അവാര്‍ഡ് തിരിച്ചേല്‍പിക്കല്‍: എഴുത്തുകാര്‍ക്ക് ഭിന്നനിലപാട്
text_fieldsപ്രതിഷേധം ധീരോദാത്തമാണെന്ന് എം.ടി; സര്‍ക്കാര്‍ സ്ഥാപനമല്ല, പിന്നെ എന്തിനു രാജിവെക്കണമെന്ന് സി. രാധാകൃഷ്ണന്‍
കേന്ദ്രസര്‍ക്കാറിന്‍െറ വര്‍ഗീയനിലപാടിലും കേന്ദ്ര സാഹിത്യഅക്കാദമിയുടെ മൗനത്തിലുമുള്ള പ്രതികരണങ്ങളില്‍ എഴുത്തുകാര്‍ വിവിധ തട്ടില്‍. അക്കാദമി അംഗത്വം രാജിവച്ചും പുരസ്കാരം തിരിച്ചേല്‍പ്പിച്ചും ചില എഴുത്തുകാര്‍ പ്രതിഷേധമറിയിച്ചപ്പോള്‍ പുരസ്കാരം തിരിച്ചേല്‍പ്പിക്കുന്നതിനെതിരെ മറ്റു ചില എഴുത്തുകാര്‍ രംഗത്തത്തെി.
എഴുത്തുകാരുടെ പ്രതിഷേധം ധീരോദാത്തമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. മറ്റു ഭാഷകളിലെ എഴുത്തുകാര്‍ക്ക് പ്രചോദനമാണ് നമ്മുടെ എഴുത്തുകാരുടെ പ്രതിഷേധം. തനിക്ക് 1970ല്‍ ലഭിച്ച അവാര്‍ഡ് ഇപ്പോള്‍ തിരിച്ചു കൊടുക്കാനാവില്ല. അതേസമയം, പുതിയ എഴുത്തുകാര്‍ ഇങ്ങനത്തെന്നെയാണ് പ്രതികരിക്കേണ്ടത്. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് അതെന്നും എം.ടി പ്രതികരിച്ചു.
തനിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കില്ളെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. പുരസ്കാരം തിരികെ ഏല്‍പ്പിക്കുന്നതുകൊണ്ട് ഒരുഫലവും ഉണ്ടാകുമെന്ന് തോന്നാത്തതുകൊണ്ടാണ് അവ തിരികെ നല്‍കാത്തത്. പുരസ്കാരത്തുക തന്നെ സംബന്ധിച്ച് പ്രശ്നമല്ല. എന്നാല്‍, താന്‍ ഗുരുസ്ഥാനത്ത് കാണുന്ന ഉമാ ശങ്കര്‍ ജോഷിയില്‍നിന്നാണ് അക്കാദമി അവാര്‍ഡ് ലഭിച്ചത്. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ്. കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതിന് അവാര്‍ഡ് തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ളെന്ന് അവര്‍ പറഞ്ഞു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പോരടിച്ചിട്ട് കാര്യമില്ളെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം സി. രാധാകൃഷ്ണന്‍. കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടുകളില്‍ പ്രതിഷേധിച്ച് അക്കാദമി അംഗത്വം രാജിവെക്കാനില്ല. എന്നുവെച്ച് കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടുകളില്‍ പ്രതിഷേധമില്ല എന്നല്ല. അതു പ്രകടിപ്പേക്കണ്ട സ്ഥലത്ത് പ്രകടിപ്പിക്കും. കേന്ദ്ര സാഹിത്യ അക്കാദമി കേന്ദ്രസര്‍ക്കാറിന്‍െറ സ്ഥാപനമല്ല. അപ്പോള്‍ പിന്നെ എന്തിനു രാജിവെക്കണം? അവിടെ ഒരു രാഷ്ട്രീയ ഇടപെടലും നടക്കില്ല. ഒരുനേതാവും അവിടെ അവാര്‍ഡുകള്‍ നല്‍കാന്‍ വരുന്നില്ല. എല്ലാവരും കൂടി സ്ഥാനങ്ങള്‍ ഇട്ടെറിഞ്ഞുപോയാല്‍ അക്കാദമി ഭരണഘടനയെ മാറ്റിമറിക്കാന്‍ നിലവിലെ സ്ഥിതിയില്‍ കേന്ദ്രസര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാവില്ല. അത് അനുവദിക്കില്ല. കല്‍ബുര്‍ഗിയുടെ കൊലപാതകമടക്കമുള്ള സംഭവങ്ങളില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാറിന് നല്‍കാനാണ് ശ്രമിക്കുന്നത്. അതു തള്ളിയാല്‍ ഭരണസമിതി ഒന്നടങ്കം രാജിവെക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
