Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനാട്ടുപാരമ്പര്യത്തില്‍...

നാട്ടുപാരമ്പര്യത്തില്‍ കഥ കോര്‍ത്ത് പുതിയ നോവലുമായി മഹാ ബാ അശന്‍

text_fields
bookmark_border
നാട്ടുപാരമ്പര്യത്തില്‍ കഥ കോര്‍ത്ത്  പുതിയ നോവലുമായി മഹാ ബാ അശന്‍
cancel

രണ്ടു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള സ്വന്തം തറവാട്ടിന്‍െറ പൈതൃകശേഷിപ്പുകള്‍ മിനുക്കിയെടുത്ത് സംരക്ഷിച്ചു പോരുന്ന ജിദ്ദ ബാ അശന്‍ തറവാട്ടിലെ ഇളമുറക്കാരി ഹിജാസി നാഗരികത പൂത്തുലഞ്ഞിരുന്ന പഴയ ജിദ്ദയുടെ കഥകളുടെ പണിപ്പുരയില്‍. 1947 ല്‍ രൂപമാറ്റം സംഭവിച്ചുപോയ പഴയ ഹാറ എന്ന ഗലികളെയും അവിടത്തെ അറബ് നാട്ടുജീവിതത്തെയും ഇതിവൃത്തമാക്കിയാണ് മഹാ അബ്ബൂദ് ബാ അശന്‍ പുതിയ നോവല്‍ രചിക്കുന്നത്. ചിത്രകാരി, നോവലിസ്റ്റ്, ചരിത്രഗവേഷക, ടെലിവിഷന്‍ അവതാരക, കവയിത്രി എന്നീ നിലകളില്‍ സൗദി സാംസ്കാരിക രംഗത്ത് ചിരപരിചിതയായ ഇവര്‍ ബാ അശന്‍ തറവാട്ടിന്‍െറ നിലവിലെ അവകാശി അബ്ബൂദ് അബൂബക്റിന്‍െറ മകളാണ്. വേള്‍ഡ് ട്രേഡ് സെന്‍ററിലെ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ എഴുതിയ ‘വദാ’, തുര്‍ക്കിയുടെ ഗസ്സ സഹായപദ്ധതിയെ ഇസ്രയേല്‍ തകര്‍ത്തതിനെ ഇതിവൃത്തമാക്കിയുള്ള ‘മര്‍മറ’ എന്നീ നോവലുകളില്‍ നിന്നു വ്യത്യസ്തമായ പഴയ കാലത്തെ പുതിയ കാലവുമായി കോര്‍ത്തിണക്കിയുള്ള വ്യത്യസ്തമായ ചരിത്രനോവലാണ് വരാനിരിക്കുന്നതെന്ന് മഹാ ബാ അശന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. ഭീകരതക്കും വംശീയതക്കുമെതിരെ പരമത സൗഹാര്‍ദത്തിന്‍െറയും സഹിഷ്ണുതയും സന്ദേശമായിരുന്നു മുന്‍ നോവലുകള്‍. പുതിയ രചന ജിദ്ദയുടെ ചരിത്രമാഹാത്മ്യം പുതുതലമുറയെയും പുതുലോകത്തെയും ഓര്‍മപ്പെടുത്താനുള്ളതാണെന്ന് അവര്‍ വിശദീകരിച്ചു.

ഇസ്ലാമിനു മുമ്പേ തുടങ്ങുന്ന ഹിജാസിന്‍െറ അവസ്ഥാന്തരങ്ങള്‍, യമന്‍, ശാം, മസ്ലൂം, ബഹ്ര്‍ എന്നിങ്ങനെ നാലു ഗലികളിലായി ജീവിച്ചുപോന്ന ബലദിന്‍െറ നാട്ടുനടപ്പുകള്‍ തുടങ്ങിയെല്ലാം ‘അയ്യാമുനാ ഹുല്‍വ’ (മധുരോദാരം, ആ ദിനങ്ങള്‍) എന്ന നോവലില്‍ അനാവൃതമാവുന്നുണ്ട്. നോവലിന്‍െറ ചിത്രങ്ങള്‍ മുഴുവന്‍ വരച്ചതും കഥാകാരി തന്നെയാണ്. മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചു കഴിഞ്ഞു. വൈകാതെ ഇത് വായനക്കാരുടെ കൈകളിലത്തെുമെന്ന് മഹാ പറഞ്ഞു. 

