തകഴിപുരസ്ക്കാരം എം.ടി. ഏറ്റുവാങ്ങി
text_fieldsതിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തകഴിപുരസ്ക്കാരം എം.ടിക്ക് സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
തകഴിയുടെ കഥാപാത്രങ്ങളെ ഒരു ദേശം എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം.ടി. മലയാളത്തിനും മലയാളഭാഷക്കും നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. മലയാളത്തെ ശ്രേഷ്ഠഭാഷയായി ഉയര്‍ത്തിയതില്‍ എം.ടി.ക്കും തകഴിക്കും ഉള്ള പങ്ക് നിസ്തുലമാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞു.
തനിക്കു ചുറ്റുമുള്ളവരുടെ വേദനകളെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ട വലിയ മനുഷ്യനായിരുന്നു തകഴിയെന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി. പറഞ്ഞു.
സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.രാമനുണ്ണി തകഴി അനുസ്മരണപ്രഭാഷണം നടത്തി. സി. മമ്മൂട്ടി എം.എല്‍.എ, ആലങ്കോട് ലീലാകൃഷ്ണന്‍, തകഴിയുടെ കുടുംബാംഗങ്ങളായ കനകം, ഉഷ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.