Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2015 6:07 PM IST Updated On
date_range 26 Sept 2015 6:07 PM ISTവയലാര്‍ രാമവര്‍മ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി നിറവില്‍
text_fieldsbookmark_border
ചേര്‍ത്തല: വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷ ഉദ്ഘാടനവും വിളംബര ജാഥയും 28ന് നടക്കും. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികള്‍ക്കായി വയലാര്‍ ഗാനാലാപനം അടക്കമുള്ള വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ ജി. മധുമോഹന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍. നടരാജന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് എബ്രഹാം പുളിക്കല്‍, മധു വാവക്കാട്, സതീഷ്, വിജയകുമാര്‍ എന്നിവര്‍ പറഞ്ഞു. ഉച്ചക്ക് രണ്ടിന് വയലാര്‍ മുക്കണ്ണന്‍ കവലയില്‍നിന്ന് ജാഥ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സ്കൂള്‍ അങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനം വയലാര്‍ രവി എം.പി ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.എല്‍.എ ധനസമാഹരണം ഉദ്ഘാടനം ചെയ്യും. വയലാര്‍ കൃതികളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളുടെ അനാച്ഛാദനം വയലാറിന്‍െറ പത്നി ഭാരതി തമ്പുരാട്ടി, മകന്‍ ശരത്ചന്ദ്രവര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. വിദ്യാലയ നിര്‍മാണത്തിന് ഭൂമി വിട്ടുനല്‍കിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരിയും ചിത്രരചന നിര്‍വഹിച്ച വരെ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദും ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം മനു സി. പുളിക്കല്‍ ശതാബ്ദി സ്മാരക ലോഗോ പ്രകാശനം ചെയ്യും. ലോഗോ തയാറാക്കിയ പി. അച്യുതനെ പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കണ്ണാടന്‍ ആദരിക്കും. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കുള്ള പുരസ്കാരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബീന തങ്കരാജ് വിതരണം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story