രണ്ടു നൂറ്റാണ്ടോളം പഴക്കമുള്ള ഉസ്മാനി ഖിലാഫത്തിന്‍െറ കാലത്ത് പണികഴിപ്പിച്ച ബാ അശന്‍ തറവാടും വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍ എല്ലാം അതേ പടി സംരക്ഷിക്കാന്‍ മുന്‍കൈയെടുത്തിറങ്ങിയിരിക്കുകയാണ് ആറാം തലമുറക്കാരിയായ മഹാ ബാഅശന്‍. ബലദ് ചരിത്രനഗരത്തിലെ റമദാന്‍, ഈദ് മേളകളില്‍ മഹായുടെ വീടു കാണാനും പഴയ ചരിത്രവിവരങ്ങള്‍ ആരായാനും നിരവധി സന്ദര്‍ശകരാണത്തെിയത്. പിതാമഹന്‍ മുതല്‍ ഇങ്ങോട്ട് തറവാട്ടിലെ മുതിര്‍ന്നവരോട് ഓരോന്നും ചോദിച്ചു ചിട്ടപ്പെടുത്തിയാണ് വീട് ഒരു മ്യൂസിയം പോലെ അവര്‍ സൂക്ഷിച്ചുപോരുന്നത്. പ്രദേശത്തെ ആദ്യത്തെ തറവാട്ടുപള്ളിയും ബാഅശന്‍ വീടിനോടു ചേര്‍ന്നു കാണാം. ഇത്തവണ അവിടെ എഴുത്തുകാര്‍ക്കായി ഓപണ്‍ഫോറവും സംഘടിപ്പിച്ചിരുന്നു. ബാഅശന്‍ തറവാട്ടുപള്ളിയില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫോറം ഏറെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത അറബ് കഥാകൃത്തുക്കളെയും എഴുത്തുകാരെയും സാംസ്കാരികപ്രവര്‍ത്തകരെയും സംഘടിപ്പിച്ചു നടത്തിയ ഓപ്പണ്‍ ഫോറം നയിച്ചത് പ്രശസ്ത അറബി എഴുത്തുകാരനും കോളമിസ്റ്റുമായ സാമിര്‍ ശാക്കിര്‍ ആയിരുന്നു. ഇന്ത്യക്കാരോടെന്നും സ്നേഹം പുലര്‍ത്തുന്നതാണ് ഹിജാസിന്‍െറ പാരമ്പര്യമെന്നും ഇന്ത്യക്കാരെ ഹിജാസുകാര്‍ ഒരു വീട്ടുകാരെ പോലെയാണ് കരുതിപ്പോന്നതെന്നും മഹാ അനുസ്മരിച്ചു. ഹജ്ജിനും കച്ചവടത്തിനുമൊക്കെയായി ഇതുവഴി കടന്നുപോയ ഇന്ത്യക്കാര്‍ അവരുടെ സംസ്കാരത്തിന്‍െറ പുതുമയേറിയ പലതും തങ്ങള്‍ക്ക് കൈമാറിയാണ് പോയത്. കാരംസ് കളി അതിലൊന്നു മാത്രം. പലരും ഹജ്ജിനും കച്ചവടത്തിനുമത്തെി ഇവിടെ തന്നെ തങ്ങി ഈ സംസ്കാരത്തിനു കരുത്തു പകരുകയായിരുന്നു. മത, ദേശാതിര്‍ത്തികള്‍ക്കതീതമായ മാനവികബോധം തലമുറകളിലേക്ക് കെടാതെ പകര്‍ന്നുകൊടുക്കുകയാണ് എല്ലാവരുടെയും ബാധ്യതയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള അന്തര്‍ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ അറബ്, സൗദി വനിതയായ മഹാ അബ്ബൂദ് പറയുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story