Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2015 5:55 PM IST Updated On
date_range 18 Dec 2015 5:55 PM ISTഅഡ്വഞ്ചര്‍ പാര്‍ക്കിനെ സഞ്ചാരികള്‍ കൈവിടുന്നു
text_fieldsbookmark_border
കൊല്ലം: ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് സഞ്ചാരികളത്തൊന്‍ മടിക്കുന്നു. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ നിയന്ത്രണത്തിലുള്ള പാര്‍ക്കില്‍ മുമ്പത്തെിയിരുന്നവരെക്കാള്‍ പകുതിയോളം പേരാണ് ഇപ്പോള്‍ പാര്‍ക്കിലത്തെുന്നത്. കായല്‍ സൗന്ദര്യം നുകരാനും വിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനും ഒക്കെ സ്വാതന്ത്യം ഉണ്ടായിരുന്ന പാര്‍ക്കില്‍ ഇന്ന് പുതുതലമുറയുടെ അതിരുകടന്ന പ്രവൃത്തി സഞ്ചാരികളെ കുടുംബസമേതം പാര്‍ക്കിലത്തെിക്കാന്‍ അനുവദിക്കുന്നില്ലത്രേ. പരിശോധന പേരിനുണ്ടെങ്കിലും പലതും കണ്ടില്ളെന്ന് നടിക്കാനേ കഴിയൂവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ മാത്രമാണ് പൊലീസിന്‍െറയും പരിശോധന. പൊലീസ് എത്തുമ്പോഴേക്കും പലരും രക്ഷപ്പെടും. പാര്‍ക്ക് ചുറ്റിക്കറങ്ങി പരിശോധന നടത്താന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കാകുന്നില്ല. പരസ്യമദ്യപാനവും ലഹരി ഉപയോഗവും പാര്‍ക്കില്‍ സ്ഥിരം സംഭവമാണെന്നും ഇവിടെയത്തെുന്നവര്‍ പറയുന്നു. പാര്‍ക്കിലെ നടപ്പാതകള്‍ ഇളകിയിട്ട് മാസങ്ങളായി. കുട്ടികളടക്കമുള്ളവര്‍ തട്ടിവീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. പാര്‍ക്കില്‍ തെരുവുനായ്ക്കളുടെ ശല്യവും സഞ്ചാരികള്‍ക്ക് ഭീതിയാകുന്നുണ്ട്. ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്കും ഫീസ് നല്‍കണം. പാര്‍ക്കിലെ തണലില്‍ ദിവസവും രാവിലെ വ്യായാമത്തിനത്തെുന്ന നൂറുകണക്കിനാളുകള്‍ക്കാണ് ഡി.ടി.പി.സി ഫീസ് ഈടാക്കുന്നത്. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നുണ്ട്. മഴക്കാല വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടായി അഡ്വഞ്ചര്‍ പാര്‍ക്കിനെ കൂടുതല്‍ മോടിപിടിപ്പിക്കുന്നതിന്‍െറ ഭാഗമായി സ്ഥാപിച്ച 10 ശില്‍പങ്ങള്‍ പാര്‍ക്കിന്‍െറ പ്രത്യേകതയാണ്. വിവിധ ജില്ലകളിലെ പത്തോളം പേരുടെ കരവിരുതാണ് ഈ ശില്‍പങ്ങള്‍. അംബീഷിന്‍െറ ‘ദ ട്രീ’, ചവറ വിജയന്‍െറ ‘ബുദ്ധന്‍ 99’, ആര്യനാട് രാജേന്ദ്രന്‍െറ ‘മെഡിറ്റേഷന്‍’, വി.സതീശന്‍െറ ‘സ്റ്റോറി ടെല്ലര്‍’, ബിജു സി. ഭരതന്‍െറ ‘ദി വിക്ടിം’, സാജു മണ്ണത്തൂരിന്‍െറ ‘ഷീ’, ശിവന്‍െറ ‘ബണ്ടില്‍ ഓഫ് സ്ളോഗന്‍സ്’, വിനീഷ്കുമാറിന്‍െറ ‘ദ ഡീസന്‍റ്’, ഷെന്‍ലെയുടെ ‘ഡോണ്ട് ഡിസ്റ്റര്‍ബ്’, എ. ഗുരുപ്രസാദിന്‍െറ ‘ലവ് വിത്തൗട്ട് ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍’ എന്നീ ശില്‍പങ്ങളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. എന്നാല്‍, ഇത് സംരക്ഷിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story