ഒ.വി. വിജയന്‍ സ്മൃതിയില്‍ തസ്രാക്ക് നിവാസികളുടെ സജീവ സാന്നിധ്യം
text_fieldsപാലക്കാട്: പ്രിയ കഥാകാരന്‍ ഒ.വി. വിജയന്‍െറ പത്താം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സമ്മേളനം സംഘടിപ്പിച്ചു.
തസ്രാക്ക് നിവാസികളുടെ സജീവസാന്നിധ്യത്താല്‍ ചടങ്ങ് വ്യത്യസ്തമായി. സാഹിത്യകാരനും നടനുമായ വി.കെ. ശ്രീരാമനാണ് ഞാറ്റുപുര മുറ്റത്ത് നടന്ന സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേള്‍ക്കുന്നവനും വായിക്കുന്നവനും മനസ്സിലാകുന്ന വിധം ലളിതമായ ഭാഷയില്‍ കുറിച്ചിട്ട കൃതിയാണ് ഖസാക്കിന്‍െറ ഇതിഹാസമെന്ന് അദ്ദേഹം പറഞ്ഞു.
തസ്രാക്കിന്‍െറ വെയിലും കാറ്റും വെള്ളവും കഥാകാരനിലെ പ്രതിഭയെ ഉണര്‍ത്തുക വഴിയാണ് ആ മഹദ് സൃഷ്ടി പിറന്നത്. തസ്രാക്കിലെ കാറ്റും കരിമ്പനയും മലയാളികളുടെ മസ്തിഷ്കത്തില്‍ കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്മാരക സമിതിയംഗം പി.എ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കവി റഫീഖ് അഹമ്മദ്, കേരള കലാകാര ക്ഷേമനിധി സെക്രട്ടറി വയലാര്‍ ബാബുരാജ്, നിര്‍മല കോളജ് പ്രഫസര്‍ ഡോ. ബീനാമ്മ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.