എഴുത്തിന്‍െറ മാസ്മരികത
text_fieldsപെണ്‍കാമനകളുടെ തുറന്നുപറച്ചിലിലൂടെ എഴുത്തുമലയാളത്തിലെ തന്‍േറടമുള്ള സ്ത്രീശബ്ദമായി മാറിയ കെ.ആര്‍.മീരക്ക് വയലാര്‍ അവാര്‍ഡും. പെണ്‍മനസുകളുടെ വിചാരങ്ങളും വികാരങ്ങളും കരുത്തുറ്റ ഭാഷയില്‍ രേഖപ്പെടുത്തുന്നതിലൂടെയാണ് മീരയുടെ എഴുത്ത് വ്യത്യസ്തമാകുന്നത്.
സമകാലിക മലയാളസാഹിത്യത്തില്‍ തന്‍േറതായ ഇടം കണ്ടത്തെിക്കഴിഞ്ഞ മീരയുടെ ‘ആരാച്ചാര്‍’ ശക്തമായ സ്ത്രീപക്ഷസൃഷ്ടിയായാണ് വിലയിരുത്തപ്പെടുന്നത്.
മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവല്‍ കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു ആരാച്ചാര്‍ കുടുംബത്തിന്‍െറ കഥയാണ് പറയുന്നത്്. തൂക്കുകയറും കയ്യിലേന്തി ചേതന എന്ന ആരാച്ചാര്‍ വെല്ലുവിളിക്കുന്നത് നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യങ്ങളത്തെന്നെയാണ്. ചരിത്രത്തെയും കെട്ടുകഥകളെയും വേര്‍തിരിച്ചറിയാനാകാത്തവിധം കലര്‍ത്തി നാടകീയവര്‍ണനയിലൂടെ വായനക്കാരനെ മാസ്മരികലോകത്തത്തെിക്കാന്‍ ആരാച്ചാറിന് കഴിയുന്നു. ബംഗാളിന്‍െറ ചരിത്രവും വര്‍ത്തമാനവും അതീവസൂക്ഷ്മതയോടെ നോവലില്‍ വിവരിച്ചിരിക്കുന്നു. കയ്യടിക്കൊപ്പംതന്നെ വിമര്‍ശങ്ങളും ഏറ്റുവാങ്ങിയ കൃതിയാണ് ആരാച്ചാര്‍. ജോഷി ജോസഫിന്‍െറ ‘വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്’ എന്ന ഡോക്യുമെന്‍ററി പ്രചോദനമായിട്ടുണ്ടെന്ന് മീര വെളിപ്പെടുത്തിയിട്ടും അതേപ്പറ്റിയുള്ള വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഒരേ സമയം അലസവായന അനുവദിക്കാതിരിക്കുകയും അതേസമയം ത്രസിപ്പിക്കുന്ന എഴുത്തുശൈലിയിലൂടെ വായനക്കാരെ പിടിച്ചിരിത്തുകയും ചെയ്യുന്നുവെന്നതാണ് ആരാച്ചാറിന്‍െറ വൈദഗ്ധ്യം. ജെ. ദേവിക ആരാച്ചാര്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു. മറ്റ് കൃതികള്‍ക്കും വിവര്‍ത്തനങ്ങളുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.