മന്‍മോഹനുവേണ്ടി മകളുടെ പുസ്തകം
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍െറ മുന്‍കാല നേതാവ് നട്വര്‍സിങ്ങിന്‍േറതടക്കമുള്ള പുസ്തകങ്ങള്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നതിനിടെ, അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് മകള്‍ ദാമന്‍സിങ് പുസ്തകമിറക്കുന്നു.
‘സ്ട്രിക്ട്ലി പേഴ്സനല്‍, മന്‍മോഹന്‍ ആന്‍ഡ് ഗുര്‍ചരണ്‍’ എന്ന പുസ്തകത്തില്‍, രാഷ്ട്രീയ കച്ചവടക്കാരനല്ല മന്‍മോഹന്‍സിങ് എന്ന് ദാമന്‍സിങ് സമര്‍ഥിക്കുന്നു. മുന്‍പ്രധാനമന്ത്രി നരസിംഹറാവുവാണ് മന്‍മോഹന്‍സിങ്ങിന്‍െറ രാഷ്ട്രീയ സ്ഥാനം തീരുമാനിച്ചത്. അദ്ദേഹത്തിന്‍െറ സര്‍ക്കാറില്‍ അഞ്ചുവര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ സാമ്പത്തിക ഉദാരീകരണത്തിന്‍െറ വഴിയില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്ന് മന്‍മോഹന്‍സിങ് ഇടക്ക് പറയുമായിരുന്നെന്ന് ദാമന്‍സിങ് ഓര്‍ക്കുന്നു. ഇന്ത്യയില്‍ സംവിധാനം തകരാറിലാകാതെ എന്തെങ്കിലും മാറ്റം വരുത്താന്‍ ജനങ്ങള്‍ സമ്മതിക്കില്ളെന്ന് മന്‍മോഹന്‍ പറയും. അത്തരമൊരു സാഹചര്യമില്ലാതെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റില്ല. പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ളവര്‍ തന്നെ എതിരായിരുന്നു.
മന്‍മോഹന്‍ സിങ് വിവേകപൂര്‍വം പെരുമാറിയ ശക്തനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന്‍െറ കഴിവ് ഇക്കാലത്ത് ഒരുപക്ഷേ, അംഗീകരിക്കപ്പെട്ടെന്ന് വരില്ല. പക്ഷേ, പ്രവര്‍ത്തനം വിലമതിക്കാന്‍ കഴിയാത്തതാണെന്ന് മകള്‍ വിശദീകരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.