാരമാണ് ല്‍്രകാശനം ചെയ്തത്. മഴ ചാറിയ സായാഹ്നമായിട്ടും കുടയും ചൂടി രമേശന്‍റ കടയിലെ പതിവുകാര്‍ ആ ചടങ്ങിന് സാക്ഷികളായി നിന്നു. കടയുടമയായ രമേശന്‍ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പുസ്തക പ്രകാശനം ചെയ്തു. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. നക്ഷത്ര സ്വഭാവമുള്ള പ്രൗഡ വേദികളിലും മറ്റും പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ഈ കാലത്ത് പുസ്തകങ്ങളുടെയും പത്രമാസികകളുടെയും വഴിയോര കടയില്‍ പുസ്തക പ്രകാശനം ചെയ്യുന്നത് മാതൃകാപരമാണെന്നും പന്ന്യന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.