ഇലവും മൂട്ടില്‍ ശിവരാമന്‍പിള്ള അവാര്‍ഡ് പി.കെ. പാറക്കടവിന്
text_fieldsകോഴിക്കോട്: സാഹിത്യത്തിനുള്ള സമഗ്രസംഭാവനക്ക് കഥാകൃത്ത് പി.കെ. പാറക്കടവും സംഗീതഗ്രന്‍ഥങ്ങള്‍ക്കുള്ള പ്രത്യേക പുരസ്കാരത്തിന് എ.ഡി. മാധവനും 2014ലെ ഇലവുമ്മൂട്ടില്‍ ശിവരാമപിള്ള പുരസ്കാരത്തിന് അര്‍ഹരായി. പതിനൊന്നായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും മെമെന്‍േറായും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിന്‍െറ നാടകചരിത്രവഴികളില്‍ കലാകാരനെന്ന നിലയിലും മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ എന്ന നിലയിലും പ്രശസ്തനായിരുന്ന ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ സ്മരണാര്‍ഥം വര്‍ഷാവര്‍ഷം സംഗീത-നാടക-സാഹിത്യരംഗങ്ങളിലെ കലാകാരന്മാര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണിത്. ആഗസ്ത് 3ന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ചെറിയ കഥകളിലൂടെ മലയാളത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ച പാറക്കടവ് നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കഥകള്‍ ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, അറബി ഭാഷകളില്‍ വിവര്‍ത്തനം ചെയ്തുവന്നിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അംഗവും കേരള സാഹിത്യ അക്കാദമി, സമസ്ത കേരള പരിഷത്ത് എന്നിവയില്‍ നിര്‍വാഹക സമിതി അംഗവുമാണ്. ഇപ്പോള്‍ മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്ററായി ജോലിചെയ്യുന്നു.
എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, അരങ്ങ് സാഹിത്യ പുരസ്കാരം, മഹാകവി കുട്ടമത്ത് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സെബുന്നിസ. മക്കള്‍: ആതിര സമീര്‍, അനുജ മിര്‍ഷാദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.