അക്ഷരങ്ങള്‍ നുണപറയില്ല –അബ്ദുല്ലക്കുട്ടി
text_fieldsകണ്ണൂര്‍: തന്‍െറ പുതിയ പുസ്തകമായ ‘മറക്കാനാവാത്ത മക്കാവ് യാത്ര’ വായിച്ച ശേഷം വിമര്‍ശിക്കണമെന്നും ഇതുസംബന്ധിച്ച ചാനല്‍ വാര്‍ത്തകള്‍ പുസ്തകം കാണാതെയാണെന്നും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. പുസ്തകം വായിച്ച് വിമര്‍ശം ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് മാനിക്കുകയും ചെയ്യും. ഹൃദയംകൊണ്ടാണ് പുസ്തകമെഴുതിയത്. അക്ഷരങ്ങള്‍ നുണപറയില്ല.
പുസ്തകത്തെകുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ വൃത്തികെട്ട വാദം ഉന്നയിക്കുകയാണ് ചിലര്‍. മലയാളിയുടെ കപട സദാചാരബോധത്തിനുമുന്നില്‍ സദാചാര വിഷയങ്ങളിലെ ചര്‍ച്ചക്ക് വേണ്ടിയാണ് ഞാന്‍ പറയുന്നത്. സെക്സ് കളിപാട്ടങ്ങളെ കുറിച്ചും ചൂതാട്ടത്തെകുറിച്ചും പരാമര്‍ശിക്കുന്നതും അതിന്‍െറ ഭാഗംതന്നെ -അദ്ദേഹം പറഞ്ഞു.
2012 ഡിസംബറില്‍ കുടുംബത്തോടൊപ്പമാണ് മക്കാവ് യാത്ര നടത്തിയതെങ്കിലും അടുത്തകാലത്ത് സോളാര്‍-സരിത വിവാദത്തില്‍ കുരുങ്ങി മൂന്നുമാസത്തോളം ഒറ്റപ്പെട്ട് ‘വീട്ടുതടങ്കലില്‍’ കഴിഞ്ഞപ്പോഴാണ് യാത്രാ വിവരണം എഴുതിയത്.
ഇതിന്‍െറ പ്രകാശനം ആഗസ്റ്റ് ഒമ്പതിന് കോഴിക്കോട് അളകാപുരിയില്‍ നടക്കും.
‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’, ‘സഖാക്കളേ പിന്നോട്ട്’, ‘ചിന്തയില്‍നിന്ന് വീക്ഷണത്തിലേക്ക്’ എന്നീ പുസ്തകങ്ങള്‍ക്ക് ശേഷമാണ് ആദ്യയാത്രാ വിവരണവുമായി അബ്ദുല്ലക്കുട്ടിയുടെ വരവ്.
ഉമ്മ സൈനബക്കാണ് പുസ്തകം സമര്‍പ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.