Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2017 8:16 PM IST Updated On
date_range 9 Jan 2017 8:16 PM ISTസൗദിയില്‍ അമ്മിണി നേരിട്ടത് ദുരിതജീവിതം
text_fieldsbookmark_border
പിറവം: ഭര്‍ത്താവിന്‍െറ മരണത്തെ തുടര്‍ന്നുണ്ടായ അനാഥത്വവും മൂന്നു ലക്ഷം രൂപയുടെ ബാങ്ക് ജപ്തി ഭീഷണിയും ഒഴിവാക്കി സമാധാനത്തോടെയുള്ള ജീവിതം മോഹിച്ചാണ് മണീട് ചീരക്കാട്ടുപാറ തുറയില്‍ വീട്ടില്‍ ചോതിയുടെ മകള്‍ അമ്മിണി (51) അഞ്ചു മാസംമുമ്പ് ജോലിക്കായി സൗദിയിലത്തെിയത്. മലയാളിയുടെ വീട്ടില്‍ കുട്ടിയെ നോക്കിയാല്‍ മതിയെന്നായിരുന്നു വ്യവസ്ഥ. താമസവും ഭക്ഷണവും കഴിഞ്ഞ് 30,000 രൂപ ലഭിക്കുമെന്നും പറഞ്ഞിരുന്നു. കോഴിക്കോട്ടുള്ള ഏജന്‍സിയാണ് യാത്രക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുകൊടുത്തത്. കഴിഞ്ഞ ആഗസ്റ്റില്‍ ഗള്‍ഫിലത്തെിയ അമ്മിണിയെ അറബിയുടെ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്. മലയാളി വീട്ടിലേക്കാണ് ജോലിക്ക് കൊണ്ടുവന്നിട്ടുള്ളതെന്നും എന്നാല്‍, ഒരു മാസം അറബിയുടെ വീട്ടിലാണ് ജോലി ചെയ്യേണ്ടതെന്നും ഗള്‍ഫിലെ രീതികളും മറ്റും മനസ്സിലാക്കാനുള്ള പരിശീലനമാണിതെന്നും അമ്മിണിയെ പറഞ്ഞുവിശ്വസിപ്പിച്ചു. ആദ്യമാസം ശമ്പളം കൃത്യമായി ലഭിച്ചു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേറെ ഏഴ് അറബികളുടെ വീടുകളിലും കഠിനമായി ജോലി ചെയ്യേണ്ടിവന്നതായും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായും അമ്മിണി പറഞ്ഞു. പിന്നീടങ്ങോട്ട് ദുരിതത്തിന്‍െറ നാളുകളായിരുന്നു. ശരിയായ രീതിയില്‍ ഭക്ഷണംപോലും നല്‍കിയില്ല. ഏജന്‍റിന് കൊടുത്ത മൂന്നു ലക്ഷം രൂപ മുതലാക്കുന്നതുവരെ ഇവിടെ ജോലി ചെയ്യണമെന്നും അതുവരെ ശമ്പളം നല്‍കില്ളെന്നും അറബി പറഞ്ഞു. പുറത്തുപോകാനോ മറ്റുള്ളവരുമായി ഇടപെടാനോ അനുവദിച്ചില്ളെന്നും അമ്മിണി പറഞ്ഞു. ഇതിനിടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതാണ് തടവറയില്‍നിന്നുള്ള മോചനത്തിന് വഴിയൊരുങ്ങിയത്. സൗദിയിലെ സന്നദ്ധ സംഘടന പ്രവര്‍ത്തകന്‍ ജമാല്‍ മാലിക്കും സഹായിച്ചു. എംബസിയുടെ കരുണയില്‍ പ്രത്യേക ഷെല്‍ട്ടറില്‍ താമസിക്കേണ്ടിവന്നു. 140 സ്ത്രീകള്‍ ഇവിടെ നാട്ടിലത്തൊന്‍ ഊഴംകാത്ത് കഴിയുന്നുണ്ടായിരുന്നു. നിന്നുതിരിയാന്‍ ഇടമില്ലാതിരുന്ന കുടുസ്സുമുറിയില്‍ ശൗചാലയത്തില്‍ പോകാനായി രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ഊഴം കാത്തിരിക്കേണ്ടിവന്ന ദുരിതപൂര്‍ണമായ രാപകലുകളെക്കുറിച്ച് അമ്മിണി വിശദീകരിച്ചു. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശി റീത്തയും അമ്മിണിയോടൊപ്പം രക്ഷപ്പെട്ടിരുന്നു. പാവപ്പെട്ടവരെ ചൂഷണംചെയ്യുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അമ്മിണി പറഞ്ഞു. സഹോദരി തങ്കമ്മയുടെ വീട്ടിലാണ് അമ്മിണി ഇപ്പോഴുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story