Begin typing your search above and press return to search.
proflie-avatar
Login

പ​ത്ത് മി​ന്ന​ൽ​ക്ക​ഥ​ക​ൾ

പ​ത്ത് മി​ന്ന​ൽ​ക്ക​ഥ​ക​ൾ
cancel

പൂ​മ്പാ​റ്റ അ​വി​ടെ​യി​രു​ന്ന് നീ​യെ​ന്ത് ചെ​യ്യു​ക​യാ​ണ് എ​ന്ന് നീ ​ചോ​ദി​ച്ചി​ല്ലേ? ഞാ​ൻ ഒ​രു പു​ഴു​വി​ന് ഒ​രു വ​ർ​ണ​ക്കു​പ്പാ​യം തു​ന്നു​ക​യാ​യി​രു​ന്നു. നി​ന്റെ ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ഒ​രു പൂ​മ്പാ​റ്റ​യാ​യി പ​റ​ക്കു​ന്ന​ത് ആ ​പു​ഴു​വാ​ണ്. മ​രി​ച്ച​വ​ർ​ക്കും ചി​ല​ത് ചെ​യ്യാ​നു​ണ്ട്. സൂ​ര്യ​ൻ പ​ഴ​യ സൂ​ര്യ​നാ​ണ്. വ​ള​രെ വ​ള​രെ​പ്പ​ഴ​യ സൂ​ര്യ​നാ​ണ്. യു​ഗ​ങ്ങ​ളാ​യി അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്. ഓ​രോ ദി​വ​സ​വും അ​ത്‌ പു​തി​യ സൂ​ര്യ​നാ​യി ന​മ്മ​ളി​ലെ​ത്തു​ന്നു. ഓ​രോ പ്ര​ഭാ​ത​ത്തി​ലും അ​നു​ഗ്ര​ഹ​ത്തി​ന്റെ പു​തി​യ...

Your Subscription Supports Independent Journalism

View Plans

പൂ​മ്പാ​റ്റ

അ​വി​ടെ​യി​രു​ന്ന് നീ​യെ​ന്ത് ചെ​യ്യു​ക​യാ​ണ്

എ​ന്ന് നീ ​ചോ​ദി​ച്ചി​ല്ലേ?

ഞാ​ൻ ഒ​രു പു​ഴു​വി​ന്

ഒ​രു വ​ർ​ണ​ക്കു​പ്പാ​യം തു​ന്നു​ക​യാ​യി​രു​ന്നു.

നി​ന്റെ ചെ​ടി​ക​ൾ​ക്കി​ട​യി​ൽ

ഒ​രു പൂ​മ്പാ​റ്റ​യാ​യി പ​റ​ക്കു​ന്ന​ത്

ആ ​പു​ഴു​വാ​ണ്.

മ​രി​ച്ച​വ​ർ​ക്കും ചി​ല​ത് ചെ​യ്യാ​നു​ണ്ട്.

സൂ​ര്യ​ൻ

പ​ഴ​യ സൂ​ര്യ​നാ​ണ്.

വ​ള​രെ വ​ള​രെ​പ്പ​ഴ​യ സൂ​ര്യ​നാ​ണ്.

യു​ഗ​ങ്ങ​ളാ​യി അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്.

ഓ​രോ ദി​വ​സ​വും അ​ത്‌ പു​തി​യ സൂ​ര്യ​നാ​യി ന​മ്മ​ളി​ലെ​ത്തു​ന്നു.

ഓ​രോ പ്ര​ഭാ​ത​ത്തി​ലും അ​നു​ഗ്ര​ഹ​ത്തി​ന്റെ പു​തി​യ ര​ശ്മി​ക​ളു​മാ​യി

ന​മ്മു​ടെ​യ​ടു​ത്തെ​ത്തു​ന്നു.

ഊ​തി​ക്കെ​ടു​ത്താ​നാ​വാ​ത്ത ദൈ​വ​ത്തി​ന്റെ മെ​ഴു​കു​തി​രി.

ഉ​ദ​യം

അ​സ്ത​മ​യം മാ​ത്ര​മാ​ണ്

എ​ന്നോ​ട്

ഉ​ദ​യ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്.

ഒ​ച്ച്

ഒ​ച്ചാ​ണ്.

ഒ​രു​പാ​ട് ദൂ​രം സ​ഞ്ച​രി​ക്ക​ണ​മെ​ന്നു​ണ്ട്.

ഇ​ഴ​ഞ്ഞി​ഴ​ഞ്ഞേ പോ​കാ​നാ​വൂ.

അ​തു​കൊ​ണ്ട് ക​ട്ടി​യു​ള്ള പു​റ​ന്തോ​ടു​മാ​യി ചു​രു​ണ്ടു​കൂ​ടി നി​ങ്ങ​ളു​ടെ

മു​ന്നി​ൽ നി​ൽ​ക്കു​ന്നു.

