എന്‍േറത് ഹൃദയത്തില്‍ നിന്നും ഒഴുകിയത്തെുന്ന വാക്കുകള്‍ മാത്രം -ടി. പത്മനാഭന്‍
text_fieldsകഥയുടെ 66; പത്മനാഭന് ആദരം
കണ്ണൂര്‍: താന്‍ ഒരിക്കലും എഴുതാന്‍ വേണ്ടി എഴുതിയിരുന്നില്ളെന്നും ഹൃദയത്തില്‍ നിന്നും ഒഴുകിവരുന്ന വാക്കുകള്‍ കൊണ്ടാണ് എഴുതിയിരുന്നതെന്നും ടി. പത്മനാഭന്‍. എന്‍െറ പേരമക്കളുടെ പ്രായമായവര്‍ പോലും ഇന്ന് 400 കഥകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, 66 വര്‍ഷം കൊണ്ട് എനിക്ക് 180ല്‍ താഴെ കഥകള്‍ മാത്രമേ എഴുതാന്‍ കഴിഞ്ഞിരുന്നുള്ളൂ. പ്രസാധകരും പത്ര ഉടമകളും നിര്‍ബന്ധിക്കുമ്പോള്‍ കഥ എഴുതിക്കൊടുക്കുന്ന ശീലം എനിക്കില്ലായിരുന്നുവെന്നും എഴുത്തിന്‍െറ 66 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍െറ ആദരചടങ്ങില്‍ നടത്തിയ മറുമൊഴിയില്‍ പത്മനാഭന്‍ പറഞ്ഞു. എന്‍െറ ശക്തിയും ദൗര്‍ബല്യവും മറ്റാരേക്കാളും നന്നായി എനിക്കറിയാവുന്നതാണ്. എഴുത്തിലും ജീവിതത്തിലും കളവ് പറയുന്ന രീതി എനിക്കില്ല. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. അതുകൊണ്ടു ചിലപ്പോള്‍ ശത്രുക്കളുണ്ടായേക്കാം. പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള തന്‍േറടം അറിയാതെ കാണിച്ചു പോകാറുണ്ട്. മനുഷ്യനെയും പ്രകൃതിയെയും പൂക്കളെയും കുറിച്ച് എഴുതുമ്പോഴും നന്മയുണ്ടാകണമെന്നത് പിടിവാശിയാണ്.
മഹാന്മാരുടെ അനുഗ്രഹവും സ്നേഹവും കൊണ്ടാണ് ഇത്രയും എനിക്ക് എഴുതാന്‍ കഴിയുന്നത്. അവശതകള്‍ ഏറെ അലട്ടിയിരുന്ന ഈ വര്‍ഷവും നാല് കഥകള്‍ തനിക്ക് എഴുതാന്‍ കഴിഞ്ഞതും ഇതുകൊണ്ടൊക്കെയായിരിക്കും. ഇപ്പോള്‍ ശതാഭിഷിക്തനായെന്ന് പറയുന്നു. അതിലൊന്നും എനിക്ക് താല്‍പര്യമില്ല -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.