ഡോ. അഹ്മദ് ബാവപ്പ ‘സൗഹൃദ ഗ്രന്ഥം’; വിവരങ്ങള്‍ ക്ഷണിക്കുന്നു
text_fieldsമലയാള സംസ്കാരത്തിന്‍െറ അടിക്കല്ല് കൃഷിയാണെന്ന് വിശ്വസിക്കുന്ന ഡോ. അഹ്മദ് ബാവപ്പയുടെ കാര്‍ഷിക രംഗത്തെ നേട്ടങ്ങളും കൃഷി ശാസ്ത്രഞ്ജനെന്ന നിലക്ക് വിശ്വവ്യാപകമായി അദ്ദേഹം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളും കാര്‍ഷിക മേഖലക്ക് വന്‍ നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
കേന്ദ്ര തോട്ടവിള ഗവേഷണാലയം ഡയറക്ടര്‍ തൊട്ട് കാര്‍ഷിക മേഖലയുടെ വിവിധ ബോര്‍ഡുകളിലും കമ്മിറ്റികളിലും അംഗമായിരുന്ന ഡോ. ബാവപ മുസ്ലിം വിദ്യാഭ്യാസ-നവോഥാന പരിശ്രമങ്ങളിലും മുന്‍പന്തിയിലാണ്. അഹ്മദ് ബാവപ്പ ചാരിറ്റബ്ള്‍ ട്രസ്റ്റ് ബാവപ്പയുടെ കഠിനാധ്വാനത്തിന്‍െറ മറ്റൊരു കായ് ഫലം കൂടിയാണ്.
85 വയസ്സിനോടടുക്കുന്ന ആ മഹദ് ജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തി കനവും കാമ്പും ഉള്ളൊരു ‘സൗഹൃദ ഗ്രന്ഥം’ തയാറാവുകയാണ്. അതിലേക്ക് ആവശ്യമായ ലേഖനങ്ങള്‍, ബാവപ്പയെക്കുറിച്ചുള്ള സ്മരണകള്‍, ചിത്രങ്ങള്‍, മറ്റ് സുവനീറുകള്‍ സൂക്ഷിച്ചിട്ടുള്ളവര്‍ അവ അയച്ചുതന്ന് പുസ്തക പ്രസാധന സമിതിയുമായി സഹകരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു. അയച്ചു കിട്ടിയ മാറ്ററുകള്‍ ആവശ്യം കഴിഞ്ഞ് ഭദ്രമായി തിരികെ ഏല്‍പ്പിക്കുന്നതാണ്.
ബന്ധപ്പെടുക:
പുസ്തക പ്രസാധന സമിതി
സയ്യിദ് ബാവപ്പ
saidbavapp@yahoo.com
Mob: 9847613855

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.