ആ​രെ​ങ്കി​ലും കാ​ലു​കൊ​ണ്ട് ത​ട്ടി

ദൂ​രെ​ത്തെ​റി​പ്പി​ക്കൂ.

ദൂ​രെ​യെ​ത്താ​മ​ല്ലോ.

സൗ​ന്ദ​ര്യം

തീ​യ്ക്കും സൗ​ന്ദ​ര്യ​മു​ണ്ട്.

ആ​ളി​ക്ക​ത്തു​മ്പോ​ൾ

തൊ​ട്ടു​നോ​ക്ക​രു​ത്.

പൂ​വ്

ചെ​ടി​യി​ൽ

ചി​രി​ച്ചു​നി​ൽ​ക്കു​മ്പോ​ൾ മാ​ത്ര​മ​ല്ല,

താ​ഴെ വീ​ണു

ചീ​ഞ്ഞ​ളി​യു​മ്പോ​ഴും

ഒ​രു പൂ​വി​ന്

ആ​ളെ വീ​ഴ്ത്താ​നാ​വും.

മ​രം

ഒ​രു മ​രം അ​ടു​ത്ത് നി​ൽ​ക്കു​ന്ന മ​റ്റൊ​രു

മ​ര​ത്തോ​ട് പ​റ​ഞ്ഞു.

‘‘എ​നി​ക്ക് വി​ത്തി​ലേ​ക്ക് മ​ട​ങ്ങ​ണം.’’

‘‘മ​രം അ​ങ്ങ​നെ മ​നു​ഷ്യ​നെ​പ്പോ​ലെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​റി​ല്ല’’ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ മ​ര​ത്തോ​ട് ച​ങ്ങാ​തി മ​രം പ​റ​ഞ്ഞു.

എ​ന്നി​ട്ട് ക​ല്ലി​നോ​ടും മ​ണ്ണി​നോ​ടു​മൊ​പ്പം

അ​വ​ർ മ​നു​ഷ്യ​ന്റെ വാ​സ​സ്ഥ​ല​ത്തെ​ത്തി.

അ​തി​നെ ന​മ്മ​ൾ വീ​ട് എ​ന്ന് വി​ളി​ക്കു​ന്നു.

ന​മ്മു​ടെ വീ​ട്ടി​ൽ എ​ല്ലാ​ത്തി​നും സാ​ക്ഷി​യാ​യി ആ ​മ​ര​ങ്ങ​ളു​മു​ണ്ട്.

ജീ​വ​നി​ല്ല എ​ന്നേ​യു​ള്ളൂ.

ഒ​ടു​വി​ൽ

ഒ​ടു​വി​ൽ എ​ന്റെ ര​ണ്ട് ക​ണ്ണു​ക​ൾ

പി​ഴു​തെ​ടു​ത്ത്

നി​ന്റെ ര​ണ്ട് ക​ണ്ണു​ക​ളും

എ​ന്റെ ര​ണ്ട് ചെ​വി​ക​ൾ പ​റി​ച്ചെ​ടു​ത്ത്

നി​ന്റെ ര​ണ്ട് ചെ​വി​ക​ളും

എ​ന്റെ മൂ​ക്ക് ഊ​രി​യെ​ടു​ത്ത്

നി​ന്റ മൂ​ക്കും

എ​നി​ക്ക് ത​ന്നു.

അ​തി​നെ​ന്തി​നാ​ണ് എ​ല്ലാ​രും ഞാ​നി​ല്ലാ​താ​യെ​ന്ന് പ​റ​ഞ്ഞു അ​ല​മു​റ​യി​ട്ട് ക​ര​യു​ന്ന​ത്.

എ​ല്ലാം ഞാ​ൻ കാ​ണു​ക​യും കേ​ൾ​ക്കു​ക​യും മ​ണ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പാ​വം പൂ​വ്

എ​ത്ര കു​ട​ഞ്ഞെ​റി​ഞ്ഞാ​ലും

ക​ഴു​കി​ക്ക​ള​ഞ്ഞാ​ലും

മ​ണ്ണി​ന്റെ മ​ണം

വേ​രി​ൽ​നി​ന്ന് വി​ട്ട് പോ​വി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്‌ വീ​ണ്ടും മു​ള​ക്കു​ക​യും പൂ​വു​ക​ൾ ത​രി​ക​യും ചെ​യ്യും.

പൂ​വി​ന് ഇ​തി​നൊ​ന്നു​മാ​വി​ല്ല.

ന​മ്മ​ൾ

ന​മ്മ​ൾ ക​ഥ​ക​ൾ കാ​യ്ക്കു​ന്ന വെ​റും

മ​ര​ങ്ങ​ൾ മാ​ത്രം.

News Summary - Malayalam story