ഒന്നേകാല്‍ നൂറ്റാണ്ടിന് ശേഷം പരപ്പനങ്ങാടി ‘ഇന്ദുലേഖ’യെ സ്മരിക്കുന്നു
text_fieldsപരപ്പനങ്ങാടി: പരപ്പനങാടി കോടതിയിലെ മുന്‍സിഫായി ജോലി ചെയ്യവെ യശ$ശരീരനായ ഒ. ചന്തുമേനോന്‍ ലോകത്തിന് സമര്‍പ്പിച്ച മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്ത നോവല്‍ ‘ഇന്ദുലേഖ’യെയും രചയിതാവിനെയും 125 വര്‍ഷങ്ങള്‍ക്ക് ശേഷം പരപ്പനങ്ങാടി അനുസ്മരിക്കാന്‍ തയാറെടുക്കുന്നു. നാനൂറോളം പേജുള്ള ഈ ബൃഹത് നോവല്‍ ഇതിനകം നൂറോളം പതിപ്പുകളിറങ്ങി തലമുറകളെ ആസ്വദിപ്പിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയില്‍ ഇടംപിടിച്ച ഇന്ദുലേഖ വിദേശ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരപ്പനങ്ങാടിയില്‍ മുന്‍സിഫായിരിക്കെ നെടുവ പിഷാരിക്കല്‍ ക്ഷേത്രത്തിനടുത്തെ പുറ്റാട്ടുതറം തറവാട്ടുവീട്ടില്‍ താമസമാക്കിയ ചന്തുമേനോന്‍ ഇന്ദുലേഖ എഴുതാന്‍ ഉപയോഗിച്ച ചാരുകസേര പിന്‍മുറക്കാര്‍ ഇന്നും പൗരാണിക സ്വത്തായി സൂക്ഷിച്ചിട്ടുണ്ട്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മാധ്യമ’മാണ് ഇത് പുറംലോകത്തെ അറിയിച്ചത്. അന്ന് മുതല്‍ ചരിത്രാന്വേഷികളും പുരാവസ്തു പ്രദര്‍ശകരും ഇത് തേടിയത്തെുക പതിവാണ്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പരപ്പനങ്ങാടിയിലെ പുതിയ ന്യായാധിപന്‍ ഉന്നയിച്ച ചോദ്യമാണ് അനുസ്മരണ പരിപാടിക്ക് പ്രചോദനമായത്. കോ ഓപറേറ്റീവ് ഭരണസമിതി ഇതുസംബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് വിപുലമായ ആലോചനാ യോഗം വിളിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.