സുഭാഷ് ചന്ദ്രന്‍ പുരസ്കാരം എറ്റുവാങ്ങി
text_fieldsന്യൂഡല്‍ഹി: മികച്ച മലയാള ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സുഭാഷ് ചന്ദ്രന് സമ്മാനിച്ചു. പ്രശസ്തി ഫലകവും പൊന്നാടയും ലക്ഷം രൂപയുമടങ്ങുന്ന പുരസ്കാരം കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഡോ. വിശ്വനാഥ് പ്രസാദ് തിവാരിയാണ് സമ്മാനിച്ചത്. ഉപാധ്യക്ഷന്‍ ചന്ദ്രശേഖര കമ്പര്‍ പുഷ്പഹാരമണിയിച്ചു. ജ്ഞാനപീഠ ജേതാവ് കേദാര്‍നാഥ് സിങ് മുഖ്യാതിഥിയായി. സുഭാഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍നിന്ന് 24 എഴുത്തുകാര്‍ക്കാണ് പുരസ്കാരം നല്‍കിയത്. അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവുവും സംസാരിച്ചു. കവി കെ.സച്ചിദാനന്ദന്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, നിരൂപകന്‍ കെ.എസ്. രവികുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
മനുഷ്യന് ഒരു ആമുഖം എന്ന നോവലാണ് സുഭാഷ് ചന്ദ്രനെ അക്കാദമി പുരസ്കാരത്തിനര്‍ഹനാക്കിയത്. കേരളീയ ചരിത്രത്തിന്‍െറ പരിവര്‍ത്തനാത്മകമായ കാലഘട്ടം ചിത്രീകരിക്കുന്നതാണ് കൃതിയെന്ന് സാഹിത്യ അക്കാദമി വിലയിരുത്തി. സുഭാഷ് ചന്ദ്രന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ മുന്‍ സാംസ്കാരിക മന്ത്രി എം.എ. ബേബി മുഖ്യാതിഥിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.