സ്വദേശി ത്രില്ലറുകള്‍ക്ക് പ്രിയമേറുന്നു
text_fieldsന്യൂഡല്‍ഹി: സാഹിത്യ സൃഷ്ടികളോടുള്ള വായനക്കാരുടെ കാഴ്ചപ്പാടില്‍ മാറ്റംവരുന്നു. മുമ്പ് യുവജനങ്ങള്‍ പ്രണയ കഥകളും മുതിര്‍ന്നവര്‍ ക്ളാസിക്കുകളുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ത്രില്ലര്‍ രചനകള്‍ തേടിയാണ് പുസ്തക ശാലകളില്‍ യുവ ജനങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ എത്തുന്നത്. ഇന്ത്യക്കാര്‍ ആയ എഴുത്തുകാരുടെ ത്രില്ലര്‍ രചനകളാണ് പ്രസാധകര്‍ പുസ്തക വിപണിയില്‍ എത്തിക്കുന്നതെന്ന് തെക്കന്‍ ഡല്‍ഹിയിലെ ഓം ബുക് ഷോപ്പ് ഉടമ പ്രബീന്‍ കുമാര്‍ പറഞ്ഞു.
ആഗോള തലത്തില്‍ പ്രശസ്തരായ ഡാന്‍ ബ്രൗണ്‍, ജോണ്‍ ഗ്രിഷം, ടോം ക്ളാന്‍സി, അഗതാ ക്രിസ്റ്റി എന്നിവരുടെ കൃതികളില്‍ നിന്ന് മാറി വേഗതയുള്ള ഇതിവൃത്തവും ശുഭപര്യവസാനം ഉള്ളതുമായ സ്വദേശി രചനകളാണ് വായനക്കാര്‍ തേടുന്നത്. ആഗോള ത്രില്ലര്‍ എഴുത്തുകാരെ പോലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇന്ത്യന്‍ എഴുത്തുകാരും ഇടംപിടിക്കുന്നുണ്ട്. ഇന്ത്യയിലെ ത്രില്ലര്‍ എഴുത്തുകാരുടെ കൃതികള്‍ വളരെ വേഗത്തില്‍ വിറ്റഴിയുന്നതായി എഴുത്തുകാരന്‍ രവി സുബ്രഹ്മണ്യന്‍ പറയുന്നു.
രാജ്യത്തെ ചില ത്രില്ലര്‍ സാഹിത്യങ്ങള്‍ ഒരു ലക്ഷം കോപ്പികള്‍ വരെ വിറ്റഴിയാറുണ്ട്. ലളിതമായ ഭാഷയില്‍ വിശ്വാസയോഗ്യമായതും അക്രമങ്ങളും ലൈംഗിക രംഗങ്ങളും ഉള്‍പ്പെടുന്ന കൃതികള്‍ക്കും ആവശ്യക്കാര്‍ ഏറി വരുന്നു. ക്രൈം, ബാങ്കിങ്, ജേര്‍ണലിസം, പൊളിറ്റിക്സ്, വാര്‍ എന്നീ വിഷയങ്ങളിലെ കൃതികളുടെ പരമ്പരയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. എന്നാല്‍, ദീര്‍ഘ കാലങ്ങളിലേക്ക് ആക്ഷന്‍ ത്രില്ലര്‍ കൃതികള്‍ ഇന്ത്യയിലെ വായനക്കാര്‍ ഇഷ്ടപ്പെടില്ളെന്ന് മിലിറ്ററി ത്രില്ലര്‍ കൃതികളുടെ എഴുത്തുകാരനായ മുകുള്‍ ദേവ അഭിപ്രായപ്പെടുന്നു.
പ്രാദേശിക കഥാപാത്രങ്ങളും സാഹചര്യങ്ങളും ഉള്‍പ്പെടുത്തി പ്രാദേശികവത്കരിച്ച രചനകളാണ് ഇന്ത്യയിലേതെന്നും സമൂഹത്തിന് രോഗലക്ഷണമായി മാറുന്നവയാണ് ഇവയെന്നും രാജ്യത്തെ ആദ്യ ക്രൈം റൈറ്റിങ് ഫെസ്റ്റിവലിന്‍്റെ സംഘാടകയും എഴുത്തുകാരിയുമായ നമിത ഗോഖലെ വ്യക്തമാക്കുന്നു.
വലിയ ഉത്തരവാദിത്വം ഏറ്റെടുത്താണ് പ്രസാധകര്‍ ത്രില്ലര്‍ രചനകള്‍ യാഥാസ്ഥിതിക വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ വായനക്കാര്‍ പുസ്തകത്തിന്‍െറ വില നിരീക്ഷണ വിധേയമാക്കാറുണ്ടെന്നും ബുക് ഷോപ്പ് ഉടമകള്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.