‘ആരാച്ചാറി’ന്‍െറ 50,000ാമത്തെ കോപ്പി 55000 രൂപക്ക് ലേലം ചെയ്തു
text_fieldsകോട്ടയം: കെ.ആര്‍. മീരയുടെ നോവല്‍ ‘ആരാച്ചാറി’ന്‍െറ 50,000ാമത്തെ കോപ്പി 55,000 രൂപക്ക് ലേലം ചെയ്തു. ഇന്ത്യന്‍ പുസ്തക വിപണന ചരിത്രത്തിലെ അപൂര്‍വ സംഭവമാണിതെന്ന് ഡി.സി ബുക്സ് എം.ഡി രവി ഡി.സിയും കെ.ആര്‍. മീരയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അബൂദബിയില്‍ ജോലി ചെയ്യന്ന മലയാളിയായ ബഷീര്‍ ഷംനാദാണ് പുസ്തകം ലേലം വിളിച്ചത്. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ലിജി ഷംനാദാണ് ഭാര്യ.
ഒറ്റ പ്രതി മാത്രം അച്ചടിക്കുന്ന ഈ പ്രത്യകേ പതിപ്പിന്‍െറ കവര്‍ ഡിസൈന്‍ ചെയ്തത് ചിത്രകാരനും ശില്‍പിയുമായ റിയാസ് കോമുവാണ്. പുസ്തകത്തിനൊപ്പം കവര്‍ അച്ചടിക്കാന്‍ ഉപയോഗിച്ച പ്ളേറ്റുകള്‍ കൂടി റിയാസ് കോമുവിന്‍െറ ഒപ്പോടെ ബഷീര്‍ ഷംനാദിന് സമ്മാനിക്കും. പാര്‍ച്മെന്‍റ് പേപ്പറില്‍ അച്ചടിച്ച കൃതിയുടെ തുടക്കവും ഒടുക്കവും കെ.ആര്‍. മീരയുടെ കൈയക്ഷരത്തിലാണുള്ളത്. ഭാഗ്യനാഥ് നോവലിനുവേണ്ടി ചെയ്ത പെയ്ന്‍റിങ്ങുകളുടെ 32 കളര്‍ പ്ളേറ്റുകളും പുസ്തകത്തിലുണ്ട്.
ആരാച്ചാര്‍ 50,000 കോപ്പി തികഞ്ഞതിന്‍െറ ആഘോഷം ഈമാസം 23ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കും. നടന്‍ മധു പ്രത്യകേ പതിപ്പ് ബഷീര്‍ ഷംനാദിനായി സാമൂഹിക പ്രവര്‍ത്തക അജിതക്ക് കൈമാറും. ലേലത്തുകയായ 55,000 രൂപ സന്നദ്ധ സംഘടനയായ അഭയക്കുവേണ്ടി സുഗതകുമാരി സ്വീകരിക്കും. ‘ആരാച്ചാര്‍ പഠനങ്ങള്‍’ പുസ്തകത്തിന്‍െറ പ്രകാശനവും നടക്കും. ശ്രീകുമാരന്‍ തമ്പി, എസ്.വി. വേണുഗോപന്‍ നായര്‍, ഡോ. എം.ആര്‍. തമ്പാന്‍, എം.എ. ബേബി, സി.വി. ത്രിവിക്രമന്‍, പി.കെ. പാറക്കടവ്, സി. അശോകന്‍, റിയാസ് കോമു, കെ.ആര്‍. മീര എന്നിവര്‍ പങ്കടെുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.