സാറാ ജോസഫ് അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നതിനെ അനുകൂലിക്കുന്നില്ളെന്ന് പി. വത്സല അഭിപ്രായപ്പെട്ടു. ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അവാര്‍ഡല്ല അത്. ഭരണം പല കാലത്തും മാറിമാറി വരും. എഴുതിത്തെളിഞ്ഞ എഴുത്തുകാര്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, ഭരിക്കുന്നവരുടെ നിലപാട് നോക്കി അവാര്‍ഡ് തിരിച്ചുനല്‍കുന്നത് ശരിയല്ല. അതേസമയം, കേന്ദ്രസാഹിത്യഅക്കാദമിയുടെ മൗനം പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
സച്ചിദാനന്ദനെ പോലുള്ളവരുടെ പ്രതിഷേധത്തിന്‍െറ കൂടെ നില്‍ക്കില്ളെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പ്രതികരിച്ചു. അവരുടെ പ്രതിഷേധം ഏകപക്ഷീയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കാലത്ത് ഇത്തരം സംഭവമുണ്ടായാല്‍ സച്ചിദാനന്ദനെ പോലുള്ളവര്‍ പ്രതികരിക്കില്ല. ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ സച്ചിദാനന്ദനും സാറാ ജോസഫുമൊന്നും മിണ്ടില്ല. ഇത് ശരിയല്ല. എല്ലാ ഘട്ടങ്ങളിലും പ്രതിഷേധിക്കാന്‍ എഴുത്തുകാര്‍ തയാറാവണം. പ്രതിഷേധിക്കുന്നവരുടെ കൈകള്‍ ശുദ്ധമായിരിക്കണമെന്നും എം.ജി.എസ് പറഞ്ഞു. അതേസമയം, ഫാഷിസ്റ്റ് ശക്തികളുടെ ഭാഗത്തുനിന്ന് അടുത്തകാലത്ത് ഉയരുന്ന ഭീഷണികള്‍ ഗൗരവത്തില്‍ കാണുകയും പ്രതിഷേധിക്കുകയും വേണം എന്നുതന്നെയാണ് തന്‍െറ അഭിപ്രായമെന്നും എം.ജി.എസ് പറഞ്ഞു.
സാഹിത്യപ്രവര്‍ത്തനത്തിന് ലഭിച്ച പുരസ്കാരം തിരിച്ചുകൊടുക്കുന്ന പ്രതിഷേധത്തോട് യോജിപ്പില്ളെന്ന് യു.എ. ഖാദര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡ് അല്ല ഇത്. ഭാഷക്ക് നല്‍കിയ സേവനത്തിന് ലഭിച്ച അംഗീകാരമാണ് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം. സര്‍ക്കാറിന്‍െറ ഒത്താശയില്‍ ലഭിച്ച അവാര്‍ഡല്ല ഇത്. എഴുത്തുകാര്‍ പ്രതിഷേധിക്കേണ്ടത് എഴുതിക്കൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.
എഴുത്തുകാരുടെ സ്വതന്ത്ര കുട്ടായ്മയായ സാഹിത്യ അക്കാദമിയില്‍നിന്ന് സച്ചിദാനന്ദനെ പോലുള്ളവര്‍ മാറിനില്‍ക്കുന്നത് ഫാഷിസ്റ്റ് ശക്തികള്‍ക്ക് അനുകൂല നടപടിയാവുമെന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. അവര്‍ക്ക് ഇഷ്ടമുള്ള ആളുകളെ അക്കാദമിയില്‍ തിരുകിക്കയറ്റാന്‍ അത് കാരണമാകുമെന്ന അപകടം മുന്‍കൂട്ടി കാണേണ്ടതുണ്ട്. അവാര്‍ഡുകള്‍ തിരിച്ചുനല്‍കാത്തവര്‍ ഫാഷിസത്തെ അനുകൂലിക്കുന്നു എന്നല്ല അര്‍ഥമെന്നും രാമനുണ്ണി പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.